കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുന്നാളിന്റെ മൊഞ്ച് കുറഞ്ഞ് വിപണി; തിരിച്ചടിച്ചത് രണ്ടുകാര്യങ്ങള്‍, തിരിച്ചുകയറി ഒടുവിലെ ദിനങ്ങള്‍

Google Oneindia Malayalam News

ഇത്തവണ ആഗതമായിരിക്കുന്നത് ശോഭ കുറഞ്ഞ പെരുന്നാളാഘോഷമാണ്്. ഒരു മാസം നീണ്ട വ്രതശുദ്ധിയില്‍ വിശ്വാസികള്‍ നേടിയെടുത്ത മാനസികമായ കരുത്ത് തുടര്‍ന്നുള്ള 11 മാസം മുന്നോട്ടുള്ള പ്രയാണത്തിന് അവര്‍ക്ക് ആവേശം നല്‍കുമെങ്കിലും പിന്നിട്ട ദിനങ്ങളിലെ പ്രതിസന്ധികളാണ് ആഘോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നത്. രണ്ടു കാര്യങ്ങളാണ് ഇത്തവണ പെരുന്നാളിന് മങ്ങലേല്‍പ്പിച്ചത്. ഒന്ന് മലബാറിനെ പിടിച്ചുകുലുക്കിയ നിപ്പാ വൈറസ്. മറ്റൊന്ന് ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിയും. ഗള്‍ഫ് പ്രതിസന്ധി കഴിഞ്ഞ തവണയുമുണ്ടായിരുന്നെങ്കിലും നിപ്പാ വൈറസിന്റെ ഭീതിയില്‍ന്ന് മലയാളികള്‍ മുക്തമായി എന്ന് പറഞ്ഞുകൂടാ. പെരുന്നാളിനോട് അടുത്ത ദിവസമാണ് അല്‍പ്പമെങ്കിലും ഭീതി വിട്ടൊഴിഞ്ഞത്...

 ഭീതി പരത്തിയ ദിനങ്ങള്‍

ഭീതി പരത്തിയ ദിനങ്ങള്‍

പേരാമ്പ്രയില്‍ തുടങ്ങിയ നിപ്പാ വൈറസ് ഭീതി മലബാറിനെയും കേരളത്തെ മൊത്തമായും അയല്‍ സംസ്ഥാനങ്ങളെയും ആശങ്കപ്പെടുത്തി. ഗള്‍ഫ് രാജ്യങ്ങളിലും ഭീതി പരന്നു. കേരളത്തില്‍ നിന്നുള്ള പഴവും പച്ചക്കറികളും ഗള്‍ഫ് രാജ്യങ്ങള്‍ നിരോധിച്ചത് വ്യപാരികളെ തെല്ലൊന്നുമല്ല ദുഖത്തിലാഴ്ത്തിയത്.

പ്രത്യേക പ്രാര്‍ഥനകള്‍

പ്രത്യേക പ്രാര്‍ഥനകള്‍

വിപണിയില്‍ ഓരോ ദിവസവും കോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഡസണിലധികം പേരുടെ ജീവനെടുത്ത നിപ്പാ വൈറസ് ഭീതി മാറി നിന്നിട്ടുണ്ടെങ്കിലും റമദാനിന്റെ മിക്ക ദിനങ്ങളും ആശങ്കയുടേതായിരുന്നു. സര്‍ക്കാര്‍ അവരോചിതമായി ഇടപെട്ടു പരിഹാരത്തിന് ശ്രമിക്കുമ്പോള്‍ തന്നെ ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയും മറ്റും വിശ്വാസികളും അവരുടേതായ പങ്കുവഹിച്ചു.

 ഗള്‍ഫിലെ തിരിച്ചടികള്‍

ഗള്‍ഫിലെ തിരിച്ചടികള്‍

ഗള്‍ഫിലെ പ്രതിസന്ധിയില്‍ അയവ് വരാത്തതും മലയാളികളുടെ ഈദാഘോഷത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഒട്ടേറെ കമ്പനികളില്‍ നിന്ന് ജോലി നഷ്ടമായി മലയാളികള്‍ തിരിച്ചെത്തുന്നത് തുടരുകയാണ്. നാട്ടിലേക്കുള്ള പണമൊഴുക്ക് കുറഞ്ഞിരുന്നെങ്കിലും രൂപയുടെ മൂല്യം കുറഞ്ഞ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പ്രവാസികള്‍ അവസരം മുതലെടുത്ത് കൂടുതല്‍ പണമയച്ചത് ആശ്വാസമായി.

ശവ്വാല്‍ ചാന്ദ്ര പിറവി

ശവ്വാല്‍ ചാന്ദ്ര പിറവി

ഇനി ആഘോഷത്തിന്റെ ദിനമാണ്. വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി കാണുമെന്ന് ദോഹയിലെയും അബൂദാബിയിലെയും വാനനിരീക്ഷകര്‍ സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിലും നേരിയ സാധ്യത കല്‍പ്പിക്കുന്നു. മഴ മേഘങ്ങളുള്ളതിനാല്‍ കാണാന്‍ സാധ്യതയില്ലെന്നും നിരീക്ഷണമുണ്ട്. വ്യാഴാഴ്ച ചന്ദ്ര പിറവി ദൃശ്യമായില്ലെങ്കില്‍ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍.

English summary
Eid Celebration in Kerala Markets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X