കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്ഥാനില്‍ തോറ്റോടിയ ചരിത്രം റഷ്യ മറന്നോ? സിറിയയിലും ആവര്‍ത്തിയ്ക്കുമോ? കാണൂ

Google Oneindia Malayalam News

സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തിന് വന്‍ പിന്തുണയാണ് ലഭിയ്ക്കുന്നത്. ഐസിസിനെതിരായ റഷ്യയുടെ നിലപാടുകള്‍ക്ക് സാധാരണക്കാര്‍ക്കിടയില്‍ പോലും വന്‍ സ്വീകാര്യത ലഭിയ്ക്കുന്നുണ്ട്. അതേ സമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്ഥാനോട് യുദ്ധം ചെയ്ത് പരാജയപ്പെട്ട സോവിയറ്റ് യൂണിയന്റെ കഥ ഓര്‍ക്കപ്പെടേണ്ടതാണ്. സിറിയയില്‍ റഷ്യയെ വാഴ്ത്തുന്നവര്‍ അഫ്ഗാനിസ്ഥാനില്‍ റഷ്യയ്‌ക്കേറ്റ പരാജയത്തെ കണ്ടില്ലെന്ന് വയ്ക്കുകയാണ്.

സിറിയയിലേയും അഫ്ഗാനിസ്ഥാനിലേയും രാഷ്ട്രീയ സാഹചര്യങ്ങളും റഷ്യയുടെ ഇടപെടല്‍ ഉണ്ടായ രീതിയുമൊക്കെ ഏറെ വ്യത്യസ്തമാണ്. എന്നിരുന്നാലും ലോകത്തെ തന്നെ പ്രബല ശക്തിയായ റഷ്യ അഫ്ഗാനിസ്ഥാനില്‍ അമ്പേ പരാജയപ്പെട്ടത് എങ്ങനെയാണെന്ന് അറിയേണ്ടേ. പക്ഷേ ഈ ചരിത്രം വായിച്ചറിഞ്ഞിട്ട് ഐസിസുകാരും ഐസിസ് അനുകൂലികളും പുളകം കൊള്ളേണ്ട. കാരണം ആദ്യമേ പറഞ്ഞല്ലോ സിറിയയിലേയും അഫ്ഗാനിസ്ഥാനിലേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്ന്.

അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യുദ്ധം

അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യുദ്ധം

അഫ്ഗാനിസ്ഥാനിലെ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ട് സോവിയറ്റ് യൂണിയനും സര്‍ക്കാര്‍ വിരുന്നദ്ധരായിരുന്ന ഇസ്ലാമിക പ്രതിരോധകക്ഷികളും (മുജാഹിദ്ദീന്‍) തമ്മില്‍ നടന്ന യുദ്ധമാണ് അഫ്ഗാനിസ്ഥാന്‍-സോവിയറ്റ് യുദ്ധം. ശീതയുദ്ധകാലത്ത് നടന്നതാണ് ഈ യുദ്ധം. അതിനാല്‍ തന്നെ അഫ് ഗാനിസ്ഥാനില്‍ തീവ്ര ഇസ്ലാമിക സംഘടനകള്‍ക്ക് ഉള്‍പ്പടെ അമേരിയ്ക്കയുടെ പിന്തുണ ലഭിച്ചു. സഖ്യകക്ഷികളായ ബ്രിട്ടനും പാകിസ്താനും, സൗദി അറേബ്യയും ഈജിപ്തുമൊക്കെ അമേരിയ്ക്കയ്ക്ക് പിന്നില്‍ അണി നിരന്നു.

ഇത്രയും കാലം

ഇത്രയും കാലം

സോവിയറ്റ് നേതാവ് ലെനോയ്ഡ് ബ്രഷ്‌നോവിന്റെ കാലത്ത് 1979 ഡിസംബര്‍ 24നാണ് സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനില്‍ സാന്നിധ്യം ഉറപ്പിച്ചത്. 1989 ഫെബ്രുവരി 15ന് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കാലത്താണ് സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങുന്നത്. ഇത്രയും കാലം നീണ്ടുനിന്ന യുദ്ധത്തില്‍ ആര്‍ക്കും വിജയിക്കാനിയില്ല

ഇങ്ങനെ വാഴ്ത്തപ്പെട്ടു

ഇങ്ങനെ വാഴ്ത്തപ്പെട്ടു

അമേരിയ്ക്കയുടെ വിയറ്റ്‌നാമിലെ സ്ഥിതിയെ അനുസ്മരിപ്പിയ്ക്കും വിധം സോവിയറ്റുകളുടെ വിയറ്റ്‌നാം എന്നാണ് ഈ യുദ്ധത്തെ വിശേഷിപ്പിയ്ക്കുന്നത്.

