കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ക്കാന്‍ എളുപ്പമാണ് പക്ഷേ കൂട്ടിയൊജിപ്പിക്കുവനോ?

  • By Neethu B
Google Oneindia Malayalam News

ഐശ്വര്യ പി

നമുക്ക് ചുറ്റുമുള്ള സംഭവവികാസങ്ങളെ നിരീക്ഷിയ്ക്കുകയും തുറന്ന് പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയാണ് ഐശ്വര്യ. നമ്മളോട് ഏറ്റവും അധികം ബന്ധപ്പെട്ടു കിടക്കുന്ന വിഷയങ്ങള്‍ വിവരിയ്ക്കുകയാണ് മരീചിക എന്ന കോളത്തിലൂടെ.

ഫേസ് ബുക്ക് എന്ന മായ ലോകത്താണ് നമ്മുടെ യുവ തലമുറ. 2004 ഫെബ്രുവരിയില്‍ ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളായ മാര്‍ക്‌സ് സുക്കര്‍ബര്‍ഗും കൂട്ടരും ചേര്‍ന്നാണ് ഫേസ്ബുക്ക് രൂപീകരിച്ചത്. ഫേസ്ബുക്കിന്റെ വരവോടെ ലോകം മറ്റൊരു ദിശയിലേക്ക് നീങ്ങി എന്നു തന്നെ പറയാം. ഫേസ്ബുക്കില്‍ ഐ ഡി ഇല്ലെന്നത് സ്റ്റാറ്റസിനു കുറവാണെ അവസ്ഥ വരെ എത്തിയിരിക്കുന്നു. അത്രയധികം ജനങ്ങള്‍ ഫേസ്ബുക്കിന്റെ അടിമപ്പെട്ടിരിക്കുന്നു. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതില്‍ അക്കൗണ്ട് തുറുകൊണ്ടിരിക്കുന്നു.

facebook2

ഫേസ് ബുക്കിനെപ്പറ്റി ചര്‍ച്ച ചെയ്യാത്ത, ഫേസ് ബുക്ക് ഉപയോഗിക്കാത്ത ഒരു ദിവസം പോലുമില്ല എതാണ് യാഥാര്‍ഥ്യം. ഫേസ് ബുക്കിലൂടെ അകലെയുള്ള സുഹൃത്തിനെ, നഷ്ടപ്പെട്ട സുഹൃത്തിനെ തേടുമ്പോള്‍ തൊട്ടടുത്തുള്ള സുഹൃത്തിനെ നഷ്ടപ്പെടുന്നത് ആരും അറിയുന്നില്ല എന്നതാണ് വസ്തുത.നേരിട്ട് കണ്ടാല്‍ മിണ്ടാതിരിക്കുകയും ഓണ്‍ലൈനില്‍ മാത്രം സംസാരിക്കുകയും ചെയ്യുന്ന പുതിയൊരു തലമുറ ഇന്നുണ്ട് എന്നത് സത്യമാണ്.

facebook-love

ഫേസ്ബുക്ക് പ്രണയങ്ങള്‍ സജീവമാണ്. വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ചുകൊണ്ട് മറ്റുള്ളവരെ വഞ്ചിക്കുതിന് ഫേസ് ബുക്ക് ഉപയോഗപ്പെടുത്തുവരുണ്ട്. വിവാഹമോചനങ്ങള്‍ക്കും ഫേസ്ബുക്ക് കാരണമാകുന്നു എന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. വിവാഹശേഷവും ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ ഫേസ് ബുക്ക് സ്റ്റാറ്റസ് സിംഗ്ള്‍ എത് മാറ്റുന്നില്ല എന്ന കാരണങ്ങള്‍കുടുംബ കലഹങ്ങള്‍ക്കും വിവാഹ മോചനത്തിനും കാരണമാകുന്നുണ്ട്. വിവാഹിതരായ സ്ത്രീപുരുഷന്മാര്‍ക്കിടയിലെ ഒട്ടുമിക്ക സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ബന്ധങ്ങളും വെറും സൗഹൃദത്തിലാണ് തുടങ്ങുക. പക്ഷേ അവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുണ്ടെങ്കില്‍ പലപ്പോഴും ഇത്തരം സൗഹൃദങ്ങള്‍ അവസാനിക്കുക വിവാഹേതര ബന്ധത്തിലായിരിക്കും

marriage

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് അധികം ഉപയോഗിക്കാതിരുന്ന കാലത്ത് ഇവയെ ചൊല്ലിയുള്ള വിവാഹമോചനം വളരെ അപൂര്‍വമായിരുന്നെങ്കില്‍ ഇന്നത് സാധാരണ സംഭവമായി മാറിയതായിയിരിക്കുന്നുപങ്കാളികള്‍ കൂടുതല്‍ സമയം ഫേസ്ബുക്കിലും മറ്റു സാമൂഹിക മാധ്യമങ്ങളിലും ചെലവഴിക്കുന്നതും ഇത്തരം സൈറ്റുകള്‍ വഴി വിവാഹേതര ബന്ധം കണ്ടെത്തുന്നതുമാണ് കുടുംബ ബന്ധങ്ങള്‍ തകരാന്‍ കാരണംദമ്പതിമാരില്‍ 25 ശതമാനവും സോഷ്യല്‍മീഡിയാ ബന്ധങ്ങളുടെ പേരില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വഴക്കിടാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത് വിവാഹമോചനങ്ങള്‍ക്കു സോഷ്യല്‍മീഡിയയിലെ ഇടപെടലിന്റെ വിവരങ്ങള്‍ തെളിവായി സമര്‍പ്പിക്കുന്ന പ്രവണത വര്‍ധിക്കുന്നതായും പലരും പങ്കാളികളുടെ ചാറ്റുകള്‍ കോടതിമുറിയില്‍ പരസ്യപ്പെടുന്നുണ്ട്

English summary
Broken relation ship, who is the willan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X