കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുപൊട്ടാന്‍ വരട്ടെ, ലോര്‍ഡ്‌സ് ക്രിക്കറ്റിന്റെ മെക്ക തന്നെ...

Google Oneindia Malayalam News

ലോര്‍ഡ്‌സ്... ലോക ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍. ലോകത്തെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ ഒന്ന്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെയും മിഡില്‍സെക്‌സ് കൗണ്ടി ക്ലബ്ബിന്റേയും ഹോം ഗ്രൗണ്ടായ ലോര്‍ഡ്‌സാണ് ഇപ്പോള്‍ മലയാളം ഫേസ്ബുക്കിലെ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്. സിനിമാ താരം ആസിഫ് അലി ലോര്‍ഡ്‌സിനെ ക്രിക്കറ്റിന്റെ മെക്ക എന്ന് വിശേഷിപ്പിച്ചതാണ് മതവിശ്വാസികളെ ചൊടിപ്പിച്ചത്.

ക്രിക്കറ്റ് മതമായും കളിക്കാരെ ദൈവങ്ങളായും ആരാധിക്കുന്ന ഭ്രാന്തന്‍ കാഴ്ചക്കാരുടെ കൂടി കളിയാണിത്. ഇവിടെ ലോര്‍ഡ്‌സ് മെക്കയും ക്രിക്കറ്റ് മാസികയായ വിസ്ഡന്‍ ബൈബിളായും സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദൈവമായും ഒക്കെ അറിയപ്പെടും. ഇന്നും ഇന്നലെയുമല്ല, കാലങ്ങളായി ലോര്‍ഡ്‌സിനെ ക്രിക്കറ്റിന്റെ മെക്ക എന്ന് വിളിച്ചുതുടങ്ങിയിട്ട്. അതിന് പാവം ആസിഫലിക്ക് പൊങ്കാലയിട്ടിട്ടൊന്നും കാര്യമില്ല. കാണൂ ലോര്‍ഡ്‌സിന്റെ ചരിത്രവും വിശേഷങ്ങളും...

എത്ര കാലം മുമ്പേ...

എത്ര കാലം മുമ്പേ...

1814 ജൂണ്‍ 22ന് ഹെര്‍ട്ട്‌ഫോര്‍ഡ് ഷെയറും മേരിലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മിലാണ് ലോര്‍ഡ്‌സില്‍ ആദ്യത്തെ കളി നടക്കുന്നത്. ഇന്ത്യക്കാര്‍ അന്ന് ക്രിക്കറ്റ് എന്ന് കേട്ടിട്ടുപോലും ഉണ്ടാകില്ല. കേട്ടിട്ടുണ്ടെങ്കില്‍ തന്നെ ബ്രിട്ടീഷ് രാജിനെതിരെ രാജ്യത്ത് പലയിടത്തും സ്വാതന്ത്ര്യ സമരത്തിന് കോപ്പ് കൂട്ടുന്നതിനിടയില്‍ എന്ത് ക്രിക്കറ്റ്. (ചിത്രം വിക്കിപീഡിയയില്‍ നിന്നും)

വെറുതെ കിട്ടിയ പേരല്ല

വെറുതെ കിട്ടിയ പേരല്ല

തോമസ് ലോര്‍ഡാണ് ഈ സ്റ്റേഡിയം സ്ഥാപിച്ചത്. അങ്ങനെയാണ് ഈ ഗ്രൗണ്ടിന് ലോര്‍ഡ്‌സ് എന്ന് പേര് കിട്ടിയത്. കുറച്ച് കാലം വരെ മാന്യന്മാരുടെ കളിയായിരുന്നല്ലോ ക്രിക്കറ്റ്. അപ്പോള്‍ അതിന്റെ പരിപാവന സ്ഥലത്തെ, ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് ആളുകള്‍ വിശുദ്ധസ്ഥലമായ മെക്കയുടെ പേരിട്ട് വിളിച്ചു. (ചിത്രം വിക്കിപീഡിയയില്‍ നിന്നും)

സച്ചിനെ പറ്റിച്ച ലോര്‍ഡ്‌സ്

സച്ചിനെ പറ്റിച്ച ലോര്‍ഡ്‌സ്

ലോക ക്രിക്കറ്റിലെ സെഞ്ചുറി വീരനും ആരാധകരുടെ ദൈവവുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ലോര്‍ഡ്‌സില്‍ എത്ര അന്താരാഷ്ട്ര സെഞ്ചുറിയുണ്ട് ലോര്‍ഡ്‌സില്‍? ഉത്തരം പൂജ്യം. ഇന്ത്യക്ക് വേണ്ടി പലതവണ കളിച്ചിട്ടും ഇവിടെയൊരു സെഞ്ചുറിയടിക്കാന്‍ സച്ചിന് പറ്റിയിട്ടില്ല. പ്രദര്‍ശന മത്സരത്തില്‍ സച്ചിന്‍ ഇവിടെയൊരു സെഞ്ചുറി അടിച്ചിട്ടുണ്ട്.

ഗാംഗുലി കുപ്പായം ഊരി വീശിയ ലോര്‍ഡ്‌സ്

ഗാംഗുലി കുപ്പായം ഊരി വീശിയ ലോര്‍ഡ്‌സ്

2002 ലെ നാറ്റ്‌വെസ്റ്റ് ഫൈനല്‍ ജയിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജഴ്‌സി ഊരി വീശിയതാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ലോര്‍ഡ്‌സിലെ ആവേശകരമായ ഒരു ചിത്രം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ ഇത് ചെയ്തതിന് ഗാംഗുലി വിമര്‍ശിക്കപ്പെട്ടു.

കപിലിന്റെ ചെകുത്താന്‍മാര്‍

കപിലിന്റെ ചെകുത്താന്‍മാര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യമായി ഒരു ലോകകിരീടം നേടിയത് ലോര്‍ഡ്‌സിലായിരുന്നു. 1983 ല്‍ കപില്‍ ദേവിന്റെ ടീം.

ആസിഫിന് പണി കിട്ടിയ ഈ പടം

ആസിഫിന് പണി കിട്ടിയ ഈ പടം

അങ്ങനെയൊക്കെയാണെങ്കിലും ലോര്‍ഡ്‌സിനെ ക്രിക്കറ്റിന്റെ മെക്കയെന്ന് വിളിച്ച് ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ട ആസിഫ് അലിക്ക് നല്ല പണി തന്നെ കിട്ടി. ഇതാണ് ആസിഫലി ഫേസ്ബുക്കിലിട്ട ആ ചിത്രം.

English summary
Why we are calling Lords as a Mecca of cricket? Answer is simple, beacuse it's the head quarter of Cricket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X