കുവൈത്തിലേക്ക് കുടുംബത്തെ കൊണ്ടുപോകുന്നോ? സ്പോണ്സര് ചെയ്യാന്‍ 800 ദിനാര്‍ ശമ്പളം വേണം
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച വിസകളില്‍ നിര്‍ണായക ഉത്തരവുമായി ഭരണകൂടം. സ്ഥിരം വിസ, വിസിറ്റ് വിസ, റസിഡന്‍സി പെര്‍മിറ്റ്, ഫീസ് എന്നിവ സംബന്ധിച്ചാണ് ഉത്തരവ്. ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റര്‍ ശൈഖ് ഫഹദ് അല്‍ യൂസഫ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവില്‍ പ്രധാനപ്പെട്ടത് ഫാമിലി വിസ സംബന്ധിച്ചാണ്.
കുടുംബാംഗങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിന് മിനിമം ശമ്പളം തീരുമാനിച്ചിരിക്കുകയാണ്. കുടുംബത്തെ കൊണ്ടുവരുന്ന പ്രവാസിക്ക് പ്രതിമാസം കുറഞ്ഞത് 800 കുവൈത്തി ദിനാര്‍ ശമ്പളം വേണം. മാത്രമല്ല, കുടുംബാംഗങ്ങളുടെ വിസ പുതുക്കുന്നതിനുള്ള ഫീസ് സംബന്ധിച്ച കാര്യങ്ങളും പുതിയ ഉത്തരവില്‍ വിശദീകരിക്കുന്നു.

ശമ്പള നിബന്ധന എല്ലാവര്‍ക്കുമില്ല. ഒമ്പത് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് റസിഡന്‍സി അഫയേഴ്സ് ഇളവ് നല്‍കും. പങ്കാളി, മക്കള്‍ എന്നിവരുടെ വിസ പുതുക്കുന്നതിന് 20 കുവൈത്തി ദിനാര്‍ ആണ് ഫീസ്. ഓരോരുത്തര്‍ക്കും 20 ദിനാര്‍ വീതം നല്‍കണം. അതേസമയം, കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്ക് 300 ദിനാര്‍ വീതം നല്‍കണം. ഒരു വര്‍ഷത്തേക്ക് വിസ പുതുക്കുന്നതിനാണ് ഈ തുക ഫീസ് ആയി നല്‍കേണ്ടത്.
ശമ്പള പരിധിയില്‍ ഇളവ് ലഭിക്കുന്ന ജോലിക്കാര്‍
- സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിയമ ഗവേഷകര്‍.
- യൂണിവേഴ്സിറ്റി, കോളജ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫസര്‍മാര്‍.
- സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍വൈസര്‍, അധ്യാപകര്‍, മനശ്ശാസ്ത്ര വിദഗ്ധര്‍.
- പൊതു-സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന എഞ്ചിനിയര്‍മാര്‍.
- മതസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, പള്ളി ഇമാമുമാര്‍, മതധ്യാപകര്‍, പള്ളികളില്‍ ബാങ്ക് വിളിക്കുന്നവര്‍, ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍.
- ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്നവര്‍, സൈനിക ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ഇളവ് ലഭിക്കും. ഫാര്‍മിസിസ്റ്റ്, നഴ്സ്, ടെക്നീഷ്യന് എന്നിവരെല്ലാം ഇതില്‍പ്പെടും.
- മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ജേണലിസ്റ്റ്, കറസ്പോണ്ടന്റ്സ്, അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളിലെ ജോലിക്കാര്‍.
- കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. സര്‍ക്കാര്‍ കായിക ഫെഡറേഷനുകള്‍-ക്ലബ്ബുകള്‍ എന്നിവിടങ്ങളിലെ കോച്ച്, അത്ലറ്റ്സ് എന്നിവര്‍.
- മൃതദേഹ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.
-
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില












Click it and Unblock the Notifications