കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിനാഥിന്റെ പ്രണയവും മിലന്‍ കുന്ദേരയും.. പിന്നെ ഇത്തിരി രാഷ്ട്രീയവും!!!

  • By Desk
Google Oneindia Malayalam News

യുവ എംഎല്‍എയും യുവ ഐഎഎസ് ഉദ്യോഗസ്ഥയും തമ്മിലുള്ള പ്രണയത്തില്‍ എന്താണ് ഇത്രമാത്രം പ്രശ്‌നം? കേരളം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഏറെ ചര്‍ച്ച ചെയ്ത സംഭവം ആയിരുന്നു ഇത്. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ കെഎസ് ശബരിനാഥനും ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യരുടേയും പ്രണയംതന്നെ ആയിരുന്നു വിഷയം.

പ്രണയത്തിന് അങ്ങനെ ഐഎസ്എസ്സുകാരിയെന്നോ രാഷ്ട്രീയക്കാരനെന്നോ വ്യത്യാസമൊന്നും ഇല്ലല്ലോ. എന്നാല്‍ ഈ പ്രണയത്തില്‍ അല്‍പം സാഹിത്യംകൂടി കടന്നുവന്നു എന്നതായിരുന്നു സോഷ്യല്‍ മീഡിയയിലെ പലരേയും കൊള്ളിച്ചത്.

sabari-divya

എഴുത്തുകാരന് വായനക്കാരുടെ പ്രണയത്തില്‍ എന്താണ് പരിപാടി എന്ന് ചോദിച്ചാല്‍ മിലന്‍ കുന്ദേരയെ കുറിച്ചും ശബരിനാഥനെ കുറിച്ചും ദിവ്യയെ കുറിച്ചും ഒക്കെ പറയേണ്ടി വരും. ശബരിയുടേയും ദിവ്യയുടേയും പ്രണയത്തില്‍ മിലന്‍ കുന്ദേരയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ചെക്ക് റിപ്പബ്ലിക്കില്‍ ജനിച്ച് ഫ്രഞ്ച് ഭാഷയില്‍ പുസ്തകങ്ങള്‍ എഴുതിയ മിലന്‍ കുന്ദേര കേരളത്തില്‍ ഒരു പ്രണയത്തിന് കാരണക്കാരനായി എന്ന് പറയുന്നതില്‍ തന്നെയുണ്ട് ഒരു കാല്‍പനികത.

ഈ മിലന്‍ കുന്ദേര ഒരു ചില്ലറക്കാരനല്ല. ചെക്ക് റിപ്പബ്ലിക്കിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിച്ച കക്ഷിയാണ്. അതിന് ശേഷമാണ് ഫ്രാന്‍സിലെത്തുന്നത്. കുന്ദേര എവിടെയാണെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഇപ്പോഴും ആളുകള്‍ മേല്‍പോട്ട് നോക്കും. കാരണം പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തീരെ താത്പര്യമില്ലാത്ത, അജ്ഞാതവാസം കൊതിക്കുന്ന ഒരു പ്രതിഭയാണ് അദ്ദേഹം.

രൂപകങ്ങള്‍ ആപല്‍ക്കരമാണെന്ന് പറഞ്ഞകക്ഷിയാണ് ഇദ്ദേഹം. പ്രണയം എപ്പോഴും ഒരു രൂപകത്തിലൂടെയാണ് തുടങ്ങുന്നത. ഒരു സ്ത്രീയുടെ ആദ്യവാക്കുകള്‍ നമ്മുടെ കാവ്യാത്മകമായ ഓര്‍മകളികേക് പ്രവേശിക്കുമ്പോഴാണ് പ്രണയം ഉണ്ടാകുന്നത്- കുന്ദേരയുടെ വാക്കുകയാണ് ഇവ.

milan-kundera-copertina

പുസ്തകം വായിക്കുന്ന രാഷ്ട്രീയക്കാര്‍ പഴയതലമുറക്ക് അത്ര അപരിചിതം ഒന്നും അല്ല. എന്നാല്‍ പുത്തന്‍ തലമുറ രാഷ്ട്രീയക്കാരില്‍ പലരുടേയും കാര്യം വളരെ കഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് ശബരിനാഥന്റെ കുന്ദേര പ്രണയം പലരും പരിഹസിച്ചത്. ഐഎഎസ്സുകാര്‍ക്കിടയിലെ പുസ്തക പ്രേമികളുടെ കാര്യവും ഇപ്പോള്‍ ഏതാണ്ടിങ്ങനെ തന്നെ.

