പരുമലയില്‍ വിദ്യാര്‍ഥികള്‍ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു
പത്തനംതിട്ട: പരുമലം പമ്പ ദേവസ്വം ബോര്‍ഡ് കോളേജിലെ എ.ബി.വി.പി പ്രവര്‍ത്തകരായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച കേസിലെ എല്ലാ പ്രതികളെയും പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി വെറുത വിട്ടു.
പ്രതികളായ18 പേരെയാണ് പത്തനം തിട്ട അഡീഷണല്‍ ജില്ലാ ജഡ്ജി വര്‍ഗീസ് ടി.എബ്രഹാം വെറുതെ വിട്ടത്. ഇവരെല്ലാം എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രവര്‍ത്തകരാണ്.
96 സെപ്തമ്പര്‍ 17ന് പരുമല പമ്പ ദേവസ്വം ബോര്‍ഡ് കോളേജിലെ വിദ്യാര്‍ഥികളായ എസ്.സുജിത് (17), കിം കരുണാകരന്‍ (17), പി.എസ്. അനു (20) എന്നിവരാണ് പമ്പാനദിയില്‍ മുങ്ങിമരിച്ചത്. കോളേജില്‍ എസ്.എഫ്.ഐയുടെയും എ.ബി.വി.പിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്ന ദിവസമാണ് എ.ബി.വി.പി പ്രവര്‍ത്തകരായ ഇവര്‍ മരിച്ചത്.
എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്ന് രക്ഷപ്പെടാനായി മൂന്ന് വിദ്യാര്‍ഥികളും പമ്പാനദിയില്‍ ചാടിയെന്നും നീന്തികയറി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ കല്ലെറിഞ്ഞ് വീഴ്ത്തിയെന്നുമാണ് കേസ്.