• search

കൈ പിടിച്ച് നേരെ നടത്തുന്ന ഭഗവാന്മാർ; അതിന് യോഗ്യതയില്ലാത്തവരും, സെപ്തംബര്‍ 5 ഓര്‍മ്മപ്പെടുത്തുന്നത്

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  നമ്മുടെ ഒരോരുത്തരുടെയും ജീവിതത്തിലും കാണും അത്രയേറെ ഇഷ്ടമുള്ള,ബഹുമാനമുള്ള അധ്യാപകര്‍. അതുപോലെ തന്നെ നമ്മള്‍ വെറുക്കുന്ന അധ്യാപകരും. പാഠങ്ങള്‍ പകര്‍ന്നു തരിക എന്നതിനപ്പുറത്തേക്ക് ഒരു അധ്യാപകന്‍ എന്നാല്‍ സുഹൃത്താണ്, നമ്മുടെ വഴികാട്ടിയാണ്.

  അണക്കെട്ടുകള്‍ പൂര്‍ണമായും നിറയുന്നത് കാത്ത് നിന്നത് പ്രളയത്തിന് കാരണമായി, രൂക്ഷ വിമര്‍ശനം

  തത്വശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്ന ഡോ എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി സെപ്തംബര്‍ 5ന് ആചരിക്കുന്നത്. ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം 1909ല്‍ മദ്രാസ് റസിഡന്‍സി കോളേജില്‍ അധ്യാപന ജീവിതം തുടങ്ങിയ രാധാകൃഷ്ണന്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി കോളേജുകളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. കൂടാതെ 1952മുതല്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റായും 1962 മുതല്‍ പ്രസിന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് 1954ലെ ഭാരതരത്‌നമുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ അഹേത്തെ തേടിയെത്തിയിട്ടുണ്ട്.

  teachers day

  സുഹൃത്തും വഴികാട്ടിയുമാകേണ്ട അധ്യാപകരെ കുറിച്ച് പറയുമ്പോള്‍
  അത്തരത്തിലുള്ള അധ്യാപകവിദ്യാര്‍ത്ഥി ബന്ധത്തിന് നിരവധി ഉദാഹരങ്ങള്‍ നമുക്കുമുന്നിലുണ്ട്. അത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപെട്ട അധ്യാപകനായിരുന്നു തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ ഭഗവാന്‍ എന്ന അധ്യാപകനെക്കുറിച്ച് നാം കേട്ട വാര്‍ത്ത. സ്ഥലം മാറ്റി കിട്ടി മറ്റൊരു സ്‌ക്കൂളിലേക്ക് മാറിപോവുന്ന അധ്യാപകനെ ചുറ്റും കൂടിനിന്ന് തടഞ്ഞു നിര്‍ത്തിയായിരുന്നു ആ കുട്ടികള്‍ തങ്ങളുടെ സനേഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഭഗവാനെപോലെയുള്ള അധ്യാപകര്‍ മാത്രമല്ല, ആ ജോലി പോലും ചെയ്യാനുള്ള യോഗ്യത ഇല്ലാത്ത അധ്യാപകരും നമുക്കിടയിലുണ്ട് എന്നതാണ് സത്യം.

  teachers day pic

  ഒരു തൊഴില്‍ മാത്രമായി അധ്യാപനത്തെ കാണുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം. ഒരു തൊഴിലെടുത്ത് ജീവിക്കുന്നതുപോലെ ആ ജോലി ചെയ്യുമ്പോഴാണ് അധ്യാപകന്‍ വെറുമൊരു കൂലിത്തൊഴിലുകാരനായി മാറുന്നത്. മറ്റുള്ള ജോലികളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് അധ്യാപനം. വിവരം അറിവും, അറിവും ജ്ഞാനവുമായി മാറുമ്പോള്‍ മാത്രമാണ് അധ്യാപനം പൂര്‍ണമാകുന്നുള്ളു. എന്നാല്‍ ഇക്കാലത്ത് അത്തരം അധ്യാപകര്‍ ചുരുക്കമാണ് എന്നുതന്നെ പറയാം. വെറുമൊരു ജീവിതോപാധ്യയായി മാത്രം ആ ജോലിയെ നോക്കികാണുന്നവരാണ് ആ മേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്ക് കാരണക്കാര്‍ എന്നു നിസ്സംശയം പറയാം. ഒരുപാട് ബിരുദങ്ങളുമായി ഈ ജോലിയിലേക്ക് കടന്നുവരുന്നവരുണ്ട്. എന്നാല്‍ തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ മാനസികനില എന്താണോന്നോ..അവന്റെ താല്‍പര്യങ്ങള്‍ എന്തിലാണോന്നോ ഇത്തരക്കാര്‍ മനസിലാക്കുന്നില്ല. എല്ലാവരും അത്തരം അധ്യാപകരാണ് എന്ന് പറയാന്‍ കഴിയില്ല. എങ്കില്‍പോലും അത്തരം ആളുകളും നല്ല അധ്യാപകര്‍ക്കിടയിലുണ്ട്.

