മഴയിൽ മുങ്ങിക്കുളിച്ച് യുഎഇ; വെള്ളിയാഴ്ച വരെ തുടരും, വാഹനം ഓടിക്കുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ്!
ദുബായ്: യുഎഇയിൽ പലയിടത്തും വ്യാപകമായ മഴ. വരും ദിവസങ്ങളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഒരു ന്യൂനമർദ്ദ പ്രദേശത്തിന്റെ സ്വാധീനത്തിൽ ഡിസംബർ 19 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അധികൃതർ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിക്കുകയും വെള്ളിയാഴ്ച വരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും, ചില തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴസാധ്യതയും പ്രവചിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും, എന്നാൽ ചില സമയങ്ങളിൽ സജീവമായി വീശാനും ഇടയുണ്ട്. തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് ദിശകളിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.

ചിലപ്പോൾ ഇത് 40 കിലോമീറ്റർ വരെ എത്താം. അറേബ്യൻ ഉൾക്കടലിലെ കടൽക്ഷോഭം നേരിയതോ മിതമായതോ ആയിരിക്കും, രാത്രിയിൽ ഇത് പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനിടെ ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിൽ, ദുബായ് നഗരസഭയുടെ റെസ്പോൺസ് ടീമുകൾ അതീവ ജാഗ്രതയിലാണ്.
സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതായും, 800900 എന്ന നമ്പറിലോ വാട്ട്സ്ആപ്പ് വഴിയോ പ്രശ്നങ്ങൾ അറിയിക്കാൻ താമസക്കാരോട് എക്സിൽ (മുമ്പ് ട്വിറ്റർ) അഭ്യർത്ഥിച്ചതായും അധികൃതർ പറഞ്ഞു. ഈ അസ്ഥിര കാലാവസ്ഥയിൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ചില മുന്നറിയിപ്പുകളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.
അപകടകരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണം. അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. ചില പ്രദേശങ്ങളിൽ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ ആവശ്യമാണെന്നും അധികൃതർ പറയുന്നു.
അതിനിടെ വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത് വന്നിട്ടുണ്ട്. എക്സ് അക്കൗണ്ട് വഴി പുറത്തിറക്കിയ അറിയിപ്പിൽ, പ്രതികൂല കാലാവസ്ഥയിൽ അപകടങ്ങൾ കുറയ്ക്കാനും പൊതുസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആറ് പ്രധാന സുരക്ഷാ നടപടികൾ അധികൃതർ മുന്നോട്ടുവെച്ചു. റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മുൻകരുതലുകളെടുക്കണമെന്നുമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്.
ഡ്രൈവ് ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
അത്യാവശ്യമെങ്കിൽ മാത്രം വാഹനമോടിക്കുക, പൂർണ്ണ ജാഗ്രത പാലിക്കുക, മറ്റ് റോഡ് ഉപയോക്താക്കളുമായി സുരക്ഷിത അകലം നിലനിർത്തുക എന്നിവ പ്രധാനമാണ്. കാഴ്ച മങ്ങുമ്പോൾ ഹെഡ്ലൈറ്റുകൾ നിർബന്ധമായും ഓൺ ചെയ്യണം. വിശ്വസനീയ മാധ്യമങ്ങളിലൂടെയും സർക്കാർ പ്ലാറ്റ്ഫോമുകളിലൂടെയും ഔദ്യോഗിക കാലാവസ്ഥാ വിവരങ്ങൾ നിരീക്ഷിക്കണം.
കൂടാതെ ബന്ധപ്പെട്ട അധികാരികളുടെ അടിയന്തര നിർദ്ദേശങ്ങൾ പാലിക്കാൻ ഇവർ സജ്ജരായിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിച്ച് അടിയന്തര പ്രതികരണ ശ്രമങ്ങൾ തടസപ്പെടുത്തരുതെന്നും അധികൃതർ അറിയിച്ചു.
-
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി യുഎഇ -
ദുബായ് സ്വര്‍ണ വിപണി സ്ഥിരത കൈവരിക്കുന്നു... വില കൂടാന്‍ തുടങ്ങി, ഇപ്പോള്‍ വാങ്ങണോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന്












Click it and Unblock the Notifications