കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവ്‌ പട്ടി...മൃഗസ്‌നേഹി...രഞ്ജിനി ഹരിദാസ്....കലിപ്പ്‌ തീരണില്ലല്ല്‌...

Google Oneindia Malayalam News

ആതിര ബാലന്‍

ഇത്രനാളും ബാര്‍..കോഴ...മാണി...ചാണ്ടി...സുരേഷ്‌ ഗോപി സുകുമാരന്‍ നായര്‍ എന്നൊക്കെ കേട്ടാല്‍ മതിയാര്‍ന്നു. എന്നാല്‍ ഇപ്പോഴോ...യ്യോ പട്ടി....തെരുവ്‌ പട്ടി...രഞ്‌ജിനി ഹരിദാസ്‌...കൊല്ലരുത്‌....എറണാകുളം ജില്ലാ പഞ്ചായത്ത്‌ ബ്‌ളോഗ്‌...മോഹന്‍ലാല്‍ എന്നൊക്കെ കൂടി കേള്‍ക്കണം.

വളരെ ചെറിയ സംസ്ഥാനമാണെങ്കിലും തന്നെക്കാള്‍ വലിയ പ്രശ്‌നങ്ങളാണ്‌ കേരളം ചുമക്കുന്നത്‌. മുല്ലപ്പെരിയാര്‍ ഡാം ദേ ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും എന്ന്‌ പറയുന്നത്‌ പേലെ ഈ സമ്മര്‍ദ്ദങ്ങളൊക്കെ സഹിയ്‌ക്കവയ്യാതെ കേരളത്തിന്‌ വല്ല ഹാര്‍ട്ട് അറ്റാക്കും വന്നാലോ എന്നാ കിലുക്കാംപെട്ടിയുടെ ഒരിത്‌. ഏത്‌...അറ്റാക്കേ...അറ്റാക്ക്‌. ഇത്രനാളും ബാര്‍..കോഴ...മാണി...ചാണ്ടി...സുരേഷ്‌ ഗോപി സുകുമാരന്‍ നായര്‍ എന്നൊക്കെ കേട്ടാല്‍ മതിയാര്‍ന്നു. എന്നാല്‍ ഇപ്പോഴോ...യ്യോ പട്ടി....തെരുവ്‌ പട്ടി...രഞ്‌ജിനി ഹരിദാസ്‌...കൊല്ലരുത്‌....എറണാകുളം ജില്ലാ പഞ്ചായത്ത്‌ ബ്‌ളോഗ്‌...മോഹന്‍ലാല്‍ എന്നൊക്കെ കൂടി കേള്‍ക്കണം.

പട്ടികളെ പേടിച്ച്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമോ എന്നാണ്‌ പേടി. കാരണം ഇവറ്റകളുടെ മുന്നിലൂടെ കാല്‍നടയായി പലപ്പോഴും പോയിട്ടുണ്ട്‌ ഇനിയും പോകേണ്ടതായിട്ടുണ്ട്‌. ഒരിയ്‌ക്കല്‍ തലനാരിഴയ്‌ക്ക്‌ പട്ടികടിയേല്‍ക്കാതെ രക്ഷപ്പെട്ടിട്ടും ഉണ്ട്‌. തിരുവനന്തപുരം നഗരത്തില്‍ തന്നെ കടലോര പ്രദേശങ്ങള്‍ ഉള്‍പ്പടെ തെരുവ്‌ പട്ടികളുടെ ശല്യം രൂക്ഷമാണ്‌. എന്തിനേറെ നമ്മുടെ സെക്രട്ടറിയേറ്റിന്‌ തൊട്ടടുത്തുള്ള നഗരവീഥികളില്‍ പോലും തെരുവ്‌ നായ്‌ക്കള്‍ സൈ്വര്യ വിഹാരം നടത്തുന്നുണ്ട്‌.

ranjini-hardas

എല്ലാ നായ്‌ക്കളും ആക്രമണകാരികളല്ല. എന്നാല്‍ ഏത്‌ നിമിഷമാണ്‌ പട്ടി പണി തരിക എന്ന്‌ പറയാനും കഴിയില്ല. നായ്‌ക്കളെ വന്ധ്യകരണം ചെയ്‌ത്‌ അവയുടെ വംശവര്‍ധന പരമാവധി കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ മാവേലിക്കര ഉള്‍പ്പടെ പലയിടത്തും തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ ശല്യം രൂക്ഷമായി തിരുവനന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള പല നഗരങ്ങളിലും തെരുവ്‌ നായകളുടെ ശല്യം ഇപ്പോഴും തുടരുകയാണ്‌. കൊച്ചിയില്‍ തെരുവ്‌ നായ്‌ക്കളുടെ ശല്യം കുറയ്‌ക്കാന്‍ മൃഗസ്‌നേഹികളെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചകള്‍ പല്ലോഴും പാളി.

