കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുഡാപ്പി രാമനുണ്ണിയോട് 'കാരശ്ശേരിയ്ക്ക് ഒറ്റ ചോദ്യം മാത്രം 'ഏതാണ് ഇസ്ലാം' ?

  • By Meera Balan
Google Oneindia Malayalam News

ഒരു മനുഷ്യനെ മനുഷ്യനായി അളക്കുന്നതിലും വിലയിരുത്തപ്പെടുന്നതിലും അപ്പുറം അയാളെ മതമായി കണ്ട് വിലയിരുത്തുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്? യേശുദാസ് ഒരു നല്ലൊരു ഗായകനാണ്...കാരണം അദ്ദേഹം 'ക്രിസ്ത്യാനിയാണ്'. മോഹന്‍ലാല്‍ നല്ലൊരു നടനാണ് കാരണം അയാള്‍ 'ഹിന്ദുവാണ്'. എപിജെ അബ്ദുള്‍ കലാം നല്ലൊരു ശാസ്ത്രഞ്ജനാണ് മനുഷ്യസ്നേഹിയാണ് കാരണം അദ്ദേഹം ഒരു 'മുസ്ലിമാണ്'. ഒരു മനുഷ്യന്റെ സ്വതസിദ്ധമായ ഗുണങ്ങളെ മതത്തൊടൊപ്പം ചേര്‍ത്തുള്ള ഇത്തരം വിലയിരുത്തലുകള്‍ എത്ര വലിയ മണ്ടത്തരമാണല്ലേ. യേശുദാസിന്റെ പാട്ടിനേയും മോഹന്‍ലാലിന്റെ അഭിനയത്തേയും മതമായി കാണാന്‍ നമുക്ക് ഒരിയ്ക്കലും കഴിയില്ല.

ഒരു മനുഷ്യനില്‍ നിന്നുണ്ടാകുന്ന നന്മയെ മതത്തിന്റെ ഗുണമായി ഉയര്‍ത്തിക്കാട്ടുന്നവര്‍ അയാള്‍ ചെയ്യുന്ന തിന്മയെ അതേ മതത്തിന്റെ പോരായ്മയായി പരിഗണിയ്ക്കുമോ. മലബാറിലെ കടലുണ്ടിയില്‍ ട്രെയിന്‍ തട്ടി മരിയ്ക്കാന്‍ പോയ രാമനെന്ന സുഹൃത്തിനെ രക്ഷിയ്ക്കാന്‍ ശ്രമിച്ച് മരിച്ച അബ്ദുറഹ്മാന്റെ മരണം വലിയ വാര്‍ത്തായിരുന്നു. സുഹൃത്തിനെ രക്ഷിയ്ക്കാന്‍ ആ വൃദ്ധന്‍ ബലികൊടുത്ത ജീവനും അദ്ദേഹം ചെയ്ത ത്യാഗവും എക്കാലവും ഓര്‍ക്കെപ്പെടേണ്ടത് തന്നെ. പക്ഷേ അതിന്റെ പേരില്‍ ഇതാണ് ഇസ്ലാം...അബ്ദുറഹ്മാന്‍ ഇസ്ലാം അയതിനാല്‍ മാത്രമാണ് അയാള്‍ക്ക് രാമനെ രക്ഷിയ്ക്കാനായത് എന്ന് പറഞ്ഞ് വയ്ക്കുന്നത് ശരിയാണോ?

Karassery

ശരിയല്ലെന്ന പക്ഷക്കാരനാണ് അധ്യാപകനും എഴുത്തുകാരനുമായ എംഎന്‍ കാരശ്ശേരി. വിശ്വാസികളുടെ നന്‍മകളെല്ലാം മതത്തിന്റെ കണക്കിലെഴുതിയാല്‍ അവര്‍ ചെയ്യുന്ന തിന്മകളും ആ കണക്കില്‍ എഴുതേണ്ടി വരില്ലേ എന്നാണ് കാരശ്ശേരി ചോദിയ്ക്കുന്നത്. അബ്ദു റഹ്മാന്റെ പ്രവൃത്തിയെ മതത്തിന്റെ മാത്രം ഗുണമാണെന്ന് പറഞ്ഞ് കെപി രാമനുണ്ണി എഴുതിയ ലേഖനത്തിന് തന്റെ ശൈലിയില്‍ മറുപടി നല്‍കുകയാണ് കാരശ്ശേരി.

