കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്ലവ നായകന്‍ ചെഗുവേര രക്തസാക്ഷി ദിനം

  • By Aswathi
Google Oneindia Malayalam News

ഒക്ടോബര്‍ 9. ഇന്ന് വിപ്ലവനായകന്‍ ചെഗുവേരയുടെ രക്തസാക്ഷി ദിനം. 39 വര്‍ഷം എന്ന ചെറിയകാലയളവിനുള്ളില്‍ ഒരു വലിയ ചരിത്രം തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് തലയുയര്‍ത്തി മരണത്തെ നേരിട്ട പോരാളി. കൊല്ലപ്പെട്ട് 46 വര്‍ഷം കഴിയുമ്പോഴും ചെഗുവേരയുടെ സ്മരണകള്‍ ഇന്നു വിപ്ലവയുവത്വത്തില്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരിക്കല്‍ കൂടെ ജീവന്‍ വയ്ക്കുന്നു, 'കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല'

അര്‍ജന്റീനയില്‍ ജനിച്ച് മാര്‍ക്കിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലയുടെ നേതാവുമായിരുന്ന ഏര്‍ണസ്റ്റ് ഗുവേര ഡി ലാ സെര്‍ന എന്നും ചെഗുവേരയെന്നോ 'ചെ' എന്നോ മാത്രം അറിയപ്പെട്ടു. അണയാത്ത വിപ്ലവ വീര്യം ജ്വലിക്കുന്ന കണ്ണുള്‍, ചുണ്ടിലെ നിഗൂഢമായ പുഞ്ചിരി, എരിയുന്ന ചുരുട്ടും പിന്നെ തലിയിലെ ചുവപ്പ് നക്ഷത്രം തുന്നിച്ചേര്‍ത്ത തൊപ്പിയും പാട്ടാളകുപ്പായവും.

Recommended Video

cmsvideo
ചെ ഗുവേരയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് അന്‍പതാണ്ട് | Oneindia Malayalam

ആദ്യ കാഴ്ചയില്‍ ചിലപ്പോള്‍ ഒരു അധോലോക നായകന്റെ ഭാവം മറ്റു ചിലപ്പോള്‍ നിഷേധയുവത്വത്തിന്റെ പ്രതീകം അല്ലെങ്കില്‍ പുരുഷ സൗന്ദര്യത്തിന്റെ ഗാഭീര്യം, 'ചെ' യെകുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യകാഴ്ചയില്‍ നിന്നാകാം എന്ന് കരുതി. പക്ഷേ ബാഹ്യരൂപത്തിനപ്പുറം ആ വിപ്ലവനായകന്റെ കഥപറയാന്‍ പേന ചുവപ്പില്‍ തന്നെ മുക്കിയെടുക്കേണ്ടിവരും.

ചെറുപ്പത്തില്‍ വൈദ്യപഠനം നടത്തിയ ചെ ദക്ഷിണ അമേരിക്കയിലുടനീള നടത്തിയ യാത്രകളിലൂടെ ജനങ്ങളുടെ ദാരിദ്രജീവിതത്തെ കുറിച്ച് മനസ്സിലാക്കുകയും സാമ്പത്തിക അസമത്വങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിച്ചേരുകയായിരുന്നു.

1956ല്‍ മെക്‌സികോയിലായിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ മുന്നേറ്റസേനയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള വിപ്ലവ ജീവിതം മാതൃകയും ആവേശവുമായിരുന്നു. കുറെ നല്ല പുസ്തകങ്ങളിലൂടെയും അദ്ദേഹം തന്റെ നിലാപാട് തലമുറകള്‍ക്ക് കൈമാറി

ചെഗുവേരയുടെ ജീവിതത്തെ കുറിച്ച് ചിത്രങ്ങളിലൂടെ

ജനനം

ജനനം

1928 മെയ് 14ന് അര്‍ജന്റീനിയയിലെ റൊസാനിയോയില്‍ ജനനം

ചെഗുവേര എന്ന ചെ

ചെഗുവേര എന്ന ചെ

ഏര്‍ണസ്‌റ്റോ ഗുവേര ഡി ല സെര്‍ന എന്ന ഈ പോരാളി എന്നും ചെഗുവേര എന്നോ 'ചെ' യെന്നോ മാത്രം അറിയപ്പെട്ടു.

വിപ്ലവം

വിപ്ലവം

ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതാവായിരുന്ന ചെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാന്‍ ഒളിപ്പോരുള്‍പ്പെടെയുള്ള സായുധപോരാട്ടങ്ങളുടെ മാര്‍ഗ്ഗങ്ങളാണ് നല്ലതെന്നു വിശ്വസിച്ചു.

പ്രേരണ

പ്രേരണ

ചെറുപ്പത്തില്‍ വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളില്‍ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതില്‍ നിന്നുള്‍ക്കൊണ്ട നിരീക്ഷണങ്ങളും ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ക്കുള്ള പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

മാര്‍ക്‌സിസം

മാര്‍ക്‌സിസം

മാര്‍ക്‌സിസത്തെ പറ്റി കൂടുതലായി പഠിക്കാനും ഗ്വാട്ടിമാലയില്‍ പ്രസിഡന്റ് ജേക്കബ് അര്‍ബന്‍സ് ഗുസ്മാന്‍ നടത്തിയ പരിഷ്‌ക്കാരങ്ങളെ പറ്റി അറിയാനും ഈ അന്വേഷണങ്ങള്‍ ഇടയാക്കി. ഗ്വാട്ടിമാലയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ വ്യവസായമന്ത്രി, ദേശീയ ബാങ്കിന്റെ ചെയര്‍മാന്‍ തുടങ്ങിയ തസ്തികകള്‍ വഹിക്കുകയും ചെയ്തു.

 ഫിഡല്‍ കാസ്‌ട്രോ

ഫിഡല്‍ കാസ്‌ട്രോ

1956ല്‍ മെക്‌സിക്കോയില്‍ ആയിരിക്കുമ്പോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ജൂലൈ 26ലെ മുന്നേറ്റ സേനയില്‍ ചേര്‍ന്നു.

ബൊളിവിയയിലേക്ക്

ബൊളിവിയയിലേക്ക്

പുതിയ ഭരണകൂടത്തില്‍ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗുവേര 1965ല്‍ കോംഗോയിലും തുടര്‍ന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു.

മരണം

മരണം

ബൊളീവിയയില്‍ വെച്ച് സി.ഐ.ഐ. യുടേയും അമേരിക്കന്‍ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച് വിചാരണ കൂടാതെ വധിച്ചു.

മരണാനന്തരം

മരണാനന്തരം

മരണത്തിനു ശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറുകയും ലോകമെമ്പാടുമുള്ള പോപ് സംസ്‌കാരത്തിന്റെ ബിംബങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുകയും ചെയ്തു.

ചെഗുവേരയുടെ ചിത്രങ്ങള്‍

ചെഗുവേരയുടെ ചിത്രങ്ങള്‍

ആല്‍ബര്‍ട്ടോ കോര്‍ദയെടുത്ത ചെഗുവേരയുടെ ചിത്രം പ്രമുഖപ്രചാരം നേടി, ടീഷര്‍ട്ടുകളിലും പ്രതിഷേധ ബാനറുകളിലും മറ്റും സ്ഥിരം കാഴ്ചയായി. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാല ഈ ചിത്രത്തെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും ഇരുപതാം നൂറ്റാണ്ടിന്റെ പ്രതീകമെന്നും വിശേഷിപ്പിച്ചു.

English summary
Oct 9, celebrating to honor Argentine-Cuban guerrilla Ernesto Che Guevara began today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X