സൗദി അറേബ്യ യാത്രയ്ക്ക് വിസ വേണ്ട; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ഇളവ്, എല്ലാവര്‍ക്കുമില്ല
റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ദിശയിലേക്ക്. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ ഇനി വിസ ആവശ്യമില്ല. ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചു. റിയാദില്‍ നടന്ന ചടങ്ങില്‍ സൗദി വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ മജീദ് അല്‍ സ്മരിയും ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹല്‍ അജാസ് ഖാനുമാണ് കരാറില്‍ ഒപ്പിട്ടത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി വിസ ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ട. ആവശ്യമുണ്ടെങ്കില്‍ സൗദിയിലേക്ക് വേഗം വിമാനം കയറാം. എന്നാല്‍ ഇത്തരം യാത്രക്കാര്‍ക്ക് ഏറെ കാലം സൗദിയില്‍ തങ്ങാന്‍ സാധിക്കില്ല. മൂന്ന് തരം പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഇളവ് ലഭിക്കുന്നതിലേക്ക് ഇത് നയിക്കുമെന്നാണ് പ്രതീക്ഷ.

നയതന്ത്രം, സ്പെഷ്യല്‍, ഔദ്യോഗികം എന്നീ മൂന്ന് വിഭാഗത്തില്‍ നിന്നുള്ള പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കാണ് വിസ ഇല്ലാതെ സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. സമാന വിസയുള്ള സൗദിക്കാര്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനും വിസ ആവശ്യമില്ല. ഇരുരാജ്യങ്ങളും പരസ്പരം ഇളവ് നല്‍കുകയാണ് ചെയ്തത്. നിരവധി പ്രവാസികളുള്ള സൗദിയില്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സന്ദര്‍ശനം നടത്തേണ്ടി വരാറുണ്ട്. ഇതിനുള്ള കാലതാമസം ഇതോടെ ഒഴിവാകും.
സാധാരണ പാസ്പോര്ട്ടുള്ളവര്
സാധാരണ പാസ്പോര്‍ട്ട് കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് നിലവില്‍ സൗദി ഇളവ് നല്‍കുന്നില്ല. ഭാവിയല്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷ പല പ്രമുഖരും ദേശീയ മാധ്യമങ്ങളില്‍ പങ്കുവച്ചു. സാധാരണ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ സൗദിയിലേക്ക് പോകുമ്പോള്‍ വിസ എടുക്കണം. സൗദി അറേബ്യയുമായി ഇന്ത്യ കൂടുതല്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്.
സൗദി അറേബ്യ നിലവില്‍ ഒട്ടേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. ടൂറിസം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇങ്ങനെ ഇളവ് നല്‍കുന്നതിലൂടെ സൗദിയുടെ സാമ്പത്തിക രംഗം സജീവമാകുമെന്നും കൂടുതല്‍ നിക്ഷേപം ലഭിക്കുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രാരംഭ നടപടികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളത്. ഇരുരാജ്യങ്ങളുടെയും വ്യാപാരവും സഹകരണവും ശക്തിപ്പെടുത്താന്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ടൂറിസം, പ്രതിരോധം, ശാസ്ത്ര സഹകരണം എന്നിവയെല്ലാം ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് മുന്നോട്ട് പോകുന്നത്.
സൗദി അറേബ്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികളും സമീപകാലത്ത് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഖനന മേഖലയിലും ടൂറിസം രംഗത്തുമാണ് ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അടുത്ത കാലം വരെ ക്രൂഡ് ഓയില്‍ വരുമാനം പ്രതീക്ഷിച്ചാണ് സൗദി മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണം, ചെമ്പ്, ധാതു ഖനനത്തിലും സൗദി ശ്രദ്ധ പതിപ്പിച്ചു. ഈ അവസരമാണ് ഇന്ത്യന്‍ കമ്പനികള്‍ മുതലെടുക്കുന്നത്.
-
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications