• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മിസ്റ്റര്‍ മോഹന്‍ലാല്‍... ഇന്ത്യയെന്നാല്‍ പട്ടാളക്കാരോടുള്ള സ്നേഹം മാത്രമല്ല

എത്രയും പ്രിയപ്പെട്ട മോഹൻലാൽ വായിച്ചറിയുവാൻ...

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന പേരില്‍ താങ്കള്‍ എഴുതുന്ന ബ്ലോഗ് വായിച്ചു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ പോലെ തന്നെ താങ്കള്‍ക്കും എനിയ്ക്കും എല്ലാം അഭിപ്രായം തുറന്ന് പറയാന്‍ സ്വാതന്ത്ര്യവും അവകാശവും ഉള്ള രാജ്യമാണല്ലോ ഇന്ത്യ. അതുകൊണ്ട് പറയട്ടേ.

ഒരു സാധാരണ പൗരന്‍ അല്ല താങ്കള്‍. മലയാളം ഏറെ ബഹുമാനിയ്ക്കുന്ന അതുല്യ പ്രതിഭയാണ്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്‍റ് കേണല്‍ ആണ്. അതിനും അപ്പുറം അന്ധമായ ആരാധനകൊണ്ട് താങ്കെളെ സ്നേഹം കൊണ്ട് പൊതിയുന്ന ലക്ഷങ്ങള്‍ ഈ നാട്ടില്‍ ഉണ്ട്. അതുകൊണ്ട് താങ്കള്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് വിശ്വസിയ്ക്കുന്ന ആളാണ് ഞാന്‍.

ചിലകാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ താങ്കളെ ഓര്‍മിപ്പിയ്ക്കാന്‍ ആഗ്രഹിയ്ക്കുകയാണ്....

ജനാധിപത്യ രാജ്യം

ജനാധിപത്യ രാജ്യം

ഇന്ത്യ എന്നത് ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വലിയ വിലയുണ്ട്. ആവിഷ്കാര സ്വാതന്ത്യം സംബന്ധിച്ച ചർച്ചകൾക്ക് വലിയ പ്രാധാന്യം ഉണ്ട്. പട്ടാളക്കാരൻറെ ത്യാഗത്തിനും രക്തസാക്ഷിത്വത്തിനും വിലയുണ്ട്.

 എല്ലാം അറിയണം

എല്ലാം അറിയണം

ഒരു പത്രത്തില്‍ പട്ടാളക്കാരന്‍റെ ത്യാഗം മാത്രം വാ‍ത്തയാക്കിയാല്‍ പോര. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും ജനങ്ങള്‍ അറിയേണ്ടത് തന്നെയാണ്. നിയമസഭയിലെ ബഹളം, പാർലമെൻറിലെ ബഹളം, രാഷ്ട്രീയ കൊലപാതകം, ബാർകോഴ തുടങ്ങിയ സംഗതികളും ഇവിടെ അത്യാവശ്യം പ്രാധാന്യമൊക്കെ ഉള്ള സംഭവങ്ങളാണ്.

പകിടകളിയല്ല

പകിടകളിയല്ല

സൈനികർ അതിർത്തി കാക്കുന്നുണ്ട് എന്നതുകൊണ്ട് ഇവിടെ ആവിഷ്കാര സ്വാതന്ത്യ ചർച്ചകൾ പാടില്ലെന്ന് പറയരുത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ അപഹാസ്യമായ പകിടകളിയല്ല.

രാജ്യസ്നേഹം

രാജ്യസ്നേഹം

എന്താണ് രാജ്യ സ്നേഹം എന്നത് സംബന്ധിച്ച ച‍‍ര്‍ച്ചകള്‍ വൃത്തികെട്ട രീതിയിലുള്ള തല്ലുകൂടലല്ല. രാജ്യസ്നേഹത്തെ ചില‍ര്‍ ഹൈജാക്ക് ചെയ്യുന്പോള്‍, ചിലരെ ദേശദ്രോഹികളായി മുദ്രകുത്തുന്പോള്‍ വിശദീകരണങ്ങളും ചോദ്യം ചെയ്യലുകളും ആവശ്യമായി വരും. അതാണ് ജനാധിപത്യം. അത് ഒരിയ്ക്കലും നാണം കെട്ട ഏ‍ര്‍പ്പാടല്ല.

 ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

രാജ്യസ്നേഹം സംബന്ധിച്ച ചർച്ചകൾ നിങ്ങളുദ്ദേശിയ്ക്കുന്നതുപോലെ ഇവിടെ വീരമൃത്യുവരിച്ച സൈനികരെ അപമാനിയ്ക്കാൻ വേണ്ടിയുള്ളതല്ല. സുധീഷിൻറെ മൃതദേഹം നാട്ടിലെത്തിച്ച ദിവസം മാത്രം പത്രം വായിച്ചാൽ പോര എന്ന് ചുരുക്കം.

