യുഎഇയില്‍ റമദാന് ആരംഭം എപ്പോള്‍? റജബ് പിറന്നതോടെ കണക്കുകൂട്ടി വിശ്വാസികള്‍, കേരളത്തിലോ?
ദുബായ്: ജിസിസി രാജ്യമായ യുഎഇയില്‍ എന്നായിരിക്കും വിശുദ്ധ റമദാന് മാസം ആരംഭിക്കുക? റജബ് മാസം പിറന്നതോടെ ഈ ചര്‍ച്ച ഗള്‍ഫിലെ വിശ്വാസികള്‍ക്കിടയില്‍ സജീവമാണ്. ഞായറാഴ്ച റജബ് ഒന്ന് ആരംഭിച്ചു. അടുത്തത് ശഅബാന്‍, പിന്നെ റമദാന്. അതായത്, ഏകദേശം 60 ദിവസം പിന്നിട്ടാല്‍ റമദാന് ആരംഭിക്കും.
റമദാനിലെ ഒരുക്കങ്ങള്‍ വിശ്വാസികള്‍ റജബില്‍ തന്നെ ആരംഭിക്കും. വീടും പരിസരവും വാഹനങ്ങളും വൃത്തിയാക്കലുമെല്ലാം തുടങ്ങും. വ്രതം അനുഷ്ഠിക്കുന്നതിലേക്കു മനസിനെ പാകപ്പെടുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. റജബ്, ശഅബാന്‍, റമദാന് തുടങ്ങിയ മൂന്ന് മാസങ്ങളും പുണ്യകരമായതാണ് എന്നാണ് ഇസ്ലാമിക വിശ്വാസം.

റജബ് ആരംഭിച്ചാല്‍ റമദാനിന്റെ ആഗമനം സൂചിപ്പിച്ച് പ്രത്യേക പ്രാര്‍ഥനകള്‍ മുസ്ലിങ്ങള്‍ നടത്താറുണ്ട്. യുഎഇയില്‍ ശനിയാഴ്ച വൈകീട്ട് 4.30ന് റജബ് മാസപ്പിറവി കണ്ടതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇനി രണ്ട് മാസമാണ് റമദാനിലേക്കുള്ളത്. റമദാന് ആരംഭം സ്ഥിരീകരിക്കുന്നതിന് ഔദ്യോഗികമായി മാസപ്പിറവി കാണേണ്ടതുണ്ട്. റജബ് 29 ദിവസും ശഅബാന്‍ 30 ദിവസവമുണ്ടാകുമെന്നാണ് കരുതുന്നത്.
അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ അടുത്ത ഫെബ്രുവരി 19നോ 20നോ ആയിരിക്കും റമദാന് വ്രതാരംഭം. മാര്‍ച്ച് 20 നോ 21നോ ആയിരിക്കും ചെറിയപെരുന്നാള്‍. കൃത്യമായ സമയം തിട്ടപ്പെടുത്തണമെങ്കില്‍ ചാന്ദ്ര പിറവി കാണേണ്ടതുണ്ട്. കേരളത്തില്‍ തിങ്കളാഴ്ച മുതലാണ് റജബ് ആരംഭിക്കുന്നത്. ഇന്ന് റജബ് മാസപ്പിറവി കണ്ടതായി പണ്ഡിതന്മാര് അറിയിച്ചു.
കേരളത്തില്‍ മത പണ്ഡിതന്മാര് ആണ് റമദാന് സംബന്ധിച്ച പ്രഖ്യാപനം നടത്തുക. ചാന്ദ്ര പിറവി കണ്ടവരില്‍ നിന്നു വിവരങ്ങള്‍ തേടിയ ശേഷമായിരിക്കും പ്രഖ്യാപനം. മാസപ്പിറവി കാണുന്നതിന് മിക്ക ജില്ലകളിലും സൗകര്യങ്ങള്‍ ഒരുക്കാറുമുണ്ട്. അതേസമയം, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ഇതിന് വേണ്ടി സര്‍ക്കാരിന്റെ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സ്ഥിരീകരണം ലഭിക്കുന്നതോടെയാണ് റമദാന് പ്രഖ്യാപനം ഉണ്ടാകുക.
-
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം











Click it and Unblock the Notifications