കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമാനിയ്ക്കാം ഇന്ത്യന്‍ സൈന്യത്തിന്റെ ഈ 'സ്‌പെഷ്യല്‍ ഫോഴ്‌സുകളെ' കുറിച്ച്‌

  • By Soorya Chandran
Google Oneindia Malayalam News

സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നൊക്കെ പറഞ്ഞാല്‍ അത് അമേരിക്കയുടെ തന്നെ ആയിരിയ്ക്കും. അല്ലെങ്കില്‍ ഇസ്രായേലിന്റേയോ ഇറ്റലിയുടേയോ, ജര്‍മനിയുടേയോ ഒക്കെ ആയിരിയ്ക്കും- പലരും പലപ്പോഴും പറയാറുള്ളത് ഇങ്ങനെയാണ്.

എന്നാല്‍ നമുക്കും ഉണ്ട് സ്‌പെഷ്യല്‍ ഫോഴ്‌സ്. അത് അത്ര മോശമൊന്നും അല്ല. ലോകത്തെ മികച്ച സ്‌പെഷ്യല്‍ ഫോഴ്‌സുകളില്‍ പെടും ഇന്ത്യയുടെ പ്രത്യേക സംഘങ്ങളും. അവ ഏതെല്ലാമെന്ന് നോക്കാം.

മാര്‍കോസ്

മാര്‍കോസ്

ഇന്ത്യയുടെ ഏറ്റവും ശക്തമായ സപെഷ്യല്‍ ഫോഴ്‌സ് ആണ് മാര്‍കോസ് അല്ലെങ്കില്‍ മറൈന്‍ കമാന്‍ഡോസ്. കടല്‍യുദ്ധത്തില്‍ ഇവരെ വെല്ലാന്‍ ലോകത്ത് അധികമാരും കാണില്ല. മറൈന്‍ കമാന്‍ഡോസിനുള്ള തിരഞ്ഞെടുപ്പില്‍ 80 ശതമാനം അപേക്ഷകരും ആദ്യ ഘട്ടത്തില്‍ തന്നെ പുറത്ത് പോവുകയാണ് പതിവത്രെ.

പാര കമാന്‍ഡോസ്

പാര കമാന്‍ഡോസ്

ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും മിടുക്കരുള്ള മറ്റൊരു സ്‌പെഷ്യല്‍ ഫോഴ്‌സ് ആണ് പാര കമാന്‍ഡോസ്. അതികഠിന പരിശീലനം ആണ് ഇവര്‍ക്കും. 33,500 അടിയ ഉയരത്തില്‍ നിന്ന് പോലും താഴേക്ക് പാര ജമ്പിംഗ് നടത്തും ഇവര്‍. എന്തിനും പോന്നവര്‍.

ഗരുഡ് കമാന്‍ഡോ ഫോഴ്‌സ്

ഗരുഡ് കമാന്‍ഡോ ഫോഴ്‌സ്

വ്യോമസേനയുടെ സ്‌പെഷ്യന്‍ കമാന്‍ഡോ സംഘമാണ് ഗരുഡ് കമാന്‍ഡോ ഫോഴ്‌സ്. രണ്ടായിരത്തോളം കമാന്‍ഡോകളാണ് ഇതിലുള്ളത്. മൂന്ന് വര്‍ഷമെടുക്കുമത്രെ ഒരു വ്യോമസേന ഉദ്യോഗസ്ഥനെ ഗരുഡ് കമാന്‍ഡോ ആയി പരിശീലിപ്പിച്ചെടുക്കാന്‍.

ഘടക് ഫോഴ്‌സ്

ഘടക് ഫോഴ്‌സ്

ഇന്ത്യന്‍ കാലാള്‍പ്പടയുടെ സ്‌പെഷ്യല്‍ ഫോഴ്‌സ് ആണ് ഘടക് ഫോഴ്‌സ്. നേര്‍ക്കുനേര്‍ യുദ്ധത്തില്‍ ഏറ്റവും അപകടകാരികളാണ് ഇവര്‍. ഏറ്റവും ദുര്‍ഘടമായ പരിശീലനങ്ങള്‍ക്കൊടുവിലാണ് ഘടക് ഫോഴ്‌സിലേയ്ക്ക് ആളുകളെ എടുക്കുക.

 കരിംപൂച്ചകള്‍

കരിംപൂച്ചകള്‍

കരിംപൂച്ചകള്‍ എന്ന് വിളിയ്ക്കപ്പെടുന്ന നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് ആണ് മറ്റൊന്ന്. അതി കഠിനമാണ് ഇതിലേയ്ക്കുള്ള തിരഞ്ഞെടുപ്പ്. എഴുപത് മുതല്‍ എണ്‍പത് ശതമാനം വരെ പേര്‍ ഈ പണി ഉപേക്ഷിച്ച് പോകാറാണ് പതിവ്.

കോബ്ര

കോബ്ര

കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ ആണ് കോബ്ര. ഗറില്ല യുദ്ധത്തിന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് കോബ്ര സ്‌ക്വാഡില്‍ ഉണ്ടാവുക. സിആര്‍പിഎഫിന്റെ ഭാഗമാണ്. നക്‌സല്‍ വേട്ടയാണ് ഇവരുടെ പ്രധാന പണി.

പ്രത്യേക അതിര്‍ത്തി സേന

പ്രത്യേക അതിര്‍ത്തി സേന

അതിര്‍ത്തി രക്ഷാ സേനയല്ല, പ്രത്യേക അതിര്‍ത്തി രക്ഷാസേന. അതിര്‍ത്തിയില്‍ ശത്രുപാളയത്തിലേക്ക് ഇരച്ചുകയറി പരിശോധനകള്‍ നടത്തുക, തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കുക, തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം എന്നിവയാണ് ഇവരുടെ ജോലികള്‍.

ഫോഴ്‌സ് വണ്‍

ഫോഴ്‌സ് വണ്‍

മുംബൈ ഭീകരാക്രമണത്തിന് ശേഷം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് ഫോഴ്‌സ് വണ്‍. മുംബൈയെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഈ സേന.

English summary
It’s a shame we hardly know about most of our own Indian Special Forces. Here’s a list of the Indian Special Forces that rank amongst the best in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X