കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ചില മനോഹര കാഴ്ചകള്‍

  • By Meera Balan
Google Oneindia Malayalam News

അതി സുന്ദരവും അനുപമവുമായ ഇന്ത്യ. നാനാ വേഷങ്ങള്‍ മതങ്ങള്‍ ഭാഷകള്‍ അതിനിടയില്‍ ഒരൊറ്റ വികാരം 'ഇന്ത്യന്‍'. ഇന്ത്യയിലെ ചില ആഘോഷങ്ങള്‍, ആചാരങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയൊക്കെ ആര്‍ഷഭാരത സംസ്‌ക്കാരത്തിന്റെ മാറ്റ് കൂട്ടുന്നു. മണ്‍സൂണ്‍ മഴ നനഞ്ഞ താജ് മഹലും, കാളയോട്ട മത്സരങ്ങള്‍ നടക്കു്‌ന വയലുകളും ഉഴുതു മറിക്കുന്ന നെല്‍പ്പാടങ്ങളും ഇന്ത്യയില്‍ മാത്രം കാണപ്പെടുന്ന കാഴ്ചകളാണ്.

പഴയതും പുതിയതുമായ ചില ചിത്രങ്ങള്‍ ഇവിടെ കോര്‍ത്തിണക്കുന്നു. ഇതിലൂടെ ഇന്ത്യയെ കാണാന്‍ ഒരുയാത്ര. അതേ ഇന്ത്യ ഒരു അദ്ഭുതമാണ് സംസ്‌ക്കാരങ്ങളുടെ , സാമൂഹിക-രാഷ്ട്രീയ ജീവിതങ്ങള്‍ ഇഴചേര്‍ന്ന അദ്ഭുതം.

ഇന്ത്യന്‍ എന്ന വികാരത്തിന് മുന്നില്‍ തമിഴനും മലയാളിയും ബംഗാളിയും കൈകോര്‍ക്കുന്നു. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത!

മണ്‍സൂണ്‍ മഴയില്‍ താജ്മഹല്‍

മണ്‍സൂണ്‍ മഴയില്‍ താജ്മഹല്‍

താജ് മഹലിനെ കാര്‍മേഘം മൂടിയപ്പോള്‍ .

കാളപൂട്ട് മത്സരം

കാളപൂട്ട് മത്സരം

വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളില്‍ കര്‍ഷകര്‍ കാള പൂട്ട് മത്സരം നടത്തുന്നു. ദക്ഷിണേന്ത്യന്‍ ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച.

നിലം ഒരുക്കുന്നു

നിലം ഒരുക്കുന്നു

നെല്‍ക്കൃഷിക്കായി ഉത്തര്‍ പ്രദേശിലെ പാടത്ത് നിലം ഒരുക്കുന്ന കാഴ്ച

മഴയില്‍ കുളിച്ച് മുംബൈ

മഴയില്‍ കുളിച്ച് മുംബൈ

ആഡംബര പൂര്‍ണയായ മുംബൈയുടെ സര്‍വ്വ ചമയങ്ങളും മായ്ച്ച് മണ്‍സൂണ്‍ മഴ. റോഡിലൂടെ മഴയെ ആഘോഷിക്കുന്നവര്‍.

വെള്ളപ്പൊക്കത്തില്‍ പതറാതെ

വെള്ളപ്പൊക്കത്തില്‍ പതറാതെ

അസമിലെ വെള്ളപ്പൊക്ക ബാധിത ഗ്രാമമായ നാഗവോണില്‍ നിന്നുള്ള കാഴ്ച. വെള്ളപ്പൊക്കത്തില്‍ നിന്ന് കന്നുകാലികളെ രക്ഷിക്കുന്ന കുട്ടികള്‍.

സോമവതി അമാവാസി

സോമവതി അമാവാസി

പൂനെയിലെ ജെജൂരി ക്ഷേത്രത്തില്‍ അന്തരീക്ഷത്തിലേക്ക് മഞ്ഞള്‍പൊടി വാരിയെറിഞ്ഞ് സോമാവതി അമവാസി ആഘോഷിക്കുന്ന ഭക്തര്‍.

കരുണാനിധി

കരുണാനിധി

നാഗപട്ടണത്ത് കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് ഡിഎംകെ നേതാവ് എം കരുണാനിധി

ധോണി

ധോണി

എം എസ് ധോണി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രം. ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ക്കിടെ സുഹൃത്തുക്കളാണ് കേക്ക് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനെ ഇത്ര' സുന്ദരനാക്കിയത്'.

കാട്ടാന ചരിഞ്ഞപ്പോള്‍

കാട്ടാന ചരിഞ്ഞപ്പോള്‍

അസമിലെ വെള്ളപ്പൊക്കത്തില്‍ വൈദ്യുത ലൈന്‍ പൊട്ടി ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ആനയെ കാണാന്‍ നാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍. നാഗവോണില്‍ നിന്നുള്ള കാഴ്ച

ഇന്ത്യ എന്റെ രാജ്യം

ഇന്ത്യ എന്റെ രാജ്യം

സോമാവതി അമാവാസിയെത്തുടര്‍ന്ന് ചിത്രകൂടെ റയില്‍വേ സ്‌റ്റേഷനില്‍ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

ബംഗാള്‍ കടുവ

ബംഗാള്‍ കടുവ

കൊല്‍ക്കത്തയിലെ അലിപ്പൂര്‍ സൂവോളജിക്കല്‍ ഗാര്‍ഡനില്‍ വിശ്രമിക്കുന്ന ബംഗാള്‍ കടുവ.

English summary
The culture of India refers to the way of life of the people of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X