കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പിണങ്ങുന്ന 'ഗാന്ധി'; നെഹ്‌റു കുടുംബം പൂര്‍ണമായും കോണ്‍ഗ്രസിലെത്തുമോ? സാധ്യതകള്‍...

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്രയേറെ നിര്‍ണായക സ്ഥാനമുള്ള ഒരു കുടുംബമാണ് നെഹ്‌റു കുടുംബം. മോത്തിലാല്‍ നെഹ്‌റുവില്‍ തുടങ്ങി, ജവഹര്‍ലാല്‍ നെഹ്‌റുവിലേക്കും ഇന്ദിര ഗാന്ധിയിലേക്കും രാജീവ് ഗാന്ധിയിലേക്കും അതുവഴി സോണിയ ഗാന്ധിയിലും രാഹുല്‍ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലും എത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസിലെ നെഹ്‌റു കുടുംബ സാന്നിധ്യം.

ശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍!! വരുണ്‍ ഗാന്ധിയും അമ്മയും പുറത്ത്, ബിജെപിയില്‍ ശുദ്ധികലശംശോഭ സുരേന്ദ്രന്‍ ഔട്ട്; മെട്രോമാന്‍ ഇന്‍!! വരുണ്‍ ഗാന്ധിയും അമ്മയും പുറത്ത്, ബിജെപിയില്‍ ശുദ്ധികലശം

ഇന്ദിരയ്ക്ക് ശേഷം പേരിനൊപ്പം ഗാന്ധി ചേര്‍ക്കപ്പെട്ട നെഹ്‌റു കുടുംബത്തില്‍, കോണ്‍ഗ്രസില്‍ ഇല്ലാതെ പോയത് മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ആണ്. രണ്ട് പേരും ഇപ്പോള്‍ ബിജെപിയുടെ എംപിമാരാണ്. ഉത്തര്‍ പ്രദേശിലെ കര്‍ഷക വിവാദത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് വരുണ്‍ ഗാന്ധി രംഗപ്രവേശനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം മറ്റുചില ചര്‍ച്ചകളിലേക്കും കടക്കുന്നുണ്ട്. നെഹ്‌റു കുടുംബം പൂര്‍ണമായും കോണ്‍ഗ്രസിലെത്തുമോ എന്നതാണത്.

1

ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി വലിയ പ്രതിരോധത്തില്‍ ആണ്. അതിന്റെ കൂടെ ആയിരുന്നു സംസ്ഥാനത്ത് നിന്നുള്ള എംപി കൂടിയായ വരുണ്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം പ്രതികള്‍ വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ വരുണ്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. കര്‍ഷകരെ കൊലപ്പെടുത്തി നിശബ്ദരാക്കാന്‍ ആവില്ലെന്ന് കൂടി വരുണ്‍ ഗാന്ധി കുറിച്ചിരുന്നു.

2

ബിജെപിയുടെ കേന്ദ്ര മന്ത്രിയും കേസിലെ പ്രതിയുടെ പിതാവും ആയ അജയ് മിശ്രയുടെ സിഖ് വിരുദ്ധ പരാമര്‍ശത്തിനും ഇപ്പോള്‍ മറുപടി നല്‍കിയിട്ടുണ്ട് വരുണ്‍ ഗാന്ധി. മന്ത്രിയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും ലക്ഷ്യം വച്ചത് അജയ് മിശ്രയെ എന്ന് ഉറപ്പ്. ലഖിംപുര്‍ സംഭവത്തെ ഹിന്ദു- സിഖ് സംഘര്‍ഷമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. ഒരു തലമുറയുടെ പ്രയത്‌നം കൊണ്ട് ഉണക്കിയ മുറിവുകളെ കുത്തി നോവിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

3

ഈ സംഭവങ്ങള്‍ക്കിടെ ആയിരുന്നു ബിജെപിയുടെ ദേശീയ സമിതി പുന:സംഘടിപ്പിച്ചത്. ദേശീയ സമിതി അംഗമായിരുന്ന വരുണ്‍ ഗാന്ധിയെ ഇത്തവണ പുന:സംഘടനയില്‍ ഒഴിവാക്കുകയും ചെയ്തു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന രീതിയില്‍ ലഖിംപുര്‍ സംഭവത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തതും പ്രതികരിച്ചതും ആയിരുന്നു ഇതിന്റെ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ആ സംഭവത്തിന് ശേഷവും വരുണ്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളുടെ മൂര്‍ കുറഞ്ഞിട്ടില്ല എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ചകളുടെ ആധാരം. അമ്മ മനേക ഗാന്ധിയേയും കുറച്ച് കാലമായി ബിജെപി നേതൃത്വം തഴഞ്ഞുകൊണ്ടിരിക്കുകയാണ്.

4

ഇന്ദിര ഗാന്ധിയുടെ രണ്ടാമത്തെ മകനായിരുന്ന സഞ്ജയ് ഗാന്ധിയുടെ വിധവയാണ് മനേക ഗാന്ധി. ഇന്ദിരയുടെ പിന്‍ഗാമിയെന്ന് പലരും കരുതിയിരുന്ന ആളായിരുന്നു സഞ്ജയ്. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ പക്ഷേ, കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും വലിയ തിരിച്ചടികള്‍ സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് തന്നെ സഞ്ജയ് ഗാന്ധിയുടെ അപകടമരണത്തെ കുറിച്ച് പലതരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങളും അക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു.

