കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്കേ ഇന്ത്യ ചുട്ട് പൊള്ളുന്നു

Google Oneindia Malayalam News

വടക്കേ ഇന്ത്യ ചുട്ട് പൊള്ളുകയാണ്. എന്നാല്‍ ഇങ്ങ് തെക്ക് കേരളത്തില്‍ അങ്ങിങ്ങായി മഴ പെയ്ത് തുടങ്ങി. അതുകൊണ്ട് തന്നെ കേരളീയര്‍ സന്തോഷത്തിലാണ്. പലപ്പോഴായി കാലവര്‍ഷം വൈകുമെന്നും കുറയുമെന്നും ഒക്കെ പല നിരീക്ഷണങ്ങളും കേട്ടെങ്കിലും കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പലപ്പോഴായി മഴ പെയ്യുന്നുണ്ട്.

ഈ മഴ കാലവര്‍ഷത്തിന്റെ തുടക്കമാണോ അതോ വേനല്‍ മഴയാണോ എന്നൊന്നും വ്യക്തമല്ല. ഇതിനെക്കുറിച്ച് തര്‍ക്കങ്ങള്‍ കേട്ടുതുടങ്ങിയിട്ടുണ്ട്. ഔദ്യോഗികമായി കാലവര്‍ഷം ജൂണ്‍ ഒന്നിനോ മൂന്നിനോ ഒക്കെ മാത്രമേ കേരളത്തിലെത്തുകയുള്ളു എന്നാണ് പൂനയിലെ മെറ്റീരിയോളജിക്കല്‍ സെന്ററിലെ മണ്‍സൂണ്‍ വിദഗ്ദര്‍ പറയുന്നത്.

ഇങ്ങനെയാണെങ്കില്‍ വടക്കേ ഇന്ത്യയില്‍ മഴയെത്താന്‍ ജൂണ്‍ രണ്ടാം വാരമെങ്കിലും ആവും. അതുവരെ കനത്ത ചൂട് സഹിയ്ക്കാനാണ് വടക്കേഇന്ത്യക്കാരുടെ യോഗം.

ദില്ലിയിലെ ചൂട് 45 ഡിഗ്രിയും അമൃത്സറില്‍ 47 ഡിഗ്രിയുമാണ് ചൂട്. രാജസ്ഥാനിലെ നഗരങ്ങളില്‍ 44നും 47നും ഇടയ്ക്കാണ് ചൂട്.

വടക്കേ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ വേനല്‍ കാഴ്ചകള്‍ നോക്കൂ.

ചൂടിനിടയില്‍ പെയ്ത ചാറ്റമഴയില്‍ പന്ത് കളിയ്ക്കുന്ന കൊല്‍കത്തയിലെ കുട്ടികള്‍

വടക്കേ ഇന്ത്യ ചുട്ട് പൊള്ളുന്നു

വടക്കേ ഇന്ത്യ ചുട്ട് പൊള്ളുന്നു

ചൂടിനെ തടുക്കാന്‍ വാരാണയില്‍ ഗംഗാനദിയിലേയ്ക്ക് കൂപ്പ് കുത്തുന്ന ബാലന്‍

വടക്കേ ഇന്ത്യ ചുട്ട് പൊള്ളുന്നു

വടക്കേ ഇന്ത്യ ചുട്ട് പൊള്ളുന്നു

വടക്കേഇന്ത്യ ചുട്ടുപൊള്ളുന്നു. പ്രധാന നഗരങ്ങളിലൊക്കെ ചൂട് കൂടുകയാണ്. വിവിധ നഗരങ്ങളിലെ ചൂട് നോക്കൂ

മധുരയില്‍ പെണ്‍കുട്ടികള്‍ മുഖം മറച്ച് ചൂടില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിയ്ക്കുന്നു.

ജയ്പൂരിലെ ജന്തര്‍ മന്ദറിലെ വന്‍ വെറിയില്‍ കുഞ്ഞിനെ കുടക്കീഴില്‍ ഒതുക്കുന്ന അമ്മ

അമൃത്സറില്‍ലെ ചൂടിന്റെ കാഠിന്യം വളരെ ഏറിയാണ്. ജാലിയന്‍ വാലാ ബാഗിലെത്തിയ വിനോദ സഞ്ചാരികള്‍ ചൂടില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമത്തില്‍

പൊലീസിന് വെയിലില്‍ നിന്ന് മാറി നില്‍ക്കാനാവില്ല. ചൂടിനെ നേരിടാന്‍ വെള്ളം കുടിയ്ക്കുന്ന പൊലീസുകാരന്‍, ലഖ്നൊവിലെ ദൃശ്യം.

അലഹബാദില്‍ മുഖം മറച്ച് ചൂടില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിയ്ക്കുകയാണ് ഈ സുന്ദരിമാര്‍

ദില്ലിയിലെ പൊള്ളുന്ന വെയിലില്‍ വിനോദ സഞ്ചാരികള്‍. വേനലവധിക്കാലം ദില്ലി സന്ദര്‍ശിയ്ക്കാന്‍ അത്ര പറ്റിയ സമയം അല്ലെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

പശ്ചിമ ബംഗാളിലെ ബര്‍ഹാമില്‍ ചൂടില്‍ നിന്ന് രക്ഷനേടാനുള്ള കോളെജ് വിദ്യാര്‍ത്ഥികളുടെ ശ്രമം.

ഇത് ഒറീസയിലെ ഭുവനേശ്വറിലാണ്. വേനലില്‍ വെള്ളത്തില്‍ കളിയ്ക്കുന്ന ചേരിയിലെ കുട്ടികള്‍

അലഹബാദിലെ ബൈക്ക് യാത്രക്കാര്‍ക്കും ചൂടും പൊടിയും താങ്ങാനാവുന്നില്ല.

വേനലില്‍ മുംബൈയിലെത്തിയ ഫ്ലമിംഗൊകള്‍

ഗുഡ്ഗാവിലും ചൂടിനെ തടുക്കാന്‍ പെണ്‍കുട്ടികളുടെ തന്ത്രം മുഖം മൂടുന്നത് തന്നെ

ദില്ലിയില്‍ ചൂടിനെ തടുക്കാനായി മുഖം മൂടി നടക്കുന്ന യുവമിഥുനങ്ങള്‍

ദില്ലിയിലെ കൊടും വേനലില്‍ പെണ്‍കുട്ടികള്‍

English summary
Temperatures continued to remain high across North India on Friday with the national capital touching 45 degrees Celsius and Amritsar boiling at 47 degrees Celsius. Rajasthan sizzled between 44 and 47 degrees Celsius.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X