കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂജയെ കാത്ത് 14 അമേരിക്കന്‍ സര്‍വ്വകലാശാലകള്‍

  • By Mithra Nair
Google Oneindia Malayalam News

പൂജ ചന്ദ്രശേഖര്‍ ഐടി മേഖലയുടെ ഭാഗമായി അമേരിക്കയിലേക്ക് കുടിയേറിയ ബെംഗലുരു സ്വദേശിയാണ്. പൂജയെ ഒരു പക്ഷെ നിങ്ങള്‍ക്കാര്‍ക്കും പരിചയം കാണില്ല എന്നു മാത്രമല്ല പൂജയെ കുറിച്ച് കേട്ടിട്ടു പോലുമുണ്ടാവില്ല. എന്നാല്‍ ഇന്ന് ഇന്ത്യയുടെ ഐടി മേഖലയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് പൂജ ചന്ദ്രശേഖര്‍ .

പൂജയ്ക്ക് അഡ്മിഷന്‍ നല്കാനായി നില്ക്കുന്നത് അമേരിക്കയില്‍ ഒന്നോ രണ്ടോ യൂണിവേര്‍സിറ്റികളല്ല. 14 ടോപ് യൂണിവേര്‍സിറ്റികളാണ് അതില്‍ തന്നെ 8 എണ്ണം മെലീഗ് സര്‍വകലാശാലകളുമാണ്. ഐവി എന്നത് പേരുകേട്ട കിഴക്കേ അമേരിക്കന്‍ സര്‍വ്വകലാശാലകളാണ്.

pooja.jp

എന്നാല്‍ പൂജ ഐവി സര്‍വ്വകലാശാലകളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബ്രൗണ്‍ യൂണിവേര്‍സിറ്റി, കൊളംബിയ യൂണിവേര്‍സിറ്റി, കോര്‍ണെല്‍ യൂണിവേര്‍സിറ്റി, ഡാര്‍റ്റ്മൗത്ത് കോളേജ്, ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റി, യൂണിവേര്‍സിറ്റി ഓഫ് പെന്‍സില്‍വാനിയ, പ്രിന്റണ്‍ യൂണിവേര്‍സിറ്റി, യാലെ യൂണിവേര്‍സിറ്റി, സ്റ്റാന്‍ഫോര്‍ഡ്,ഡ്യുകെ, യൂണിവേര്‍സിറ്റി ഓഫ് വെര്‍ജിനിയ, യൂണിവേര്‍സിറ്റി ഓഫ് മിച്ചിന്‍ഗന്‍, ജോര്‍ജിയ ടെക് തുടങ്ങി 14 മികച്ച യൂണിവേര്‍സിറ്റികളിലാണ് പൂജയ്ക്ക് അഡ്മിഷന്‍ ലഭിച്ചിരിക്കുന്നത്.

പൂജ നിര്‍മ്മിക്കുന്ന മൊബൈല്‍ ആപ്പ് അടുത്ത വര്‍ഷത്തോടു കൂടി വരും. ഡിഗ്രി പഠന സമയത്ത് ഈ ആപ്പിന്റ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രികരിക്കുമെന്നും പൂജ പറയുന്നു

പൂജയുടെ വിജയത്തിന് കാരണം എന്താണ്?
താന്‍ ജോലികള്‍ കൃത്യമായി ചെയ്യാനും അതിലുടെ തന്നെ ഒരു മാറ്റം ഉണ്ടാക്കാനും ശ്രമിക്കുന്നുണ്ട് . എന്റെ വര്‍ക്കുകള്‍ക്കെല്ലാം സോഷ്യല്‍ ഇംപാക്‌ററും ഉണ്ടാവാറുണ്ട്

ഏത് യൂണിവേര്‍സിറ്റിയാണ് തിരഞ്ഞടുക്കാന്‍ പോവുന്നത്?
ഏതാണെന്ന് തീരുമാനിച്ചിട്ടില്ല. ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റി,സ്റ്റാന്‍ഫോര്‍ഡ് ഇവയ്ക്ക് രണ്ടിനുമാണ് മുന്‍ തുക്കം.

പഠത്തിനായി ചിലവഴിക്കുന്ന സമയം?
എന്നും വൈകുന്നേരം 3 മണിക്കുര്‍ ഹോംവര്‍ക്ക് ചെയ്യും . ഇഅതിനു ശഷം പഠനം. പിന്നെ പ്രെജക്ട് വര്‍ക്കും ചെയ്യും.

സിഎസ്‌ഗേള്‍സ് ഉണ്ടാക്കാനുളള കാരണം?
ഹൈസ്‌ക്കുളില്‍ കമ്പ്യൂട്ടര്‍ ക്ലാസില്‍ ആണ്‍പെണ്‍ കുട്ടികളുടെ വ്യത്യാസം വളരെ അധികം കണ്ടു താന്‍ ഉള്‍പ്പെടെ 3 പെണ്‍ കട്ടികള്‍ മാത്രമായിരുന്നു. അന്ന് ഉണ്ടായിരുന്നത്. അതിനെ തുടര്‍ന്നണ് സിഎസ്‌ഗേള്‍സ് ഉണ്ടാക്കിയത്.

എന്താണ് ഭാവി പരിപാടികള്‍?
ഡിഗ്രിക്ക് ശേഷം മെഡിക്കല്‍ മേഖലയുമായി ബന്ധപ്പെട്ട് ടെക്‌നോളജി ഡവലപ്പ് ചെയ്യാന്‍ ശ്രമിക്കും

English summary
Pooja Chandrashekar, daughter of IT immigrants to US from Bengaluru, was recently in news all over India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X