കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂണ്‍ 8ന് ലോക സമുദ്ര ദിനം: അറിയാം നമ്മുടെ സമുദ്രത്തെ കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍

Google Oneindia Malayalam News

ജൂണ്‍ എട്ടിനാണ് ലോകമെമ്പാടും സമുദ്രദിനം ആചരിക്കുന്നത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ ഉച്ചകോടിയിലാണ് ഈ ദിവസം ലോക സമുദ്ര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആഗോളതലത്തില്‍ മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് സമുദ്രങ്ങള്‍. സമുദ്രങ്ങള്‍ നമ്മുടെ ഗ്രഹത്തിന്റെ ശ്വാസകോശവും ജൈവമണ്ഡലത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്.

സമുദ്രത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് അറിയിക്കാന്‍ ലോക മഹാസമുദ്ര ദിനം അവസരം നല്‍കുന്നു. കപ്പലുകളില്‍ നിന്നുള്ള മലിനീകരണം, ബള്‍ക്ക്, മലിനജലം, മാലിന്യങ്ങള്‍, കപ്പലുകളില്‍ നിന്നുള്ള വായു മലിനീകരണം എന്നീ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ 1973 ല്‍ അന്താരാഷ്ട്ര മറൈന്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചിരുന്നു. 2021ലെ ലോക മഹാ സമുദ്ര ദിനം ആഘോഷിക്കുന്നത് സമുദ്രം: ജീവിതവും ഉപജീവനവും എന്ന വിഷയത്തില്‍ ആസ്പദമാക്കിയാണ്.

ocean

സമുദ്രങ്ങളെ കുറിച്ച് രസകരമായ ചില വസ്തുകള്‍ പരിശോധിക്കാം

1, മൂന്ന് ബില്യണ്‍ ആളുകള്‍ തങ്ങളുടെ ഉപജീവനത്തിനായി സമുദ്രത്തെ ആശ്രയിക്കുന്നു.

2, ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും 50-80 ശതമാനം സമുദ്രത്തില്‍ അടങ്ങിയിരിക്കുന്നു.

3, സമുദ്രത്തിന്റെ ഒരു ശതമാനം മാത്രമാണ് നിയമപരമായി സംരക്ഷിക്കപ്പെടുന്നത്.

4, ഹാനികരമായ ആല്‍ഗകള്‍ പൂക്കുന്നത് വര്‍ധിക്കുന്നു; അവ വന്‍തോതില്‍ മത്സ്യങ്ങളെ കൊല്ലുകയും വിഷവസ്തുക്കളാല്‍ സമുദ്രവിഭവങ്ങളെ മലിനമാക്കുകയും ചെയ്യും.

ഉത്തരാഘണ്ഡില്‍ ഭരണ മാറ്റത്തിന്‍റെ സൂചന: കേരളത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശംഉത്തരാഘണ്ഡില്‍ ഭരണ മാറ്റത്തിന്‍റെ സൂചന: കേരളത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം

5, വലിയ അളവില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് സംഭരിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാന്‍ സമുദ്രങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ അലിഞ്ഞുചേര്‍ന്ന കാര്‍ബണിന്റെ അളവ് സമുദ്രജലത്തെ കൂടുതല്‍ അസിഡിറ്റി ആക്കുന്നു.

6, നാം ശ്വസിക്കുന്ന ഓക്‌സിജന്റെ 70 ശതമാനവും സമുദ്രങ്ങള്‍ ഉത്പാദിപ്പിക്കുന്നതാണ്.

7, ലോകത്തിലെ സമുദ്രങ്ങളുടെ അഞ്ച് ശതമാനം മാത്രമേ ഇതുവരെ പര്യവേക്ഷണം ചെയ്തിട്ടുള്ളൂ. ഇനിയും വളരെയധികം കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്.

8, വേള്‍ഡ് രജിസ്റ്റര്‍ ഓഫ് മറൈന്‍ സ്പീഷീസ് (WoRMS) കണക്ക് അനുസരിച്ച്, നിലവില്‍ കുറഞ്ഞത് 236,878 തരത്തിലുള്ള സമുദ്ര ജീവികളുണ്ട്.

9, അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങളുടെ 90 ശതമാനവും സമുദ്രങ്ങളിലാണ് നടക്കുന്നത്.

Recommended Video

cmsvideo
Yellow alert in Kerala | Oneindia Malayalam

മുരളീധരനും സുരേന്ദ്രനും എം ഗണേശനും... ഫണ്ട് കൈകാര്യം ചെയ്തത് ഈ മൂന്ന് പേര്‍? എല്ലാത്തിനും വഴിവച്ചത് എന്ത്മുരളീധരനും സുരേന്ദ്രനും എം ഗണേശനും... ഫണ്ട് കൈകാര്യം ചെയ്തത് ഈ മൂന്ന് പേര്‍? എല്ലാത്തിനും വഴിവച്ചത് എന്ത്

English summary
World Ocean Day 2021: Here are some interesting facts about our oceans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X