4

1974 ല്‍ ആണ് സഞ്ജയ് ഗാന്ധി മനേകയെ വിവാഹം കഴിയ്ക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തും, അതിന് ശേഷവും സഞ്ജയ് ഗാന്ധിയുടെ രാഷ്ട്രീയ പരിപാടികളില്‍ എല്ലാം മനേകയുടെ സാന്നിധ്യമുണ്ടായിരുന്നു. 1977 ലെ തിരഞ്ഞെടുപ്പ് കാമ്പയിനിലും സഞ്ജയ് ഗാന്ധിയേയും കോണ്‍ഗ്രസിനേയും സഹായിക്കാന്‍ മനേക മുന്നില്‍ തന്നെ നിന്നു. ആ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ഏറെ സഹായിച്ചത് മനേക ഗാന്ധി തുടക്കമിട്ട 'സൂര്യ' എന്ന മാസികയായിരുന്നു. അടിമുടി കോണ്‍ഗ്രസ്സുകാരിയായിരുന്നു മനേക ഗാന്ധി. സോണിയ ഗാന്ധി കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങുന്നതിനും പതിറ്റാണ്ടുമുമ്പ് കോണ്‍ഗ്രസ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആള്‍.

6

1980 ല്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെടുമ്പോള്‍ മനേക ഗാന്ധിയ്ക്ക് പ്രായം 23 വയസ്സാണ്. മകന്‍ വരുണ്‍ ഗാന്ധിയുടെ പ്രായം 100 ദിവസം മാത്രം. മുത്തച്ഛന്റെ പേരായ ഫിറോസ് എന്നായിരുന്നു കുഞ്ഞിന് ആദ്യം പേരിട്ടത്. പിന്നീട് ഇന്ദിരയുടെ താത്പര്യം കൂടി പരിഗണിച്ചായിരുന്നു വരുണ്‍ എന്ന് കൂടി ചേര്‍ത്തത്. ഫിറോസ് വരുണ്‍ ഗാന്ധി എന്നാണ് മുഴുവന്‍ പേര്. എന്തായാലും സഞ്ജയ് ഗാന്ധിയുടെ മരത്തോടെ മനേകയും ഇന്ദിരയും തമ്മില്‍ അകന്നു. ഒടുവില്‍ മനേകയ്ക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നു. അതോടെ അവര്‍ കോണ്‍ഗ്രസില്‍ നിന്ന് കൂടി പുറത്തേക്കിറങ്ങി.

7

ഇന്ദിര ഗാന്ധിയോടുള്ള വിരോധം പിന്നീട് കോണ്‍ഗ്രസ് വിരോധമായി മാറുകയായിരുന്നു. 1984 ല്‍, ഭര്‍ത്താവിനെ ജ്യേഷ്ഠനായ രജീവ് ഗാന്ധിയ്‌ക്കെതിരെ അമേഠിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വലിയ പരാജയം ഏറ്റുവാങ്ങി. അതിനിടെ സ്വന്ചമായി ഒരു രാഷ്ട്രീയ പാര്‍ട്ടി- രാഷ്ട്രീയ സഞ്ജയ് മഞ്ച്- രൂപീകരിച്ചു. അതിന് ശേഷം 1988 ല്‍ വിപി സിങ്ങിന്റെ ജനതാ ദളില്‍ ചേര്‍ന്നു, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി. 89 ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ പിലിഭിത്തില്‍ നിന്ന് ആദ്യമായി തിരഞ്ഞെടുപ്പ് വിജയവും നേടി. 1991 ല്‍ പിലിഭിത്തില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടൊരിക്കലും അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടിട്ടില്ല. ബിജെപിയില്‍ എത്തും മുമ്പ് തന്നെ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാവുകയും ചെയ്തു.

7

2004 ല്‍ ആണ് മനേക ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ഔദ്യോഗികമായി ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. അതിന് മുമ്പ് തന്നെ ബിജെപിയുമായി സഖ്യം തുടങ്ങിയിരുന്നു. 2009 മുതല്‍ വരുണ്‍ ഗാന്ധി എംപിയാണ്. ഒന്നാം മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനം ഉണ്ടായിരുന്നു മനേക ഗാന്ധിയ്ക്ക്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരില്‍ മനേക ഗാന്ധി പരിഗണിക്കപ്പെട്ടതേയില്ല. അതിനെല്ലാം പുറമെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

9

കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി രാഹുല്‍ ഗാന്ധി സജീവമാണ്. പല പാര്‍ട്ടികളില്‍ നിന്നുമായി മുന്‍നിര നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നും ഉണ്ട്. ഈ ഘട്ടത്തില്‍ വരുണ്‍ ഗാന്ധിയും മനേക ഗാന്ധിയും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യം പ്രസക്തമാണ്. മനേക ഗാന്ധിയ്ക്ക് ഇന്ദിര ഗാന്ധിയോടുണ്ടായിരുന്ന വിദ്വേഷമോ എതിര്‍പ്പോ സോണിയ ഗാന്ധിയോടെ രാഹുല്‍ ഗാന്ധിയോടോ ഇല്ല എന്നത് യാഥാര്‍ത്ഥ്യവും ആണ്.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും
10

മനേക ഗാന്ധിയും വരുണ്‍ ഗാന്ധിയും കോണ്‍ഗ്രസിലേക്ക് എത്തിയാല്‍ അത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയാകും എന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം തന്നെ, അടിത്തറ തകര്‍ന്നു കിടക്കുന്ന ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും ഊര്‍ജ്ജം പകരുന്ന കാര്യവും ആകും. പ്രിയങ്കയുടെ നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

English summary
Why Varun Gandhi continuously taking stanf against BJP even after identifying their dissatisfaction? Will 'Gandhis' of BJP join Congress?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X