ഗെയിലിനെതിരെ തമിഴ് നാട്ടിൽ വൻ പ്രതിഷേധം.... കേരളത്തിലോ? ഇത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ്

  • Posted By: Desk
Subscribe to Oneindia Malayalam

ഡോ ആസാദ്

മഞ്ചേരി എന്‍എസ്എസ് കോളേജിലെ അധ്യാപകനും ഇടതു വിമര്‍ശകനും എഴുത്തുകാരനും ആണ് ഡോ ആസാദ്‌.

പൈപ്പ് ലൈന്‍ വഴി വാതകം കൊണ്ടുപോകുന്നതിന് ആരെങ്കിലും തടസ്സം ഉന്നയിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ആദ്യം കാണണം. ഏതു വഴിയിലൂടെ വേണം കൊണ്ടുപോകാന്‍ എന്നതാണ് തര്‍ക്കവിഷയം. അതിവിടെ മാത്രമല്ല അയല്‍സംസ്ഥാനമായ തമിഴ്നാട്ടിലും പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊച്ചിയില്‍നിന്ന് കോയമ്പത്തൂര്‍ വഴി ധര്‍മ്മപുരിയിലേക്കുള്ള വാതകക്കുഴല്‍ കൃഷിനിലങ്ങളിലൂടെ പോകരുതെന്ന് അവര്‍ ആവശ്യപ്പെടുന്നു. സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സിപിഐഎമ്മും രംഗത്തുണ്ട്.

കര്‍ഷകരെ ദ്രോഹിക്കുന്ന അലൈന്‍മെന്റ് മാറ്റി ദേശീയപാത വഴി വാതകക്കുഴല്‍ കൊണ്ടു പോകണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. അതംഗീകരിക്കാന്‍ ഗെയ്ല്‍ അധികൃതര്‍ തയ്യാറായില്ല. ജയലളിത മുഖ്യമന്ത്രിയായിരിക്കെ നടന്ന കോടതി വ്യവഹാരത്തില്‍ ഗെയിലിനനുകൂലമായാണ് വിധി വന്നത്. അത് ജയലളിതയുടെ പിടിപ്പുകേടായാണ് സിപിഎം ആരോപിച്ചത്.

Gail Protest

കേരളത്തിലും പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിപിഎം ഇതേ നിലപാടാണ് കൈക്കൊണ്ടത്. ഗെയ്ല്‍ പദ്ധതിയെ എതിര്‍ക്കുകയല്ല വഴി പുനര്‍നിര്‍ണയിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. ഭരണത്തിലേറിയപ്പോഴാകട്ടെ, വികസനം അതിവേഗം നടത്തിയെന്ന ഖ്യാതിയില്‍ മാത്രമായി നോട്ടം. നേരത്തേ പറഞ്ഞതും അയല്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതുമായ കാര്യം സൗകര്യപൂര്‍വ്വം വിസ്മരിച്ചു.

Gail Protest

ഗെയിലിനനുകൂലവും എതിരും എന്ന പ്രശ്നമാണ് ഉള്ളതെന്ന തെറ്റിദ്ധാരണ പരത്തി. പദ്ധതി ദോഷകരമായി ബാധിക്കുന്നിടങ്ങളില്‍ ചെറിയ മാറ്റംകൊണ്ട് ഒഴിവാക്കാമായിരുന്നിട്ടും അതു പരിഗണിച്ചില്ല. വികസന ശാഠ്യം സ്വന്തം ജനതയെ കാണാന്‍ തടസ്സമാകുന്നതെങ്ങനെയെന്ന് നാം അറിഞ്ഞു.
കേരളത്തിലെ സിപിഎം തമിഴ്നാട്ടിലെ സിപിഎമ്മിനോടുകൂടിയാണ് ഏറ്റുമുട്ടുന്നത്. ഭരണം വലിയ ബാധ്യതയാണ് ആ പാര്‍ട്ടിക്കുണ്ടാക്കുന്നത്. ജനകീയ പ്രശ്നങ്ങളെ അഭിസംബോധന ച്യ്തുള്ള ശീലവും ശേഷിയും കൈമോശം വരികയാണോ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
CPM double stand about gail protest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്