 ആഡംബര ജീവിതം

ആഡംബര ജീവിതം

കുളിമുറിയിൽ ഹീറ്ററും ചൂടകറ്റാൻ ഫയർസൈഡോ വിസ്കിയോ ഉള്ളത് ഞങ്ങളെ പോലുള്ളവരുടെ ജീവിതത്തിലല്ല. എല്ലാവരും അങ്ങനെയാണ് ജീവിയ്ക്കുന്നത് എന്നാണ് താങ്കള്‍ കരുതുന്നതെങ്കില്‍ ഒരു ഭാരതപര്യടനം നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ താങ്കള്‍ അഭിനയിക്കുന്ന സിനിമകളുടെ സെറ്റിലെ സാധാരണക്കാരായ തൊഴിലാളികളോട് ചോദിച്ചാലും മതിയാകും. ആവിഷ്കാരം സ്വാതന്ത്യം സംബന്ധിച്ച് ചർച്ച നടത്തുന്ന ഭൂരിപക്ഷം പേർക്കും അതൊക്കെ അന്യമാണ്.

ഭരണഘടന

ഭരണഘടന

സൈനികരുടെ മൃതദേഹങ്ങളിൽ ചവിട്ടിയല്ല സ്വാതന്ത്ര്യത്തിന്റേയും ആവിഷ്കാര സ്വാതന്ത്യചർച്ചകളുടേയും നൃത്തം ചവിട്ടുന്നത്. അത് ഇന്ത്യൻ ഭരണഘടന അനുവദിയ്ക്കുന്ന അവകാശങ്ങളുടെ അടിസ്ഥാനത്തിലാണ്.

ശത്രുരാജ്യം

ശത്രുരാജ്യം

പാകിസ്താന്‍ ഇന്ത്യയുടെ അയല്‍രാജ്യമാണ്. അതിനെ ശത്രുരാജ്യമായി ഔദ്യോഗികമായി ആരെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് അറിവില്ല. താങ്കള്‍ ഒരു പട്ടാളക്കാരന്‍(!) ആണല്ലോ, അക്കാര്യം സ്വയം അന്വേഷിച്ച് കണ്ടെത്താവുന്നതാണ്.

ബുദ്ധിജീവി

ബുദ്ധിജീവി

ബുദ്ധിജീവികൾ എന്ന വാക്കിൻറെ അർത്ഥം നിങ്ങൾക്ക് ആരാണ് പറഞ്ഞുതന്നത് എന്നറിയില്ല. വിവരമുള്ള വല്ലവരേയും പരിചയമുണ്ടെങ്കിൽ അത് സംബന്ധിച്ച് ഒരു അന്വേഷണം നടത്താവുന്നതാണ്.

ഇന്ത്യ എന്നാല്‍

ഇന്ത്യ എന്നാല്‍

ഇന്ത്യ എന്നാൽ സംസ്കാരവും സാഹിത്യവും ഭൂമി ശാസ്ത്രവും മാത്രമല്ല. കനയ്യ കുമാറിൻറെ ജെഎൻയു പ്രസംഗം എങ്കിലും ഒന്ന് കേൾക്കാൻ ശ്രമിയ്ക്കുക. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ മനസ്സിരുത്തി ഒരിയ്ക്കല്‍ കൂടി വായിക്കാന്‍ ശ്രമിയ്ക്കാവുന്നതാണ്. പറ്റുമെങ്കില്‍ ഇന്ത്യയെ കണ്ടെത്തലും കൂടി വായിക്കണം.

സ‍ര്‍വ്വകലാശാലകള്‍

സ‍ര്‍വ്വകലാശാലകള്‍

(ആഭാ)സംസ്കാരത്തിൻറെ സർവ്വകലാശാലകളല്ല രാജ്യത്ത് വേണ്ടത്. ചിന്തിക്കാൻ കഴിവുള്ള തലമുറയെ വാർത്തെടുക്കാനുതകുന്ന കേന്ദ്രങ്ങളാണ്.

സൈന്യത്തിന്‍റെ ക്രൂരതകള്‍

സൈന്യത്തിന്‍റെ ക്രൂരതകള്‍

ഒരുകാര്യം കൂടി പറഞ്ഞോട്ടേ... നോർത്ത് ഈസ്റ്റിലും പഞ്ചാബിലും കശ്മീരിലും നമ്മുടെ സൈനികർ കാണിച്ചുകൂട്ടിയ, ഇപ്പോഴും കാണിച്ചുകൂട്ടിക്കൊണ്ടിരിയ്ക്കുന്ന കാര്യങ്ങൾ കൂടി വല്ലപ്പോഴും സമയം കിട്ടുന്പോൾ അറിയാൻ ശ്രമിയ്ക്കണം. താങ്കൾ ഒരു ലെഫ്റ്റനൻറ് കേണൽ ആണല്ലോ.

സ്നേഹത്തോടെ,

സ്നേഹത്തോടെ,

നിങ്ങളിലെ നടനെ ഏറെ ഇഷ്ടപ്പെടുന്ന, ഇന്ത്യൻ ജനാധിപത്യത്തിൽ അടിയുറച്ച് വിശ്വസിയ്ക്കുന്ന, വീട്ടിലെ കുളിമുറിയിൽ ഹീറ്ററോ, കിടപ്പറയിൽ ഫയർസൈഡോ കുടിക്കാൻ എന്നും സ്കോച്ച് വിസ്കിയോ കിട്ടാത്ത ഒരു ഇന്ത്യൻ പൌരൻ

English summary
An Open Letter to Mohanlal, regarding his latest Blog Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more