കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ആന്ധ്രയില്‍ രണ്ട് പോലീസുകാരെ നക്സലൈറ്റുകള്‍ വധിച്ചു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ രണ്ട് പോലീസുകാരെ നക്സലൈറ്റുകള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ വധിച്ചതായി പോലീസ് ജൂണ്‍ 4 ചൊവാഴ്ച പറഞ്ഞു. ഹൈദരാബാദിന് 300 കിലോ മീറ്റര്‍ തെക്ക് കിഴക്കായി കരംപുഡി പോലീസ് സ്റേഷന് അതിര്ത്തിയിലാണ ് രണ്ട് പോലീസുകാരെ പീപ്പിള്‍സ് വാര് ഗ്രൂപ്പില്‍പെട്ടവര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ നിറയൊഴിച്ചു കൊന്നത്.
ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഒറീസ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കിടയിലെ വനഭൂമികളിലാണ് പ്രധാനമായും പീപ്പിള്‍സ് വാര് ഗ്രൂപ്പില്‍ (പി ഡബ്ള്യു ജി) പെട്ട നക്സലൈറ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. നിയമപാലകരേയും ഭൂവുടമകളേയുമാണ് പി ഡബ്ള്യു ജി ലക്ഷ്യമിട്ടിരിക്കുന്നത്.