തെരുവ്‌ പട്ടികളെ കൊല്ലരുതെന്ന്‌ വാദിയ്‌ക്കുന്നവരാണ്‌ രഞ്‌ജിനി ഹരിദാസ്‌ ഉള്‍പ്പടയെുള്ള മൃഗസ്‌നേഹികള്‍. എന്നാല്‍ ഈ നായ്‌ക്കളെ സംരക്ഷിയ്‌ക്കാനും നാട്ടുകാരെ അവയുടെ കടിയേല്‍ക്കാതെ രക്ഷപ്പെടുത്താനും ഇക്കൂട്ടര്‍ക്ക്‌ വല്ല നല്ല നിര്‍ദ്ദേശവും മുന്നോട്ട്‌ വയ്‌ക്കാനുണ്ടോ അതും ഇല്ല. തെരുവ്‌ പട്ടികളെ ഏറ്റെടുത്ത്‌ സംരക്ഷിയ്‌ക്കാന്‍ എത്ര മൃഗസ്‌നേഹികള്‍ തയ്യാറാകും. അങ്ങനെയാണെങ്കില്‍ രഞ്‌ജിനി ഹരിദാസ്‌ എത്ര പട്ടികളെ ഏറ്റെടുത്ത്‌ സംരക്ഷിയ്‌ക്കും?

stray-dogs

എസി കാറില്‍ യാത്ര ചെയ്യുന്ന...സ്വന്തം നാട്ടിലൂടെ പോലും ഒന്നിറങ്ങി നടക്കാന്‍ ശ്രമിയ്‌ക്കാത്ത നാട്ടുാകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാത്ത നിങ്ങളുടെയൊന്നും മൃഗസ്‌നേഹം മനസിലാവുന്നില്ല കേട്ടോ. നിങ്ങള്‍ക്കറിയാമോ കേരളത്തില്‍ തെരുവ്‌ നായ്‌ക്കളുടെ കടിയേല്‍ക്കുന്നതില്‍ ഏറെയും കുട്ടികളാണ്‌. അതും തീരെ ചെറിയ കുട്ടികള്‍. മുഖവും ശരീരവും പോലും ഭ്രാന്തന്‍ നായയുടെ കടിയേറ്റ്‌ വികൃതമായവരുണ്ട്‌. ഇത്തരം പട്ടിശല്യമുള്ള സ്ഥലങ്ങളിലൂടെ ആഡംബര കാറുകളില്‍ നിന്നിറങ്ങി നടക്കാന്‍ മൃഗസ്‌നേഹികള്‍ തയ്യാറാകുമോ. പട്ടികളെ കൊന്നൊടുക്കണമെന്ന ആഗ്രഹമൊന്നും കിലുക്കാംപെട്ടിയ്‌ക്കില്ല. പക്ഷേ തെരുവ്‌ നായ്‌ക്കളുടെ ആക്രമണത്തിന്‌ ഇരയാകുന്ന പിഞ്ച്‌ കുട്ടികളെ ഓര്‍ക്കുമ്പോള്‍ മൃഗസ്‌നേഹികളേ...കലിപ്പ്‌ തീരണില്ല.....

പട്ടികളെ വളര്‍ത്തി തെരുവിലേയ്‌ക്ക്‌ വിടുന്നവരും അവയ്‌ക്ക്‌ വളരാന്‍ സാഹചര്യം ഒരുക്കുന്നവരും ഒരുപോലെ തെറ്റുകാരണ്‌. മാലിന്യ നിര്‍മ്മാര്‍ജ്ജനം ഉള്‍പ്പടെ കൃത്യസമയത്ത്‌ നടത്തിയാല്‍ ഒരു പക്ഷേ പട്ടി ശല്യം കുറയ്‌ക്കാനാകും. അത്‌ ഓരോ നഗരവും ഗ്രാമവും ശ്രദ്ധിയ്‌ക്കേണ്ടത്‌ തന്നെ. ഇനി മൃഗസ്‌നേഹത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന വിലകുറഞ്ഞ നാടകങ്ങള്‍ അവസാനിപ്പിയ്‌ക്കേണ്ടത്‌. ആവശ്യത്തിന്‌ പേരും പ്രശസ്‌തിയും ഒക്കെയായില്ലേ ഇനി നിര്‍ത്തിക്കൂടേ. ഒരുപാട്‌ പേരെ ബാധിയ്‌ക്കുന്ന തെരുവ്‌ നായ്‌ക്കളുടെ ശല്യം കുറയ്‌ക്കാന്‍ മൃഗസ്‌നേഹികള്‍ക്ക്‌ കൂടി മറ്റുള്ളവര്‍ക്കൊപ്പം നിന്നൂടേ. അതേ പണ്ട്‌ മാണി സാറിന്‌ എലലാവരും 'എന്റെ വക 500' കൊടുത്തപോലെ...'എന്റെ വക ഒരു തെരുവ്‌ പട്ടി' നിങ്ങള്‍ക്കും തരട്ടേ....???

English summary
Kilukkampetty talking about Stray Dog Menace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X