അന്യഗ്രഹ ജീവികള്‍ ഇനി മനുഷ്യനെ പിടിക്കുമോ? ഹോക്കിങ് വിടപറയുമ്പോള്‍ ബാക്കിയാകുന്ന ഭയങ്ങള്‍...

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  ഇനി അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വരുമോ?? ഹോക്കിങ് ബാക്കിവച്ചു പോയ ചില പ്രവചനങ്ങൾ

  ലണ്ടന്‍: സ്റ്റീഫന്‍ ഹോക്കിങിന്റെ ശാസ്ത്ര സംഭാവനകള്‍ എന്തൊക്കെ എന്ന് ചോദിച്ചാല്‍ ഒരു പക്ഷേ, പുതുതലമുറക്ക് അത്രയ്ക്ക് ബോധ്യം ഉണ്ടാകണം എന്നില്ല. അവര്‍ അറിയുന്ന സ്റ്റീഫന്‍ ഹോക്കിങ് അന്യഗ്രഹ ജീവികളെ കണ്ടെത്താല്‍ മുന്നിട്ടിറങ്ങിയ വ്യക്തിയാണ്.

  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹോക്കിങ് വാര്‍ത്തകളില്‍ നിറഞ്ഞത് അന്യഗ്ര ജീവികളുടെ പേരില്‍ ആയിരുന്നു. ബ്രേക്ക് ത്രൂ ലിസണ്‍ എന്ന പേരില്‍ അന്യഗ്രഹ ജീവികളെ കുറിച്ച് പഠനം നടത്താന്‍ തുടങ്ങിയ പദ്ധതിയുടെ തലവനായിരുന്നു ഹോക്കിങ്‌സ്.

  വിശ്വാസ്യത തന്നെ ആയിരുന്നു ഇവിടേയും പ്രധാന വിഷയം. ഒരു സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള ഏജന്‍സി ആയിരുന്നു ഈ ഗവേഷണത്തിന് ഫണ്ട് നല്‍കിയിരുന്നത്. ഹോക്കിങിനെ പോലെ ഒരാളെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രമേ ആ പഠനത്തിന് സ്വീകാര്യത ലഭിക്കൂ എന്നതും വ്യക്തമായിരുന്നു. എന്നാല്‍ ഹോക്കിങ് നടത്തിയ നിരീക്ഷണങ്ങള്‍ ലോകത്തെ ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു.

  അന്യഗ്രഹ ജീവികള്‍

  അന്യഗ്രഹ ജീവികള്‍

  അനന്തമായി കിടക്കുന്ന ഈ പ്രപഞ്ചത്തില്‍ ഭൂമിയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ജീവന്‍ ഉണ്ടാകില്ല എന്ന് പറയാന്‍ സാധിക്കില്ല. മനുഷ്യന്‍ നേടിയ സാങ്കേതി വിജ്ഞാനത്തിന്റെ പരിധിയില്‍ നിന്ന് അത്തരം ഒന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് മാത്രം. എന്നാല്‍ ശാസ്ത്ര ലോകം അന്യഗ്രഹ ജീവികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലുകള്‍ ഏറെ നേരത്തേ തുടങ്ങിയിരുന്നു. അന്യഗ്രഹ ജീവികള്‍ ഉണ്ടായിരിക്കാം എന്ന് വിശ്വസിക്കുന്ന ആളായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. ഒരുപക്ഷേ, അത്തരം നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും സാധുത നല്‍കിയതും ഹോക്കിങ് തന്നെ ആയിരുന്നു എന്ന് പറയേണ്ടിവരും.

  മനുഷ്യരാശിക്ക് വെല്ലുവിളി

  മനുഷ്യരാശിക്ക് വെല്ലുവിളി

  അന്യഗ്രഹ ജീവികള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കില്‍, അവ മനുഷ്യരാശിക്ക് വെല്ലുവിളിയാകും എന്ന് ഭയന്നിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. മനുഷ്യരേക്കാള്‍ വികാസം പ്രാപിച്ചവര്‍ ആണ് അന്യഗ്രഹ ജീവികള്‍ എങ്കില്‍ അവര്‍ മനുഷ്യരെ അടിമകളാക്കി ഭൂമി ഭരിക്കാനുള്ള സാധ്യത പോലും അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നു. ഒരുപാട് ഹോളിവുഡ് സിനിമകള്‍ ഇത്തരത്തിലുള്ള ഇതിവൃത്തവും ആയി പുറത്തിറങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പല ശാസ്ത്രജ്ഞരും ഹോക്കിങ്ങിന്റെ നിരീക്ഷണങ്ങളെ പുച്ഛിച്ച് തള്ളുകയായിരുന്നു. പക്ഷേ, ഇപ്പോഴും അന്യഗ്രഹ ജീവികളുടെ ആക്രമണത്തെ ഭയക്കുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ഉണ്ട് എന്നത് സത്യം തന്നെ ആണ്.