Karassery

കടലുണ്ടിക്കാരനായ അബ്ദുറഹ്മാന്‍ തന്റെ ജീവത്യാഗത്തിലൂടെ സുഹൃത്തിനെ രക്ഷിച്ച് കാട്ടിയത് പ്രവാചകന്റെ ശരിയായ ഇസ്ലാം വിശ്വാസം ആയിരുന്നു എന്നാണ് രാമനുണ്ണി പറഞ്ഞത്. അബ്ദു റഹ്മാന്റെ വ്യക്തിത്വത്തിന്റെ പല തലങ്ങളില്‍ മതം മാത്രമാണ് രാമനുണ്ണി കണ്ടത്. ഇതിനെ തിരുത്തുകയാണ് കാരശ്ശേരി. അബ്ദുറഹ്മാന്‍ മലയാളിയാണ്, മലബാറുകാരനാണ്, പുരുഷനാണ്, വൃദ്ധനാണ് ഇവയൊന്നും പരിഗണിയ്ക്കാതെ ജീവദാനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് മതമാണെന്ന് എങ്ങനെ പറയാനാകും.

ഇത്തരത്തില്‍ മതത്തിന്റെ പേരില്‍ നന്മകളും സത്പ്രവൃത്തികളും എഴുതി ചേര്‍ക്കുന്നവര്‍ അവരുടെ തിന്മകളും ആ കണക്കില്‍ എഴുതി ചേര്‍ക്കേണ്ടേ എന്നാണ് 'ഏതാണ് ഇസ്ലാം' എന്ന ലേഖനത്തിലൂടെ കാരശ്ശേരി ചോദിയ്ക്കുന്നത്. നാട്ടില്‍ അടുത്ത കാലത്ത് പുലര്‍ത്തപ്പെടുന്ന മതേതര്വത്തിന്റെ അവതാരങ്ങളാണ് ഇത്തരം പുകഴ്ത്തലുകാര്‍. മറ്റൊരു മതത്തെ പുകഴ്ത്തി സ്വയം മതേതര്വത്തിന്റെ കാവലാള്‍ ആകുന്നവര്‍. മതത്തോടുള്ള സ്‌നേഹമല്ല ഇതിന് കാരണം കിട്ടാന്‍ പോകുന്ന അവാര്‍ഡുകളും മറ്റും തന്നെ ലക്ഷ്യം.

താന്‍ ജനിച്ച് വളര്‍ന്ന സമുദായത്തിന്റെ വിഭാഗീയതയെ പിന്തുണയ്ക്കുന്നത് വര്‍ഗീയതയും അന്യ സമുദായത്തിന്റെ വിഭാഗീയതയെ പിന്തുണയ്ക്കുന്നത് മതേതരത്വവുമാണ് എന്നതാണ് പുതിയ സിദ്ധാന്തമെന്നും കാരശ്ശേരി. കടലുണ്ടി സംഭവത്തില്‍ അബ്ദു റഹ്മാനെ രക്ഷിയ്ക്കാന്‍ ശ്രമിച്ച് രാമന്‍ അപകടത്തില്‍പ്പെട്ടാല്‍ ഇതാണ് ഹിന്ദു എന്ന പേരില്‍ രാമനുണ്ണി ഒരിയ്ക്കലും വേഖനം എഴുതില്ല. ഇത്തരം പുകഴ്ത്തിപ്പാടലുകളും കപടമതേതരവാദവുമൊക്കെ കുറേ കാലമായി നടന്നു വരുന്നു.

ഏറെ നിര്‍ഭാഗ്യകരമായ വസ്തുത ചില സാഹിത്യകാരന്‍മാരും മുന്‍കാല നക്‌സലൈറ്റുകളും ചരിത്രകാരന്‍മാരുമാണ് ഇതിന് ചുക്കാന്‍ പിടിയ്ക്കുന്നത്. കാരശ്ശേരിയുടെ മറുപടി ലേഖനം ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

English summary
M. N. Karassery's article 'Eathanu Islam' goes viral in Social Medias
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X