യുഎഇക്ക് പിന്നാലെ ഒമാന്‍; ഇന്ത്യയുമായി വ്യാപാര കരാര്‍ ഒപ്പിട്ടു, ഇനി ഖത്തര്‍, സൗദി അറേബ്യ
മസ്കത്ത്: ഇന്ത്യയും ഒമാനും സ്വതന്ത്ര്യ വ്യാപാര കരാറില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളും പരസ്പരം വ്യാപാരം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. താരിഫ് ഇളവ് ചെയ്ത് വ്യാപാരം നടത്താന്‍ സഹായിക്കുന്നതാണ് സ്വതന്ത്ര്യ വ്യാപാര കരാര്‍ (എഫ്ടിഎ). ഇരുരാജ്യങ്ങള്‍ക്കും യഥേഷ്ടം തടസമില്ലാതെ ചരക്കുകള്‍ അയക്കാന്‍ ഇനി സാധിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശന വേളയിലാണ് ചരിത്ര കരാറില്‍ ഒപ്പുവച്ചത്. ജോര്‍ദാന്‍, എത്യോപ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഒമാനിലെത്തിയ മോദി ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ചര്‍ച്ച നടത്തി. ഒമാനിലെ പ്രവാസി സമൂഹവുമായി മോദി സംവദിച്ചു. ഇനി കൂടുതല്‍ ജിസിസി രാജ്യങ്ങള്‍ ഇന്ത്യയുമായി എഫ്ടിഎ ഒപ്പുവയ്ക്കും എന്നാണ് വിവരം.

ഒമാനും ഇന്ത്യയും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കരാര്‍. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 98 ശതമാനം താരിഫ് ഇളവ് നല്‍കിയാണ് ഒമാന്‍ കരാറിന് തയ്യാറായിരിക്കുന്നത്. ഏതാനും വസ്തുക്കള്‍ മാത്രമാണ് ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളുടെയും വ്യാപാരം 897 കോടി ഡോളറിന്റേതായിരുന്നു. ഈ വര്‍ഷം 1061 കോടി ഡോളറിന്റേതായി ഉയര്‍ന്നു.
പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഉഭയകക്ഷി വ്യാപാരം ഇനിയും ശക്തിപ്പെടും. 2023ലാണ് ഒമാനുമായി ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങിയത്. കഴിഞ്ഞ മാസം എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കി. ഏതൊക്കെ ചരക്കുകള്‍ കരാറിന്റെ പരിധിയില്‍ കൊണ്ടുവരണം, എത്രത്തോളം ഇളവ് നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായ ശേഷമാണ് കരാര്‍ ഒപ്പുവച്ചത്.
താല്‍പ്പര്യത്തോടെ കൂടുതല്‍ ജിസിസി രാജ്യങ്ങള്‍
നേരത്തെ യുഎഇ സമാനമായ വ്യാപാര കരാര്‍ ഇന്ത്യയുമായി ഒപ്പുവച്ചിരുന്നു. 2022 മെയ് മാസത്തിലാണ് ഇന്ത്യയും യുഎഇയും എഫ്ടിഎ ഒപ്പുവച്ചത്. ക്രൂഡ് ഓയില്‍, സ്വര്‍ണം, രാസവസ്തുക്കള്‍ എന്നിവയെല്ലാം ഈ കരാറിന്റെ പരിധിയില്‍ വന്നത് ഇന്ത്യയ്ക്ക് നേട്ടമായി. ഇപ്പോള്‍ ഒമാനും കരാര്‍ ഒപ്പുവച്ചു. ഇന്ത്യയുമായി വ്യാപാര കരാറിന് താല്‍പ്പര്യമുണ്ട് എന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്. പിന്നാലെ സൗദിയും കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒമാനുമായി കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ അതുവഴി ഇന്ത്യയ്ക്ക് മുമ്പില്‍ തുറക്കുന്നത് വലിയ വിപണി സാധ്യതകളാണ് എന്നത് എടുത്തു പറയണം. ഒമാന്‍ വഴി മറ്റു രാജ്യങ്ങളിലേക്കുള്ള ചരക്കുകടത്തുകളും ഇനി വേഗത കൂടും. യുഎഇയുമായി കരാര്‍ ഒപ്പുവച്ച ശേഷം ഇരുരാജ്യങ്ങളുടെയും വ്യാപാരം ശക്തിപ്പെട്ടിരുന്നു. സമാനമായ പുരോഗതി ഒമാനുമായും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ പ്രവാസികള്‍ കൂടുതല്‍ ജോലി ചെയ്യുന്നത് ഗള്‍ഫ് മേഖലയിലാണ്. അതിലൊരു രാജ്യമാണ് ഒമാന്‍. ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാര്‍ ഒപ്പുവച്ചാല്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും. ഓസ്ട്രേലിയ, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ അടുത്തിടെ സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. അമേരിക്ക വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് മുമ്പില്‍ ഉടക്ക് വച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
-
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications