കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിമുതല്‍ സുനന്ദവരെ; ഇന്ത്യ ഞെട്ടിയ മരണങ്ങള്‍

Google Oneindia Malayalam News

ദില്ലി: സുനന്ദ പുഷ്‌കറുടേത് രാഷ്ട്രീയമരണമോ, സംശയം ന്യായമാണ്. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ എന്നതിലപ്പുറം യാതോരു തരത്തിലും രാഷ്ട്രീയത്തില്‍ ഇടമുണ്ടായിരുന്നില്ല സുനന്ദയ്ക്ക് ഈ അടുത്ത കാലം വരെ. എന്നാല്‍ ഭര്‍ത്താവ് തരൂരിന് ഒരു പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയുമായി അടുപ്പമുണ്ട് എന്നും അവര്‍ ഐ എസ് ഐ ഏജന്റാണ് എന്നുമുള്ള സുനന്ദയുടെ പ്രസ്താവനകള്‍ക്ക് രാഷ്ട്രീയമാനമുണ്ടായിരുന്നു എന്നത് തീര്‍ച്ച.

അതിന് ശേഷം ഏറെ വൈകാതെ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കാണപ്പെടുക കൂടി ചെയ്യുമ്പോള്‍ സംശയത്തോടെ നെറ്റികള്‍ ചുളിയുക സ്വാഭാവികമാണ്. കേസന്വേഷണം കഴിയുന്നതിന് മുന്‍പ് നിഗമനങ്ങളില്‍ എത്തുന്നതില്‍ കാര്യമില്ലെങ്കിലും സംഭവത്തില്‍ ദുരൂഹത മണക്കുന്നവരുണ്ട്. സുനന്ദയ്ക്ക് കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടായിരുന്നോ എന്ന ചോദ്യവും ബാക്കിയായിത്തന്നെ നില്‍ക്കും.

സുഭാഷ് ചന്ദ്രബോസും സഞ്ജയ് ഗാന്ധിയും മുതല്‍ സുനന്ദ പുഷ്‌കര്‍ വരെ നീളുന്ന ഇന്ത്യയിലെ രാഷ്ട്രീയമരണങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ.

സുനന്ദ പുഷ്‌കര്‍

സുനന്ദ പുഷ്‌കര്‍

ശശി തരൂരും പാകിസ്ഥാനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും തമ്മില്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ദിവസങ്ങള്‍ക്കകമാണ് സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണം അസ്വാഭാവികമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്താണ് ശരിക്കും സംഭവിച്ചത്.

സുഭാഷ് ചന്ദ്രബോസ്

സുഭാഷ് ചന്ദ്രബോസ്

ഇന്ത്യയിലെ ഏറ്റവും സംസാരവിഷയമായ മരണമാണ് സുഭാഷ് ചന്ദ്രബോസിന്റേത്. മരണം എന്ന് പറയാമോ എന്ന് പോലും സംശയമാണ്. കാരണം ബോസിന്റെ മരണം ഇനിയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 1945 ല്‍ തായ്‌പേയിലെ വിമാനാപകടത്തിലാണ് ബോസിനെ കാണാതായത്.

ഫൂലന്‍ ദേവി

ഫൂലന്‍ ദേവി

2001 ലാണ് ജൂലൈ 25 വെടിയേറ്റ് മരിച്ചത്. ചമ്പല്‍ക്കാട്ടിലെ റാണി എന്നറിയപ്പെടുന്ന ഫൂലന്‍ പിന്നീട് രാഷ്ട്രീയത്തിലിറങ്ങി എം പി സ്ഥാനം വരെയെത്തിയിരുന്നു.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി

പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സിഖ് കലാപത്തിന് കാരണമായത് പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ മരണമായിരുന്നു. വലിയമരം വീഴുമ്പോള്‍ ചുറ്റുമുള്ളത് കുലുങ്ങുക സ്വാഭാവികമാണെന്ന മകന്‍ രാജീവ് ഗാന്ധിയുടെ പ്രസ്താവന പിന്നീട് വന്‍ വിവാദമായി. 1984 ഒക്ടോബര്‍ 31 നായിരുന്നു സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി മരിച്ചത്.

പ്രമോദ് മഹാജന്‍

പ്രമോദ് മഹാജന്‍

ബിജെപിയുടെ രണ്ടാം നിര നേതാക്കളിലെ ഒന്നാമനായ പ്രമോദ് മഹാജനെ വെടിവെച്ചുകൊന്നത് സഹോദരനായ പ്രവീണാണ്. 2006 മെയ് മൂന്നിന് മുംബൈയിലായിരുന്നു ഇത്.

സഞ്ജയ് ഗാന്ധി

സഞ്ജയ് ഗാന്ധി

മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു സഞ്ജയ്. ദില്ലി സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടിനടുത്ത് എയര്‍ക്രാഫ്റ്റ് തകര്‍ന്നായിരുന്നു സഞ്ജയ് ഗാന്ധിയുടെ മരണം.

 ലാല്‍ ബഹാദൂര്‍ ശാസ്ത്രി

ലാല്‍ ബഹാദൂര്‍ ശാസ്ത്രി

വിദേശത്ത് വെച്ച് മരിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ശാസ്ത്രി. 1966 ജനുവരി 11 ന് താഷ്‌കന്റില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഹാര്‍ട്ട് അറ്റാക്കിയിരുന്നത്രെ മരണകാരണം. എന്നാല്‍ ശാസ്ത്രിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണ് എന്ന് ഭാര്യ ആരോപിക്കുന്നു.

ശ്യാമപ്രസാദ് മുഖര്‍ജി

ശ്യാമപ്രസാദ് മുഖര്‍ജി

ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിലെ അംഗം. സര്‍ക്കാരില്‍ നിന്നും വിട്ട് ഭാരതീയ ജനസംഘം സ്ഥാപിച്ചു. പരിവാര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പന്‍ എന്ന് വിളിക്കാവുന്ന മുഖര്‍ജിയുടെ മരണം 1953 ജൂണ്‍ 23നായിരുന്നു. നെഹ്‌റുവിന്റെ അലംഭാവം കൊണ്ടാണ് മുഖര്‍ജി മരിച്ചതെന്ന് വാജ്‌പേയി പോലും ഒരിക്കല്‍ ആരോപിച്ചിട്ടുണ്ട്.

English summary
The list of Indian politicians whose deaths have been a mystery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X