കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ യുഎഇ സന്ദര്‍ശനം: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍

Google Oneindia Malayalam News

നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനമാണ് ഇപ്പോള്‍ മിക്ക മലയാളികളുടേയും ചര്‍ച്ച. മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിച്ചു എന്നത് വലിയ കാര്യം തന്നെയാണ്.

മോദിയുടെ യുഎഇ സന്ദര്‍ശനത്തെ പ്രകീര്‍ത്തിയ്ക്കാന്‍ വേണ്ടി മാത്രം ഒരു കൂട്ടര്‍ ഓണ്‍ലൈന്‍ ലോകത്തുണ്ട്. എന്നാല്‍ അതുപോലെ തന്നെ മോദിയെ ഇകഴ്ത്തിക്കാട്ടാന്‍ വേണ്ടി മാത്രവും ഒരുകൂട്ടര്‍ എതിര്‍പക്ഷത്തുണ്ട്.

Narendra Modi

രണ്ട് പേരും ചെയ്യുന്നത് ശരിയല്ല. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ആളുകളെ പറ്റിയ്ക്കുന്നതുപോലെ തന്നെയാണ് ഇല്ലാത്ത അപവാദങ്ങള്‍ പറഞ്ഞുപരത്തുന്നതും.

ബുര്‍ജ് ഖലീഫയിലെ മൂവര്‍ണം പൂശിയോ ഇല്ലയോ എന്നതായിരുന്നു വലിയ ചര്‍ച്ച. അതൊരു പ്രശ്നമാണോ? ഒരു സ്വകാര്യ കമ്പനിയുടെ കെട്ടിടമാണത്. അതില്‍ ഇന്ത്യയുടെ പതാക വര്‍ണം പൂശുന്നതില്‍ യുഎഇ സര്‍ക്കാരിന്റെ താത്പര്യമോ താത്പര്യക്കുറവോ ഇല്ലല്ലോ. അതും മോദിയുമായി എന്ത് ബന്ധമാണുള്ളതെന്നാണ് മനസ്സിലാകുന്നില്ല.

നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത് ഹിന്ദു സമൂഹത്തിന് അത്രമേല്‍ ആശ്വാസകരമാണ്. മുമ്പ് ഷാര്‍ജയില്‍ ഹിന്ദുക്കള്‍ക്ക് മാത്രമായി ശ്മശാനം അനുവദിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അബുദാബിയില്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചതിനെ കുറച്ച് കാണാന്‍ പറ്റുമോ.

മോദി യുഎഇയില്‍ പോയി ചെയ്തത് മുഴുവന്‍ പൊളിയാണെന്ന് പറഞ്ഞ് നടക്കുന്നവരാണ് ഒരു വിഭാഗം. 30 വര്‍ഷമായി എന്തുകൊണ്ട് ഒരു പ്രധാനമന്ത്രി പോലും യുഎഇ സന്ദര്‍ശിച്ചില്ല എന്ന ചോദ്യത്തിന് അവര്‍ മറുപടി നല്‍കുമോ? ഇന്ത്യക്കാരുടെ അഭിമാനം വാനോളം ഉയര്‍ത്താന്‍ മോദിയുടെ സന്ദര്‍ശനത്തിന് കഴിഞ്ഞിട്ടില്ലേ

English summary
Some Fake information spreading about Narendra Modi's UAE visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X