  വെറും ബാക്ടീരിയ പോലെ

  വെറും ബാക്ടീരിയ പോലെ

  ഏറെ വികാസം പ്രാപിച്ച അന്യഗ്രഹ ജീവികളെ സംബന്ധിച്ച് മനുഷ്യര്‍ എന്നത് വെറും ബാക്ടീരിയങ്ങളെ പോലെ ആയിരിക്കും എന്നും ഹോക്കിങ് പറഞ്ഞിരുന്നു. കൊളംബസിന്റെ യാത്രയെ ആണ് അദ്ദേഹം ഇതിനോട് ഉപമിക്കുന്നത്. കൊളംബസ് അമേരിക്ക കണ്ടെത്തിയതിന് ശേഷം അവിടത്തെ തദ്ദേശീയരായ റെഡ് ഇന്ത്യന്‍സിന് എന്ത് സംഭവിച്ചു എന്ന് ആലോചിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ അന്യഗ്രഹ ജീവികള്‍ ഭൂമി കണ്ടെത്തിയാല്‍ മനുഷ്യരെ ഉന്‍മൂലനം ചെയ്യുകയോ ഒരുപക്ഷേ അടിമകളാക്കുകയോ ചെയ്‌തേക്കാം എന്നാണ് അദ്ദേഹം ഭയക്കുന്നത്.

  ബ്രേക്ക് ത്രൂ ഇനീഷ്യേറ്റീവ്

  ബ്രേക്ക് ത്രൂ ഇനീഷ്യേറ്റീവ്

  ബ്രിട്ടിലെ പ്രമുഖരായ ശാസ്ത്രജ്ഞരെ അണി നിരത്തിയാണ് ഹോക്കിങിന്റെ നേതൃത്വത്തില്‍ അന്യഗ്രഹ ജീവികളെ കുറിച്ച് പഠിക്കാന്‍ പദ്ധതി തുടങ്ങിയത്. നൂറ് മില്യണ്‍ ഡോളര്‍ ചെലവ് വരുന്നതായിരുന്നു ആ പദ്ധതി. സൗരയൂഥവും ക്ഷീരപഥവും അതിന് അപ്പുറത്തുള്ള നൂറുകണക്കിന് നക്ഷത്ര സമൂഹങ്ങളും എല്ലാം നിരീക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. നാം ജീവനോടെയുണ്ട്, നമുക്ക് ബുദ്ധിയുണ്ട്... അതുകൊണ്ട് തന്നെ നമുക്ക് അറിയേണ്ടതുണ്ട് എന്നായിരുന്നു ഇതേ പറ്റി ഹോക്കിങ് പറഞ്ഞത്. എന്നാല്‍ മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് അന്യഗ്രഹ ജീവികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

  സന്ദേശങ്ങള്‍ അയക്കില്ല

  സന്ദേശങ്ങള്‍ അയക്കില്ല

  ബഹിരാകാശത്ത് നിന്ന് വരുന്ന റേഡിയോ സിഗ്നലുകള്‍ പരിശോധിച്ച് അന്യഗ്രഹ ജീവികളുടെ സാന്നിധ്യം കണ്ടെത്താം എന്നതായിരുന്നു പ്രധാന പദ്ധതി. അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കില്‍, അവ, ഇത്തരത്തില്‍ എന്തെങ്കിലും റേഡിയോ സിഗ്നലുകള്‍ പുറത്ത് വിടുന്നുണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ. എന്തായാലും ഭൂമിയില്‍ നിന്ന് പുറത്തേക്ക് റേഡിയോ സന്ദേശങ്ങള്‍ അയക്കേണ്ടതില്ല എന്നായിരുന്നു ഹോക്കിങിന്റെ തീരുമാനം. ഒരുപക്ഷേ, അത്തരം സന്ദേശങ്ങള്‍ അന്യഗ്രഹ ജീവികളെ പ്രകോപിപ്പിച്ചാലോ എന്ന് പോലും അദ്ദേഹം ഭയപ്പെട്ടിരുന്നു. എന്തായാവും ബ്രേക്ക് ത്രൂ ഇനീഷ്യേറ്റീവില്‍ നിന്നുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഇനി ആ ഉറപ്പിന് എന് സംഭവിക്കും എന്ന് പറയാന്‍ കഴിയില്ല.

