കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം തോറ്റു, പിന്നെ സിംഹാസനത്തില്‍

Google Oneindia Malayalam News

ഒറ്റ നാള്‍ കൊണ്ട് കരിയറില്‍ അദ്ഭുതങ്ങള്‍ കാണിയ്ക്കാന്‍ ആര്‍ക്കുമാവില്ല. പക്ഷേ, തുടക്കം തന്നെ നിരാശപ്പെടുത്തുകയും മേഖലയില്‍ ഒരു ഭാവിയുമില്ലെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുകയും ചെയ്തിട്ടും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ ചിലരുണ്ട്. നാണക്കേടിന്റെ പഴയകാലത്തെ വിസ്മൃതിയിലേക്ക് തള്ളി പ്രതിനിധാനം ചെയ്യുന്ന മേഖലയുടെ പ്രതീകങ്ങളായി മാറിയ ചില അദ്ഭുത വ്യക്തിത്വങ്ങള്‍.

മിസിസ്സിപ്പിയിലെ തീര്‍ത്തും ദരിദ്രമായ സാഹചര്യത്തിലാണ് പിറന്നുവീണത്. ഒമ്പതാം വയസ്സില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. പതിനാലാം വയസ്സില്‍ ഗര്‍ഭിണിയും.
സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്ത് റേഡിയോയില്‍ ചെറിയ ചെറിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. 19ാം വയസ്സില്‍ ഒരു ചാനലില്‍ റിപ്പോര്‍ട്ടറായി ചേര്‍ന്നെങ്കിലും പണിയ്ക്ക് കൊള്ളില്ലെന്ന് പറഞ്ഞ് മാനേജ്‌മെന്റ് പിരിച്ചുവിട്ടു. ഇന്ന അമേരിക്കയിലെ മാധ്യമ വ്യവസായത്തിലെ എഴുതിള്ളാനാകാത്ത പേരാണിത്. 15000 കോടിയിലധികം ആസ്തിയുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ.


ബ്രിട്ടീഷ് എഴുത്തുകാരിയാണ്. 5000 കോടി രൂപയോളം ആസ്തിയുണ്ട്. വിവാഹ മോചിതയായതിനുശേഷം ജീവിയ്ക്കാന്‍ ഏറെ കഷ്ടപ്പെട്ട സ്ത്രീയാണിവര്‍. ജോലിയൊന്നുമില്ലാതെ ഏറെ കഷ്ടപ്പെട്ടു. മകളെ എങ്ങനെയും വളര്‍ത്തുമെന്ന ഉറച്ച തീരുമാനത്തില്‍ മുന്നോട്ടു നീങ്ങുന്നതിനിടെയാണ് ദ ഫിലോസഫേഴ്‌സ് സ്റ്റോണ്‍ എന്ന ആദ്യ ഹാരിപോട്ടര്‍ കഥ പ്രസിദ്ധീകരിക്കുന്നത്. അതിനു മുമ്പെഴുതിയതെല്ലാം ചവറ്റുകുട്ടയിലാണെത്തിയത്.

ഭാവനയും ആശയവുമില്ലാത്തതിന്റെ പേരില്‍ പത്ര ഓഫിസില്‍ നിന്നും പുറത്താക്കിയ വ്യക്തിയാണ് വാള്‍ട്ട് ഡിസ്‌നിയെന്നു പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. മിക്കി മൗസിനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ ഡിസ്‌നിയുടെ ഇന്നത്തെ ആസ്തി 27500 കോടി രൂപയോളം വരും

ആപ്പിളിന്റെ സ്ഥാപകരിലൊരാള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യ ലിസ്റ്റില്‍ ഇടം പിടിച്ച സ്റ്റീവ് ജോബ്‌സാണ് പിന്നീട് ആപ്പിളിന്റെ നെടുതൂണായി മാറുന്നത്. 38500 കോടി രൂപയോളം വരുന്ന ആസ്തിയുണ്ട്.

ബോളിവുഡിന് യോജിച്ച ഒന്നും ബച്ചനില്‍ ഇല്ലായിരുന്നു. തുടര്‍ച്ചയായ തിരിച്ചടികളായിരുന്നു ഫലം. ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സര്‍ ജോലിയ്ക്കു പോലും ബച്ചന്റെ ശബ്ദം യോജിച്ചതായിരുന്നില്ല. നല്ല ഉയരമുള്ള ബച്ചനെ സിനിമയിലെടുക്കാന്‍ കഴിയില്ലെന്ന് പല നിര്‍മാതാക്കളും പറഞ്ഞു. ഒടുവില്‍ ഉയരവും ശബ്ദവും കൊണ്ട് ബോളിവുഡിന്റെ ഷഹന്‍ഷയായി മാറി. ബച്ചന് ഇപ്പോള്‍ 500 കോടി രൂപയോളം ആസ്തിയുണ്ട്.

English summary
Some persons who failed at first but refused to give up. They keep trying and became successful.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X