Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിന് മാത്രമല്ല, ഇനി സൗദി അറേബ്യക്കുമുണ്ട് ആ കരുത്ത്: വാങ്ങുന്നത് 48 എഫ്-35 ഫൈറ്റർ ജെറ്റുകൾ

142 ബില്യൺ ഡോളർ മുതല്‍ മുടക്കി ലോകത്തിലെ ഏറ്റവും വിലയേറിയ 48 എഫ്-35 ഫൈറ്റർ ജെറ്റുകൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യ. ഏറ്റവും നൂതനമായ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റായ എഫ്-35 ലൈറ്റ്നിംഗ് II സൗദി അറേബ്യയ്ക്ക് ലഭിക്കാനുള്ള നീക്കം അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ വേഗത്തിൽ പുരോഗമിക്കുന്നുവെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഇതോടെ മിഡിൽ ഈസ്റ്റിൽ എഫ്-35 പ്രവർത്തിപ്പിക്കുന്ന ഏക രാജ്യം എന്ന പദവി ഇസ്രായേലിന് നഷ്ടമാകും. അതോടൊപ്പം തന്നെ അറബ് ലോകത്ത് ആദ്യമായി അഞ്ചാം തലമുറ സ്റ്റെൽത്ത് ജെറ്റ് സ്വന്തമാക്കുന്ന രാജ്യമായും സൗദി അറേബ്യ മാറും. ഈ വർഷം മേയിൽ തന്നെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് സൗദിക്ക് 142 ബില്യൺ ഡോളറിന്റെ (ഏകദേശം 11.9 ലക്ഷം കോടി രൂപ) ഭീമൻ ആയുധ കരാറിന് അംഗീകാരം നൽകിയിരുന്നു. ആദ്യം എഫ്-35 ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും ഇപ്പോൾ പ്രതിരോധ സെക്രട്ടറി തലത്തിലേക്ക് കാര്യങ്ങൾ എത്തിയതായി സൂചനയുണ്ട്. വിഷയത്തില്‍ ട്രംപിന്റെ ഒപ്പോടും കോൺഗ്രസ് അറിയിപ്പോടും കൂടി ഉടൻ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

saudi-jet

2017 മുതൽക്കുള്ള ആഗ്രഹം യാഥാർഥ്യമാകുന്നു

2017-ൽ തന്നെ 48 എഫ്-35കൾ വാങ്ങാൻ സൗദി ഔദ്യോഗികമായി അഭ്യർഥന നൽകിയിരുന്നു. ഇസ്രായേലിന്റെ സൈനിക മേധാവിത്തം നഷ്ടപ്പെടുമെന്ന ആശങ്കയിൽ അമേരിക്ക മടിച്ചുനിന്നു. എന്നാൽ ഇപ്പോൾ ആ നിലപാട് മാറിയെന്നതാണ് ശ്രദ്ധേയം. സൗദി-ഇസ്രായേൽ സാധാരണീകരണ കരാറുമായി ബന്ധപ്പെടുത്തിയാണ് വാഷിംഗ്ടൺ ഈ ഇടപാട് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതായത് അബ്രഹാം അക്കോർഡിന്റെ ഭാഗമായി 2023-ൽ പരാജയപ്പെട്ട ശ്രമം ട്രംപ് വീണ്ടും ഉയർത്തിക്കൊണ്ടുവരികയാണ്.

റോയൽ സൗദി എയർഫോഴ്സിന്റെ കരുത്ത്

നിലവിൽ എഫ്-15എസ്എ, എഫ്-15എസ്ആർ, യൂറോഫൈറ്റർ ടൈഫൂൺ, പനാവിയ ടോർണാഡോ തുടങ്ങിയ അത്യാധുനിക വിമാനങ്ങൾ സൗദി വ്യോമസേനയുടെ കൈവശമുണ്ട്. എഫ്-35 എത്തുന്നതോടെ പ്രാദേശിക ഭീഷണികൾക്കെതിരെ സൗദിയുടെ പ്രതിരോധ ശേഷി ഇരട്ടിയാകും. തുർക്കിയുടെ കാൻ (KAAN) സ്റ്റെൽത്ത് ജെറ്റും അകിൻജി ഡ്രോണുകളും സൗദി പരിഗണിച്ചിരുന്നു. എന്നാൽ എഫ്-35 ലഭിച്ചാൽ പാശ്ചാത്യ സംവിധാനങ്ങളുമായുള്ള പൂർണ ഇന്റർഓപ്പറബിലിറ്റിയും പോരാട്ട പരിചയവും കണക്കിലെടുത്ത് മറ്റ് ഓപ്ഷനുകൾ ഉപേക്ഷിക്കാനാണ് സാധ്യത.

ഇസ്രായേലിന്റെ ആശങ്കയും നിർദേശവും

മിഡിൽ ഈസ്റ്റിൽ എഫ്-35ഐ പ്രവർത്തിപ്പിക്കുന്ന ഏക രാജ്യമാണ് ഇസ്രായേൽ. പ്രാദേശികമായി മാറ്റംവരുത്തിയ എഫ്-35ഐ "അദിർ" ഇറാൻ ലക്ഷ്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
യു.എസ് നിയമപ്രകാരം ഇസ്രായേലിന്റെ സൈനിക മേധാവിത്തം നഷ്ടപ്പെടുത്തരുതെന്നത് അമേരിക്കയുടെ ബാധ്യതയാണ്. അതിനാൽ സൗദിക്ക് നൽകുന്ന എഫ്-35കളിൽ ബ്ലോക്ക്-4 അപ്ഗ്രേഡ് ഒഴിവാക്കണമെന്നോ സാങ്കേതികവിദ്യ ചോർച്ചയെക്കുറിച്ചുള്ള ആശങ്ക കണക്കിലെടുത്തോ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്. റഷ്യ, ചൈന, ഇറാൻ എന്നിവയിലേക്ക് സാങ്കേതികവിദ്യ എത്തിയേക്കുമെന്ന ഭയവും ഇസ്രായേൽ പ്രകടിപ്പിക്കുന്നു.

എഫ്-35 ഇടപാട് വീണ്ടും തടസ്സപ്പെട്ടാൽ സൗദിക്ക് മറ്റ് വഴികളുണ്ട് എന്നതാണ് ശ്രദ്ധേയം. ജർമനി യൂറോഫൈറ്റർ കയറ്റുമതി വിലക്ക് നീക്കിയതോടെ അത് വീണ്ടും സജീവമാക്കാനായിരിക്കും സൗദി അറേബ്യ ആദ്യം തന്നെ ശ്രമിക്കുക. ഫ്രാൻസിന്റെ റഫാൽ വാങ്ങലോ ബ്രിട്ടൻ-ജപ്പാൻ-ഇറ്റലി നയിക്കുന്ന ആറാം തലമുറ ഫൈറ്റർ പദ്ധതിൽ പങ്കാളിയാകലോ സൗദി അറേബ്യക്ക് മുന്നിലുള്ള സാധ്യതകളാണ്.

പ്രാദേശിക സുരക്ഷാ ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ വ്യോമസേനാ ആധുനികവൽക്കരണം ലോകശ്രദ്ധ നേടുകയാണ്. 142 ബില്യൺ ഡോളറിന്റെ ഈ ഇടപാട് വിജയിച്ചാൽ മിഡിൽ ഈസ്റ്റിലെ സൈനിക സന്തുലനത്തിൽ വൻ മാറ്റമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+