കുന്ദേരയെ വായിക്കുന്ന ഒരു യുവ രാഷ്ട്രീയ നേതാവോ എന്നാണത്രെ ദിവ്യ എസ് അയ്യര്‍ ശബരിനാഥനെ പറ്റി ആദ്യം അത്ഭുതപ്പെട്ടത്. അതുപോലെ തന്നെ ശബരിനാഥന്‍ തിരിച്ചും. പിന്നെ പ്രണയത്തിലേക്കുള്ള ദൂരം കുറയുമെന്ന് ഉറപ്പാണല്ലോ.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നുള്ള പ്രതിഭകള്‍ മഹത്തരങ്ങളായ അനേകം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മഹാത്മ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റവും ഇഎംഎസും വരെയുള്ളവരുടെ പുസ്തകങ്ങള്‍ ഏറെ വായിക്കപ്പെടുകയും ചെയ്യുന്നവയാണ്. മലയാളത്തില്‍ അടുത്തകാലങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ എഴുതിയ ആള്‍ എംപി വീരേന്ദ്രകുമാര്‍ ആയിരിക്കും.

പുസ്തക വായന ലോകത്തെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കും എന്ന് ഉറപ്പാണ്. കുന്ദേര ആരെന്ന് അറിയാത്ത രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും നമുക്കിടയില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. കുന്ദേരയെ അറിയണം എന്നില്ല, ചുരുങ്ങിയത് എംടി വാസുദേവന്‍ നായരേയും ഒവി വിജയനേയും ഒക്കെ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്.

പുതിയകാലത്തിന്റെ രാഷ്ട്രീയ നേതാക്കളില്‍ ഇടതുപക്ഷത്തുള്ളവരില്‍ പലരും നല്ല വായനക്കാരാണെന്നത് നിസംശയം പറയാം. എംബി രാജേഷും എം സ്വരാജും ടിവി രാജേഷും ഒക്കെ ഉദാഹരണങ്ങള്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലാണെങ്കില്‍ വിടി ബല്‍റാമിനെ പോലുള്ളവരും ഉണ്ട്. ആ ശ്രേണിയില്‍ തന്നെ പെടുത്തേണ്ടി വരും കെഎസ് ശബരിനാഥനേയും.

എഴുത്തുകാര്‍ക്ക് രാഷ്ട്രീയ നിലപാടുണ്ടാകുക എന്നത് സ്വാഭാവികമാണ്. ലോകം ബഹുമാനിക്കുന്ന പല എഴുത്തുകാരും അത്തരത്തില്‍ തങ്ങളുടെ രാഷ്ട്രീയം സൃഷ്ടികളിലൂടെ വെളിവാക്കിയിട്ടുണ്ട്. അതുപോലെ തന്നെ എഴുത്തുകാര്‍ രാഷ്ട്രീയത്തിലിറങ്ങിയ ചരിത്രവും ഒരുപാടുണ്ട്. കേരളത്തില്‍ തന്നെ എസ്‌കെ പൊറ്റക്കാടും ഒഎന്‍വി കുറുപ്പും കെ ദാമോദരനും പുനത്തില്‍ കുഞ്ഞബ്ദുളളയും മാധവിക്കുട്ടിയും വരെ രാഷ്ട്രീയം പരീക്ഷിച്ചവരാണ്. എസ്‌കെ പൊറ്റക്കാട് എംപിയും ആയി.

പറഞ്ഞുവരുന്നത് ഇത്രയേ ഉള്ളൂ... വായനക്കും എഴുത്തിനും എല്ലാം എല്ലാ മേഖലയിലും വലിയ പ്രധാന്യമുണ്ട്. ഒരു വ്യക്തിയെ കൂടുതല്‍ നല്ല വ്യക്തിയാക്കുന്നതില്‍, കൂടുതല്‍ മികച്ച വ്യക്തിയാക്കുന്നതില്‍ വായനയുടെ പങ്ക് ചെറുതല്ല. കുന്ദേരയുടെ കാര്യം പറഞ്ഞ ശബരിനാഥനെ പരിഹസിക്കുന്നവരില്‍ എത്രപേര്‍ മിലന്‍ കുന്ദേരയെ വായിച്ചുണ്ടാകും?

English summary
Reading Day: Politics, Politicians and Book reading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X