  September 5

  പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ അതുപോലെ പറഞ്ഞുകൊടുത്ത് അത് പറഞ്ഞ് പറഞ്ഞ് പഠിപ്പിക്കുന്ന അധ്യാപകരെ കുട്ടികള്‍ ഒരിക്കലും
  ഇഷ്ടപെടില്ല, അതിനുമപ്പുറം തന്റെ മുന്നിലിരുക്കുന്ന ഒരോ കുട്ടിയെയും മനസ്സിലാക്കി,അവരുടെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കി അറിവു പകര്‍ന്നകൊടുക്കുന്ന അധ്യാപകരെ കുട്ടികള്‍ നെഞ്ചോടു ചേര്‍ത്തു വെക്കും. അധ്യാപകര്‍ പലപ്പോഴും പറയാറുണ്ട് 'ഞാന്‍ ഒരുപാട് കുട്ടികളെ പഠിപ്പിച്ചതാ..അതുകൊണ്ട് ഒരു കുട്ടിയുടെ പെരുമാറ്റം കണ്ടാലറിയാം അയാള്‍,അല്ലെങ്കില്‍ അവള്‍ എങ്ങനെയാണ്' എന്ന്. ഇതേ കാര്യം തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്കു പറയാനുള്ളത്. ആദ്യമായി ഒരു അധ്യാപകന്‍ ക്ലാസിലേക്ക് വരുമ്പോള്‍, അദ്ധേഹത്തിന്റെ ആദ്യത്തെ സംസാരത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും ആ അധ്യാപകന്‍ മികച്ചതാണോ അല്ലയോ എന്ന്.

  മലപ്പുറത്ത് നവജാത ശിശുവിന്റെ അരുകൊല; ശ്വാസം മുട്ടിച്ചും കഴുത്തറുത്തും, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  ഒരു കുട്ടിയുടെ സ്വാഭാവരൂപികരണത്തില്‍ ആ കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപകന്റെ അല്ലെങ്കില്‍ അധ്യാപികയുടെ പങ്ക് വളരെ വലുതാണ്.
  ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അധ്യാപകര്‍ അവര്‍ക്ക് മാതൃകയാണ്. മുന്നോട്ടുള്ള അവരുടെ ജീവിതത്തിന് വെളിച്ചം പകരുന്നവരാണ്. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാന്‍, പരാജയപെടാന്‍ സാധ്യതയുണ്ടെങ്കിലും ഏതുകാര്യവും ശ്രമിച്ചു നോക്കാന്‍ പ്രേരിപ്പിക്കുന്ന അധ്യാപകരാണ് മികച്ച അധ്യാപകര്‍. പഠനത്തില്‍ നിലവാരമുള്ള കുട്ടികളെ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കുകയും, പഠനത്തില്‍ പിന്നോട്ടു നില്‍ക്കുന്ന കുട്ടികളെ മാറ്റി നിര്‍ത്തുകയും ചെയ്യുന്ന അധ്യാപകരോട് ഒരു കാര്യം മാത്രമേ പറയാനുള്ളു.. സ്‌നേഹത്തോടെ ആ കുട്ടിയുടെ അടുത്തു പോയി നിനക്ക് പഠിക്കാന്‍ പറ്റും, ശ്രമിച്ചു നോക്കൂ എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ ആ കുട്ടി പഠനത്തില്‍ മുന്‍പന്തിയില്‍ വന്നേക്കാം. പഠനത്തിന്റെ പേരില്‍ നിന്തരം കളിയാക്കി മാറ്റി നിര്‍ത്തുന്ന കുട്ടികളുടെ മനസ്സ് അധികം അധ്യാപകരും മനസ്സിലാക്കാറില്ല. നല്ലൊരു അധ്യാപകനാവാണമെങ്കില്‍, അതല്ലെങ്കില്‍ കുട്ടികളുടെ പ്രിയപെട്ട അധ്യാപകനാവണമെന്നുണ്ടെങ്കില്‍ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്...അധ്യാപനം വെറുമൊരു ജോലിയല്ല, അതൊരു ആത്മസമര്‍പ്പണമാണ്.

  English summary
  remembering teachers day 2018

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more