Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ക്രൂഡ് ഓയിലും വാതകവും കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ പ്രയാസത്തിലാണ് ജിസിസി രാജ്യങ്ങള്‍. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് സൗദി അറേബ്യ. ജിസിസിയിലെ മറ്റു രാജ്യങ്ങളും പ്രകൃതി വിഭവം കയറ്റുമതി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്.

റെയില്‍വെ ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ ചട്ടം; ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ കാശ് പോകും, സ്‌റ്റേഷന്‍ മാറ്റാം
റെയില്‍വെ ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ ചട്ടം; ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ കാശ് പോകും, സ്‌റ്റേഷന്‍ മാറ്റാം

ഹോര്‍മുസ് പാത ഇറാന്‍ നിയന്ത്രിച്ചതോടെ ഖത്തറിന് വാതകം പൂര്‍ണ തോതില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നില്ല. ജാഫൂറയില്‍ നിന്ന് വാതകം കയറ്റുമതി ചെയ്ത് അടുത്തിടെ ലാഭം കൊയ്യാന്‍ തുടങ്ങിയതേയുള്ളൂ സൗദി അറേബ്യ. ഇപ്പോള്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്. വാതകത്തിന് ഖത്തറിനെ ആശ്രയിച്ച യൂറോപ്പും ഏഷ്യയും മറ്റുവഴികള്‍ തേടുകയാണ്. ഈ വേളയില്‍ അവസരം മുതലെടുക്കുകയാണ് മറ്റൊരു രാജ്യം.

qatar saudi gas export down

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ആണ് അവസരം മുതലെടുത്ത് വാതക കയറ്റുമതി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. യൂറോപ്പിലെ വിപണിയാണ് ഇവരുടെ നോട്ടം. വലിയ തോതിലുള്ള നിക്ഷേപം വാതക കയറ്റുമതിക്ക് ആവശ്യമാണ്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ വാതകമുള്ളത് നൈജീരിയയിലാണ്. ലോകത്ത് കൂടുതല്‍ വാതക ശേഖരമുള്ള പ്രധാന രാജ്യങ്ങളിലൊന്നാണ് നൈജീരിയ.

സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം

എന്നിട്ടും ഇക്കാര്യത്തില്‍ വേണ്ടവിധം ശോഭിക്കാന്‍ നൈജീരിയ്ക്ക് സാധിച്ചിട്ടില്ല. നിക്ഷേപം ലഭിക്കാത്തതാണ് തടസം. കഴിഞ്ഞ ദിവസം നൈജീരിയയുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ബ്രിട്ടനിലെത്തി വന്‍കിട കമ്പനികളുമായി ചര്‍ച്ച നടത്തി. നൈജീരിയന്‍ വാതക കയറ്റുമതിക്ക് സൗകര്യം ചെയ്യാനുള്ള ചര്‍ച്ചകളായിരുന്നു മുഖ്യം. ഇതില്‍ പ്രതീക്ഷയോടെയാണ് സംഘം മടങ്ങിയത്.

3 രാജ്യങ്ങളിലൂടെ വാതക കുഴല്‍ വരുന്നു

കൂറ്റന്‍ വാതക കുഴല്‍ സ്ഥാപിക്കാനാണ് നൈജീരിയ ആലോചിക്കുന്നത്. ചാഡ്, ലിബിയ, സിസിലി തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിന് 2000 കോടി ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിലെ ചര്‍ച്ചയില്‍ നൈജീരിയ വലിയ പ്രതീക്ഷയിലാണ്. നിക്ഷേപം ലഭിച്ചാല്‍ ഉടന്‍ രാജ്യാന്തര പൈപ്പ് ലൈന്‍ സ്ഥാപിക്കും.

ഓരോ വര്‍ഷവും 30 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകം കയറ്റുമതി ചെയ്യാനാണ് നൈജീരിയയുടെ പദ്ധതി. ഖനനം ചെയ്യാന്‍ പണമില്ലാത്തതിനാല്‍ ഉപയോഗിക്കാതെ കിടക്കുകയാണ് നൈജീരിയയിലെ വാതകം. ഇവിടെ നിക്ഷേപം ലഭിച്ചാല്‍ ആഗോള വിപണിയിലെ ചിത്രം മാറും. ഖത്തറും സൗദി അറേബ്യയും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും നൈജീരിയയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നെറ്റ് ഓയില്‍ നയിക്കുന്ന കണ്‍സോര്‍ഷ്യം ആണ് കൂറ്റന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മതിയായ ഇളവുകള്‍ നല്‍കാന്‍ തയ്യാറാണ് എന്ന് നൈജീരിയ സര്‍ക്കാര്‍ അരിയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ വാതകം ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കുമെന്നാണ് നൈജീരിയ പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+