കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ മന്ത്രിക്കല്യാണങ്ങള്‍ കാണണോ...

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി പികെ ജയലക്ഷ്മിയുടെ വിവാഹത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി. കേരള രാഷ്ട്രീയം മുഴുവന്‍ ഇപ്പോള്‍ പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ വയനാട്ടിലാണെന്ന് വേണമെങ്കില്‍ പറയാം.

മന്ത്രിക്കല്യാണം എന്ന് പറയുന്നത് നമ്മുടെ നാട്ടില്‍ അത്ര പതിവുള്ള സംഭവം അല്ല. അതുകൊണ്ട് തന്നെയാണ് പികെ ജയലക്ഷ്മിയുടെ വിവാഹം പ്രാധാന്യം അര്‍ഹിയ്ക്കുന്നതും എന്നാല്‍ ആദ്യമായിട്ടല്ല അധികാരത്തിലുള്ള മന്ത്രി വിവാഹം കഴിയിക്കുന്നത്.

കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന മന്ത്രി വിവാഹം 1992 ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എംആര്‍ രഘുചന്ദ്രപാലിന്റെയാണ്. കേരളത്തില്‍ ഇതുവരെ നടന്ന മന്ത്രി വിവാഹങ്ങള്‍ ഏതെല്ലാമെന്ന് കാണാം...

ടിവി തോമസ്

ടിവി തോമസ്

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായിരുന്ന ടിവി തോമസ് വിവാഹം കഴിച്ചത് ആ മന്ത്രിസഭയുടെ തന്നെ കാലത്താണ്. വധു ആരെന്നല്ലേ... മന്ത്രിസഭയിലെ മറ്റൊരംഗമായ കെആര്‍ ഗൗരിയമ്മ

ഗൗരിയമ്മ

ഗൗരിയമ്മ

പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെയാണ് ഗൗരിയമ്മയും ടിവി തോമസും അടുക്കുന്നത്. എന്നാല്‍ പിന്നീട് രണ്ട് പേരും രണ്ട് പാര്‍ട്ടികളിലായി, വിവാഹ ബന്ധവും വേര്‍പെടുത്തി

കെസി ജോര്‍ജ്ജ്

കെസി ജോര്‍ജ്ജ്

ഇഎംഎസ് മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്നു കെസി ജോര്‍ജ്ജ്. ഇദ്ദേഹം ഇക്കാലത്ത് തന്നെയാണ് വിവാഹം കഴിച്ചത്.

കെപി ഗോപാലന്‍

കെപി ഗോപാലന്‍

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ആയിരുന്നു ഏറ്റവും അധികം വിവാഹങ്ങള്‍ എന്ന് പറയേണ്ടിവരും. വ്യവസായ മന്ത്രി കെപി ഗോപാലനും ഈ മന്ത്രിസഭക്കാലത്ത് തന്നെയാണ് വിവാഹിതനായത്.

പികെ രാഘവന്‍

പികെ രാഘവന്‍

വിവാഹങ്ങളുടെ ഘോഷയാത്രയുടെ ആദ്യ മന്ത്രിസഭ കഴിഞ്ഞ് കേരളത്തിന് ഏറെ വര്‍ഷങ്ങള്‍ കാത്തിരിയ്‌ക്കേണ്ടിവന്നു മറ്റൊരു മന്ത്രിക്കല്യാണം കാണാന്‍. 1971 ല്‍ അന്നത്തെ ഹരിജനക്ഷേമ മന്ത്രിയായിരുന്ന പികെ രാഘവന്‍ വിവാഹിതനായി.

ഉമ്മന്‍ ചാണ്ടി

ഉമ്മന്‍ ചാണ്ടി

ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിവാഹം കഴിയ്ക്കുമ്പോള്‍ മന്ത്രിയായിരുന്നു. 1977 ല്‍ ആയിരുന്നു വിവാഹം. അന്ന് തൊഴില്‍ മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി.

എംആര്‍ രഘുചന്ദ്രപാല്‍

എംആര്‍ രഘുചന്ദ്രപാല്‍

കേരളത്തില്‍ ഏറ്റവും ഒടുവില്‍ നടന്ന മന്ത്രി വിവാഹം എംആര്‍ രഘുചന്ദ്രപാലിന്റേതായിരുന്നു. 1992 ഡിസംബര്‍ 25 നായിരുന്നു അത്. എക്‌സൈസ് മന്ത്രിയായിരുന്നു രഘുചന്ദ്രപാല്‍. പക്ഷേ ഇദ്ദേഹത്തിന്റെ ഒരു ചിത്രം പോലും ഇ്ന്റര്‍നെറ്റില്‍ ലഭ്യമല്ലെന്നതാണ് വാസ്തവം

പികെ ജയലക്ഷ്മി

പികെ ജയലക്ഷ്മി

ഒടുവിലിതാ പികെ ജയലക്ഷ്മിയും വിവാഹിതയാകുന്നു. മന്ത്രിയായിരിക്കുമ്പോള്‍ വിവാഹിതയാകുന്ന രണ്ടാമത്തെ വനിത മന്ത്രി.

English summary
Ministers got married while ruling. From TV Thomas to MR Raghu Chandrapal, there are seven ministers in Kerala who got married during their ministership.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X