കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുക്തിവാദികള്‍ക്ക് തമിഴ്‌നാട്ടില്‍ ക്ഷേത്രവിലക്ക്

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: യുക്തിവാദികളായവര്‍ക്ക് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സൗകര്യങ്ങളോ സൗജന്യങ്ങളോ നല്‍കേണ്ടതില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാന ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ്(എച്ച്ആര്‍ ആന്‍ഡ് സിഇ) ഇത്തരത്തില്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.ക്ഷേത്രങ്ങളുടെ ഭാഗമായ കല്യാണ മണ്ഡപങ്ങളോ വ്യാപാര സ്ഥാപനങ്ങളോ യുക്തി വാദികള്‍ക്ക് വാടകക്ക് കൊടുക്കുക പോലും ചെയ്യരുതെന്നാണ് നിര്‍ദ്ദേശം.

രണ്ട് മാസം മുമ്പ് തിരുവാരൂര്‍ ജില്ലയിലെ ഒരു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക സമ്മേളനമാണ് ഇത്തരത്തിലൊരു തീരുമാനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്തിവാദികളെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളായിരുന്നു സമ്മേളനം ഉയര്‍ത്തിയിരുന്നത്. ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തില്‍വച്ച് ഇത്തരം പരിപാടി സംഘടിപ്പിച്ചതിനെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കും എച്ച്ആര്‍ ആന്‍ഡ് സിഇ ഡിപ്പാര്‍ട്ട്‌മെന്റിനും പരാതിയും നല്‍കിയിരുന്നു.

Kancheepuram Temple

തുടര്‍ന്നാണ് യുക്തിവാദികള്‍ക്ക് ക്ഷേത്ര സൗകര്യങ്ങള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. മദ്യമോ മാംസാഹരമോ ഉപയോഗിക്കുന്ന ചടങ്ങുകള്‍ക്കും ക്ഷേത്ര ഓഡിറ്റോറിയങ്ങള്‍ വിട്ടുകൊടുക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.

ക്ഷേത്രങ്ങള്‍ക്ക് സ്വത്ത് വകകള്‍ ഉണ്ടെങ്കിലും അതെല്ലാം ആത്യന്തികമായി സര്‍ക്കാരിന്റേതാണെന്നാണ് ദ്രാവിഡ കഴകം പാര്‍ട്ടി നേതാവ് കെ വീരമണി ഇതേപ്പറ്റി പ്രതികരിച്ചത്. സര്‍ക്കാരിന്റെ കൈവശമുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും സര്‍ക്കുലര്‍ ഉടന്‍ തന്നെ പിന്‍ വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദൈവങ്ങളെ നിഷേധിക്കുന്നവര്‍ക്കായി ക്ഷേത്രവകകള്‍ വിട്ടുനല്‍കാനാവില്ലെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ക്ഷേത്ര പരിസരത്തുള്ളവയില്‍ മാത്രമല്ല, ക്ഷേത്രങ്ങളുടെ ഉടമസ്ഥതയില്‍ ഉള്ള എല്ലായിടത്തും ഈ നിര്‍ദ്ദേശം ബാധകമാണെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് കെ വീരമണി മുന്നറിയിപ്പ് നല്‍കി.

English summary
A move by the state Hindu Religious and Charitable Endowments (HR&CE) department to ban 'non-believers' from using temple properties have atheists and rationalists up in arms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X