ഇറാനിലെ ഇസ്ലാമിക വിപ്‌ളവം

ഇറാനിലെ ഇസ്ലാമിക വിപ്‌ളവം

1979ന്റെ തുടക്കത്തില്‍ തന്നെ കാബൂളിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന് ഇസ്ലാമിക വാദികളുടെ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വന്നു. ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്‌ളവം അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക വാദികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

സൈനികാധിനിവേശം

സൈനികാധിനിവേശം

1979 ന്റെ പകുതിയോടെ കാബൂളിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നില പരുങ്ങലിലായി. അതോടെ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാനില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചു. ബെഗ്രാമിലെ വ്യോമസേന കേന്ദ്രത്തിന്റെ നിയന്ത്രണം സോവിയറ്റ് സേന ഏറ്റെടുത്തു

വീര്യം കെട്ടില്ല

വീര്യം കെട്ടില്ല

സോവിയറ്റ് സൈന്യത്തിന്റെ കടന്നുവരവ് ഇസ്ലാമിക ഗ്രൂപ്പുകളുടെ വീര്യം കെടുത്തിയില്ല. മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിനെതിരെ അവര്‍ പ്രതിഷേധം തുടര്‍ന്നു. 1980നും 88നുമിടയില്‍ അഫ്ഗാനിസ്താനിലെ സോവിയറ്റ് പടയും, മാര്‍ക്‌സിസ്റ്റ് ഭരണകൂടവും അഫ്ഗാന്‍ മുജാഹിദീനുകളുമായി കടുത്ത യുദ്ധം നടത്തി. മുജാഹിദീനുകളിലെ സുന്നികള്‍ പാകിസ്താനിലെ പെഷവാര്‍ കേന്ദ്രീകരിച്ചും, ഷിയാക്കള്‍ ഇറാനും, പാകിസ്താനിലെ ക്വെത്തയും കേന്ദ്രീകരിച്ചാണ് യുദ്ധത്തിന് കോപ്പുകൂട്ടിയത്. സുന്നി, ഷിയാ വിഭാഗങ്ങള്‍ തന്നെ, പല നേതാക്കളുടെ കീഴില്‍ വിവിധ കക്ഷികളും സഖ്യങ്ങളായുമാണ് യുദ്ധത്തിലേര്‍പ്പെട്ടത്.

പ്രതിഷേധങ്ങള്‍

പ്രതിഷേധങ്ങള്‍

സോവിയറ്റ് യൂണിയനെതിരെ കടുത്ത പ്രതിഷേധം ആഗോള തലത്തില്‍ ഉയര്‍ന്നു.

അവസാനം

അവസാനം

1989 ഫെബ്രുവരി 14ന് സോവിയറ്റ് യൂനിയന്‍, അഫ്ഗാനിസ്താനില്‍ നിന്ന് സേനാപിന്മാറ്റം പൂര്‍ത്തിയാക്കിസോവിയറ്റ് സേന രാജ്യത്തു നിന്നും പിന്‍വാങ്ങിയെങ്കിലും രാജ്യത്ത് വിവിധ മുജാഹിദീന്‍ വിഭാഗങ്ങള്‍ തമ്മിലും കമ്മ്യൂണീസ്റ്റ് സര്‍ക്കാര്‍ അനുകൂലവിരുദ്ധ വിഭാഗങ്ങള്‍ തമ്മിലുമുള്ള ആഭ്യന്തരയുദ്ധം തുടര്‍ന്നുകൊണ്ടേയിരുന്നു.

തീവ്രവാദം

തീവ്രവാദം

ഇന്ന് കടുത്ത മതതീവ്രവാദത്തിന്റെ പിടിയിലാണ് അഫ്ഗാനിസ്ഥാന്‍. ഒരു പക്ഷേ മാര്‍ക്‌സിസ്റ്റ് ഭരണം നിലനില്‍ക്കപ്പെട്ടിരുന്നുവെങ്കില്‍ കടുത്ത മതതീവ്രവാദത്തിലേയ്ക്ക് അഫ്ഗാന്‍ പോകില്ലായിരുന്നു

പ്രതീക്ഷ രണ്ട്

പ്രതീക്ഷ രണ്ട്

അഫ്ഗാനിസ്ഥാനിലേത് പോലെ സിറിയയില്‍ നിന്നും റഷ്യയ്ക്ക് തോറ്റ് പിന്മാറേണ്ടി വരുമെന്ന് പ്രതീക്ഷിയ്ക്കുന്നവരുണ്ട്. അതേ സമയം റഷ്യ സിറിയയില്‍ സമാധാനം സ്ഥാപിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നവരും കുറവല്ല.

English summary
In Syria, Putin Repeating Soviet Union's Afghanistan Mistake ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X