കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുതെ കൊടുത്തിട്ടും ജിയോ ടാര്‍ജറ്റിന്റെ പാതി പോലും എത്തുന്നില്ല... കാലം മാറി അംബാനിയണ്ണാ!

  • By Kishor
Google Oneindia Malayalam News

മുംബൈ: ഒരു ഫോട്ടോ, ഒരു ആധാര്‍ കാര്‍ഡ് ഇത്രയും കൊടുത്താല്‍ ജിയോ കണക്ഷന്‍ ആക്ടിവേറ്റാകും. വെറും രണ്ടേ രണ്ട് മണിക്കൂര്‍.. ഇതാണ് മുകേഷ് അംബാനിയുടെ ടെലികോം രംഗത്തെ സ്വപ്‌ന പദ്ധതിയായ ജിയോയുടെ ഓഫര്‍. ഓഫറൊക്കെ കൊള്ളാം പക്ഷേ, പക്ഷേ ഡോക്യുമെന്റ് കൊടുത്ത് പത്തും ഇരുപതും ദിവസം കഴിഞ്ഞാലും കണക്ഷന്‍ കിട്ടി എന്ന് വരില്ല. ചുമ്മാ സിം കാര്‍ഡും നോക്കി ഇരിക്കാം എന്ന് മാത്രം.

ഫ്രീയായി സിം കാര്‍ഡും ഡാറ്റയും കോളും ഒക്കെ, അതും ശറപറാ സ്പീഡില്‍ കൊടുത്തിട്ടും ടാര്‍ജറ്റ് ചെയ്ത ആളുകളെയൊന്നും അംബാനിക്ക് കിട്ടുന്നില്ല എന്നാണ് അറിയുന്നത്. 2016 കഴിയുമ്പോഴേക്കും 100 മില്യണ്‍ വരിക്കാര്‍ എന്നതായിരുന്നു മുകേഷ് അംബാനി കണ്ട സ്വപ്നം. എന്നാല്‍ ഇത് പാതി പോലും എത്താന്‍ വഴിയില്ല എന്ന് പറയുന്നത് ജിയോയ്ക്ക് അകത്തുള്ളവര്‍ തന്നെയാണ്.. കാണൂ...

വിചാരിച്ചത് 100 മില്യണ്‍

വിചാരിച്ചത് 100 മില്യണ്‍

ജിയോ ടീമിന് മുന്നില്‍ താന്‍ വലിയൊരു ലക്ഷ്യമാണ് വെച്ചിട്ടുള്ളത് എന്നാണ് മുകേഷ് അംബാനി ജിയോ ലോഞ്ച് ചെയ്യുമ്പോള്‍ പറഞ്ഞത്. ദിവസം പത്ത് ലക്ഷം എന്ന കണക്കില്‍ 2016 അവസാനമാകുമ്പോഴേക്കേും 100 മില്യണ്‍ ഉപഭോക്താക്കള്‍ എന്നതായിരുന്നു ആ ടാര്‍ജറ്റ്.

എത്തുന്നത് പാതി

എത്തുന്നത് പാതി

ഡാറ്റയും കോളും എസ് എം എസും സിം കാര്‍ഡും ഫ്രീയായി കൊടുത്തിട്ടും ദിവസം 5 ലക്ഷ്യം പേരെ മാത്രമേ ജിയോയില്‍ ചേര്‍ക്കാന്‍ സാധിക്കുന്നുള്ളു എന്നാണ് ജിയോയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നത്. പ്രതിദിനം 10 ലക്ഷം വേണ്ട സ്ഥലത്താണ് ഇത്.

ഓഫര്‍ എന്ന് വരെ

ഓഫര്‍ എന്ന് വരെ

2016 ഡിസംബര്‍ 31 വരെയാണ് ജിയോ ഫ്രീയായി ഡാറ്റയും വോയിസ് കോളും പ്രഖ്യാപിച്ചിട്ടുള്ളത്. അതിന് മുമ്പ് തന്നെ പരമാവധി ആളുകളെ ജിയോയിലേക്ക് ഉള്‍പ്പെടുത്താനാണ് ശ്രമം. റിലയന്‍സ് ഡിജിറ്റല്‍, ഡിജിറ്റല്‍ എക്‌സ്പ്രസ് മിനി സ്‌റ്റോറുകളിലായി 3500 ഔട്ട്‌ലെറ്റുകളിലാണ് ജിയോ ആളുകളെ ചേര്‍ക്കുന്നത്.

കാത്തിരിപ്പിന്റെ ദിവസങ്ങള്‍

കാത്തിരിപ്പിന്റെ ദിവസങ്ങള്‍

രണ്ട് ദിവസം കൊണ്ട് ആക്ടിവേറ്റായി കിട്ടും എന്ന് പറഞ്ഞാലും ചിലപ്പോള്‍ ആഴ്ചകളാണ് സിം ആക്ടിവേറ്റാകാന്‍ എടുക്കുന്നത്. 25 ദിവസമായിട്ടും സിം കാര്‍ഡ് ആക്ടിവേറ്റാകാത്ത ആളുകള്‍ വരെ കൂട്ടത്തിലുണ്ട്. ഇത് കൂടാതെയാണ് റിലയന്‍സ് ഔട്ട്‌ലെറ്റുകളിലെ തിരക്ക്.

അംബാനി പറഞ്ഞതോ

അംബാനി പറഞ്ഞതോ

ദിവസം ഒരു മില്യന്‍ ഉപഭോക്താക്കളെ ആഡ് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഉണ്ടെന്നാണ് ജിയോ ലോഞ്ച് ചെയ്യുമ്പോള്‍ അംബാനി പറഞ്ഞത്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാകാന്‍ കഷ്ടമാണ് എന്നാണ് ജിയോയുടെ ഇത് വരെയുള്ള അനുഭവം കൊണ്ട് ആളുകള്‍ പറയുന്നത്.

English summary
Report says that Reliance Jio falls short by almost half of target.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X