ഖത്തറിലും സൗദി അറേബ്യയിലും 30000 ജോലി; ദോഹ-റിയാദ് റെയില്‍വെ നിസാരമല്ല, 278 കോടി വരുമാനം
സൗദി അറേബ്യയുടെയും ഖത്തറിന്റെയും തലസ്ഥാനങ്ങളെ ബന്ധിപ്പ് വരുന്ന റെയില്‍വെ ലൈനിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയത് കഴിഞ്ഞാഴ്ചയാണ്. ഈ പദ്ധതി നടപ്പായാല്‍ ഗള്‍ഫ് മേഖല മൊത്തം മാറുമെന്നാണ് വിലയിരുത്തല്‍. ജിസിസിയിലെ മറ്റുരാജ്യങ്ങളും സമാനമായ റെയില്‍വെ പാതകള്‍ ഒരുക്കും. നിലവില്‍ ഒമാനില്‍ നിന്ന് യുഎഇയിലേക്ക് വിപുലമായ പാത ഒരുങ്ങുന്നുണ്ട്.
റിയാദില്‍ നിന്ന് ദോഹയിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ വരുന്നത്. 785 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂറില്‍ എത്താന്‍ സാധിക്കുമെന്നതാണ് നേട്ടം. മണിക്കൂറില്‍ 400 കിലോമീറ്ററോളം വേഗത്തിലാണ് ട്രെയിന്‍ ഓടുക. അല്‍ ഹുഫൂഫ്, ദമ്മാം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, കിങ് സല്മാന് വിമാനത്താവളം, അല്‍ അഹ്സ തുടങ്ങിയ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് പാത വരുന്നത്.

വിമാനത്തില്‍ പോകുന്നതിനേക്കാള്‍ വേഗത്തില്‍ ട്രെയിനില്‍ എത്താന്‍ പറ്റുമെന്നതാണ് നേട്ടം. നേരിട്ട് ഒരു കേന്ദ്രത്തിലേക്ക് മാത്രമല്ല യാത്ര എന്നതും വിമാനയാത്രയില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. റെയില്‍പാത വരുന്നതോടെ ടൂറിസം മേഖല ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ഖത്തറില്‍ നിന്ന് ബഹ്റൈനിലേക്ക് ജലപാത ഒരുക്കിയപ്പോള്‍ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതിനേക്കാള്‍ മികച്ച പ്രതികരണം ട്രെയിന്‍ യാത്രയ്ക്ക് കിട്ടിയേക്കും.
കോടി യാത്രക്കാര്‍, ജോലി, വരുമാനം
ഓരോ വര്‍ഷവും ട്രെയിന്‍ വഴി ഒരു കോടി പേര് യാത്ര ചെയ്യുമെന്നാണ് സൗദിയുടെയും ഖത്തറിന്റെയും പ്രതീക്ഷ. പാത വരുന്നതിനോട് അനുബന്ധിച്ച് 30000 പേര്‍ക്ക് ജോലി അവസരം ഒരുങ്ങുമെന്നതാണ് മറ്റൊരു നേട്ടം. പാത യാഥാര്‍ഥ്യമായാല്‍ വേറെയും ജോലി സാധ്യതകളുണ്ട്. ഇരുരാജ്യങ്ങള്‍ക്കും 115 ബില്യണ്‍ റിയാല്‍ വരുമാനം കിട്ടുമെന്നാണ് പ്രതീക്ഷ. അതായത്, ഏകദേശം 278 കോടി രൂപ.
മേഖലയുടെ വികസനം, ജനങ്ങളുടെ സൗഹൃദം, ടൂറിസം മേഖലയുടെ ഉണര്‍ച്ച, ജോലി അവസരം, വരുമാനം എന്നിവയെല്ലാം ഈ പാത വരുന്നതോടെ സൗദിയും ഖത്തറും പ്രതീക്ഷിക്കുന്നുണ്ട്. സൗദി-ഖത്തര്‍ അതിവേഗ ഇലക്ട്രിക് റെയില്‍ പദ്ധതി പൂര്‍ത്തിയാകാന്‍ ആറ് വര്‍ഷം എടുക്കുമെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്. ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാകും പാത നിര്മിക്കുകയത്രെ.
ഖത്തറില്‍ നിന്ന് ബഹ്റൈനിലേക്കുള്ള ബോട്ട് സര്‍വീസില്‍ സ്വദേശികള്‍ക്കാണ് മുന്‍ഗണന എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ട്രെയിന്‍ സര്‍വീസ് അങ്ങനെ ആയിരിക്കില്ല. അതുകൊണ്ടുതന്നെ സൗദിയിലേക്കും ഖത്തറിലേക്കും യാത്ര ചെയ്യുന്ന പ്രവാസികള്‍ക്കും ഇത് നേട്ടമാകും. ജിസിസി രാജ്യങ്ങളിലേക്ക് ഒറ്റ വിസ സമ്പ്രദായം ഈ വര്‍ഷം നടപ്പാക്കാന്‍ പോകുകയാണ്. ഈ വിസയില്‍ എത്തുന്നവര്‍ക്കും നിര്‍ദിഷ്ട പാത ഗുണം ചെയ്യും.
-
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..









Click it and Unblock the Notifications