കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസില്‍ മതബിംബങ്ങള്‍ നല്ലതാണോ?

  • By കിഷന്‍ജി
Google Oneindia Malayalam News

Police
താടിവെച്ചുകൊണ്ട് ജോലിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സഹീറുദ്ദിന്‍ ഷംസുദ്ദീന്‍ ബദാദെ എന്ന മഹാരാഷ്ട്ര റിസര്‍വ് പോലിസുകാരന്റെ ഹരജി സുപ്രിം കോടതി പരിഗണിയ്ക്കാന്‍ പോവുകയാണ്. മതപരമായ ആചാരങ്ങളുടെ ഭാഗമായി മുന്‍കൂട്ടി അനുമതി വാങ്ങി താല്‍ക്കാലികമായി താടി നീട്ടുന്നതിന് സുരക്ഷാസേനാ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍ മതവിശ്വാസമനുസരിച്ച് മുഴുവന്‍ സമയവും താടി നീട്ടി വളര്‍ത്തേണ്ടതുണ്ടെന്നാണ് സഹീറുദ്ദീന്റെ വാദം.

മതപരമായ ചിഹ്നങ്ങള്‍ പോലിസുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മുംബൈ ഹൈക്കോടതിക്കുള്ളത്. ലഹളബാധിത പ്രദേശങ്ങളിലും ആരാധനാലയങ്ങളിലും മറ്റു പ്രശ്‌ന ബാധിത മേഖലകളിലും പോലിസുകാരെ നിയോഗിക്കേണ്ടി വരുന്നതുകൊണ്ട് തന്നെ മതപരമായ ചിഹ്നങ്ങള്‍ അംഗീകരിക്കാനാവില്ല.

കൂടാതെ താടി നീട്ടുകയെന്നത് മുസ്ലീം വിശ്വാസത്തിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്നായി പരിഗണിക്കാനാവില്ല. കാരണം മുസ്ലീം വിശ്വാസികളായ ഭൂരിഭാഗം പേരും താടിവെയ്ക്കുന്നില്ല. അതുകൊണ്ട് സിഖ് വിശ്വാസവുമായി ഇതിനെ കൂട്ടികുഴയ്ക്കാനാകില്ല. ഇത് ഓരോ വിശ്വാസിയുടെയും വിവേചനാധികാരത്തിന്റെ ഭാഗമാണ്. കൂടാതെ പോലിസിലെ ഡ്രസ് കോഡ് രീതികളെ കുറിച്ച് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് ഇയാള്‍ ജോലിയ്ക്കു ചേര്‍ന്നത്. ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നടപ്പിലാക്കാനുള്ള അവകാശം സര്‍ക്കാറിനുണ്ട്.

1989ല്‍ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഉയര്‍ത്തികാട്ടിയാണ് ബെദാദെയുടെ അഭിഭാഷകനായ ഷക്കീല്‍ അഹമ്മദ് സെയ്ദ് വാദിക്കുന്നത്. ആ ഉത്തരവ് പ്രകാരം സേനയിലുള്ളവര്‍ക്ക് അനുമതിയോടു കൂടി താടിവെയ്ക്കാനാകും. എന്നാല്‍ താടി നീക്കം ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം എന്നു മാത്രം. തോന്നും പോലെ താടിവെയ്ക്കാനും വടിച്ചുമാറ്റാനും പറ്റില്ലെന്ന് ചുരുക്കം.

എന്തായാലും ഇക്കാര്യത്തില്‍ സുപ്രിംകോടതി ആഭ്യന്തരമന്ത്രാലയത്തിന്റെയും മഹാരാഷ്ട്ര സര്‍ക്കാറിന്റെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടെ മതവിഭാഗം അനുശാസിക്കുന്ന രീതിയില്‍ വസ്ത്രം ധരിയ്ക്കാനും താടിയും മുടിയും നീട്ടാനും അനുവദിക്കുകയാണെങ്കില്‍ പോലിസിന്റെ ഏകീകൃത സ്വഭാവം തന്നെ തകരും. ഇരുവിഭാഗത്തില്‍ പെട്ടവര്‍ പ്രശ്‌നത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥലത്തേക്ക് മതബിംബങ്ങളുമായി പോലിസുകാരെ കൂടി അയച്ചാല്‍ സംഗതി ജോറാകും. എന്തായാലും പരമോന്നത കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാം.

English summary
The Supreme Court on Tuesday agreed to examine Muslim Cop beard issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X