കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ സ്റ്റൈലില്‍ സരിത ചേസിങ്

  • By Soorya Chandran
Google Oneindia Malayalam News

സരിത എസ് നായര്‍ ആരാണ്....? കേരളത്തിന്റെ സാമൂഹ്യ സാസ്‌കാരിക സാന്പത്തിക മേഖലയെ നവോത്ഥാനത്തിന്റെ ഉത്തുംഗതയിലേക്ക് നയിച്ച ചരിത്ര വനിതയാണോ... അതോ രാഷ്ട്രീയത്തിലെ കിങ്(ക്വീന്‍) മേക്കറോ... അതോ ആത്മീയ ഗുരുവോ...?

അറിയാതെ ചോദിച്ചു പോയതാണ്. സരിത എസ് നായരെ ജയിലില്‍ നിന്ന് പുറത്തേക്ക് വിട്ടപ്പോള്‍ തുടങ്ങിയ ചാനല്‍ പോരാളികളുടെ റോഡ് ചേസിങ് കണ്ടാല്‍ ആരും ഇങ്ങനെ ചോദിച്ചു പോകും. ഒരു കാര്‍ മുന്നില്‍ പോകുന്നൂ... വേറൊരു കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നൂ, ക്യാമറ സൂം ചെയ്യുന്നു... തത്സമയ വിവരണം നല്‍കുന്നു.....എന്റമ്മോ...

Saritha Media

വാര്‍ത്ത കാണുന്നവര്‍ക്ക് ഇതൊക്കെയാണ് ആവശ്യം എന്നാണത്രെ ചാനല്‍ വിശാരദന്‍മാര്‍ ഇതിനൊക്കെ നല്‍കുന്ന വിശദീകരണം. എന്തൊക്കെയായാലും സരിതയും ഒരു മനുഷ്യ സ്ത്രീ അല്ലേ... നാട്ടുകാര്‍ക്ക് മുന്നില്‍ ഇത്രനാളും അവരെ നാണം കെടുത്തിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. ജയിലില്‍ നിന്ന് പുറത്തിറങ്ങി അല്‍പം ശുദ്ധവായു ശ്വസിക്കാമെന്ന് വിചാരിച്ചാല്‍ പോലും ചാനലുകാര്‍ സമ്മതിക്കില്ല എന്ന അവസ്ഥ വന്നാലോ..

ഒടുവില്‍ ഗതികേടുകൊണ്ട് അവര്‍ക്ക് നടു റോഡില്‍ വണ്ടി നിര്‍ത്തി ചാനല്‍ വാനുകളെ തടഞ്ഞു നിര്‍ത്തേണ്ടി വന്നു. താണ് കേണ് അപേക്ഷിക്കേണ്ടിയും വന്നു. കുറച്ച് നേരത്തേക്കെങ്കിലും ഒന്ന് വെറുതേ വിടാന്‍.

പണ്ട് ഒരു പോള്‍ മുത്തൂറ്റ് വധം ഉണ്ടായിരുന്നു. അതിലെ രണ്ട് പ്രതികളായിരുന്നു ഓം പ്രകാശും പുത്തന്‍പാലം രാജേഷും. രണ്ട് പേരും ഒന്നാംതരം ഗുണ്ടകള്‍. തമിഴ്‌നാട്ടിലെവിടെയോ ഒരു ജയിലില്‍ കിടന്നിരുന്ന ഇവന്‍മാരെ ക്യാമറയില്‍ പിടിക്കാന്‍ രണ്ട് ദിവസമാണ് നമ്മുടെ ചാനല്‍ പ്രവര്‍ത്തകര്‍ പോയി പെറ്റ് കിടന്നത്. പിന്നെ അവരെ ജയിലില്‍ നിന്ന് ഇറക്കി ഇങ്ങ് കേരളത്തില്‍ എത്തിക്കുംവരെ ലൈവ് ആയിട്ടുള്ള ചെസിങ് ആയിരുന്നു. അതായിരുന്നു ഈ വണ്ടി പിന്തുടര്‍ന്നുള്ള വാര്‍ത്തപിടിത്തത്തിന്‍റെ തുടക്കം എന്ന് തോന്നുന്നു.

മാത അമൃതാനന്ദമയിയേയും അവരുടെ ആശ്രമത്തേയും കുറിച്ച് വിവാദം കത്തി നില്‍ക്കുമ്പോള്‍ ഒന്നും മിണ്ടാതെ മാറിനിന്ന മുഖ്യധാര ചാനലുകളായിരുന്നു സരിതക്ക് പിറകെ വിറളി പൂണ്ട് ഓടിയിരുന്നത് എന്നാലോചിക്കുമ്പോള്‍ പിന്നെയും പുച്ഛം തോന്നും.

English summary
Media chased Saritha S Nair in Cinema style.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X