  നൂറ് വര്‍ഷത്തിനകം

  നൂറ് വര്‍ഷത്തിനകം

  ഇതിന് ശേഷം ആയിരുന്നു അദ്ദേഹം ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം പറഞ്ഞത്. നൂറ് വര്‍ഷം കൊണ്ട് മനുഷ്യകുലത്തിന്റെ അന്ത്യം സംഭവിക്കും എന്നായിരുന്നു ആ പ്രവചനം. ബിബിസി റേഡിയോയില്‍ നടത്തിയ പ്രഭാഷണത്തില്‍ ആണ് അദ്ദേഹം ഇത്തരം ഒരു മുന്നറിയിപ്പ് മുന്നോട്ട് വച്ചത്. മനുഷ്യന്റെ പുരോഗതി തന്നെ ആയിരിക്കും അങ്ങനെ ഒരു അന്ത്യത്തിന് വഴിവക്കുക എന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ളവ വികസിക്കുന്നതോടെ കംപ്യൂട്ടറുകള്‍ ലോകം ഭരിക്കും എന്നും അദ്ദേഹം ഭയന്നിരുന്നു. ഇതെല്ലാം പറയുമ്പോഴും അന്യഗ്രഹ ജീവികള്‍ വന്ന് മനുഷ്യനെ കീഴ്‌പ്പെടുത്തിയേക്കാനുള്ള സാധ്യതകളും അദ്ദേഹം ആ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

  മനുഷ്യന് മുന്നിലെ വഴി

  മനുഷ്യന് മുന്നിലെ വഴി

  കൃത്രിമമായി വൈറസ്സുകളേയും ബാക്ടീരിയകളേയും ഒക്കെ സൃഷ്ടിക്കുന്നതും മനുഷ്യകുലത്തിന്റെ അന്ത്യത്തിന് വഴിവച്ചേക്കും എന്ന് ഹോക്കിങ് ഭയന്നിരുന്നു. എന്നാല്‍ മനുഷ്യരാശിക്ക് നിലനില്‍ക്കാനുളള ചില വഴികളും അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. മറ്റ് ഗ്രഹങ്ങളിലേക്ക് പോകാനും അവിടങ്ങളില്‍ ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞാല്‍ മനുഷ്യവംശം നിലനില്‍ക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ, അത് എളുപ്പത്തില്‍ സാധ്യമാകുമോ എന്ന കാര്യത്തില്‍ അദ്ദേഹത്തിന് തന്നെ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.

  കോളനി ഭരണം

  കോളനി ഭരണം

  ലോക ചരിത്രത്തില്‍ തന്നെ ഏറെ നികൃഷ്ടം എന്ന് വിശേഷിപ്പിക്കപ്പെട്ടതാണ് കോളനി ഭരണങ്ങള്‍. ഇന്ത്യയും ഒരുകാലത്ത് ബ്രിട്ടന്റെ കോളനി ആയിരുന്നു. മനുഷ്യന്‍ മറ്റ് ഗ്രഹങ്ങളെ വാസയോഗ്യമാക്കിയാല്‍ പോലും അന്യഗ്രഹ ജീവികളെ ഭയക്കേണ്ട സാഹചര്യം ആണെന്നായിരുന്നു അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നത്. സാമ്രാജ്യത്വശക്തികള്‍ ചെറുരാജ്യങ്ങളെ കോളനികളാക്കി, അവിടെയുള്ള ജനതയെ അടിമകളാക്കിയതുപോലെ അന്യഗ്രഹ ജീവികള്‍ ഭൂമിയേയും മറ്റ് ഗ്രഹങ്ങളേയും കോളനികളാക്കി ഭരിച്ചേക്കും എന്നും അദ്ദേഹം കരുതിയിരുന്നു.

  സ്റ്റീഫന്‍ ഹോക്കിങ് ശരിക്കും മരിച്ചത് 1985 ല്‍? ആ വിഖ്യാത പുസ്തകം മരണശേഷം? ഇപ്പോള്‍ മരിച്ചത് ഡമ്മി?

  തമോഗര്‍ത്തം, മഹാവിസ്‌ഫോടനം, ഐന്‍സ്റ്റീന് ശേഷം ലോകം ആരാധിച്ചത് ഹോക്കിങ്ങിനെ, വിശേഷണം തീരുന്നില്ല

  എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ഒരു കോടി കോപ്പികള്‍ വിറ്റ മഹാത്ഭുതം!! വീല്‍ചെയറില്‍ വിരിയിച്ച വസന്തം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  What were the predictions done by Stephen Hawking about Aliens?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്