കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്‍െറ അടുത്തേക്ക് ദൂതനെ അയക്കുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: വനം കൊള്ളക്കാരന്‍ വീരപ്പന്‍ ബന്ദി യാക്കിയ കന്നഡ ചലച്ചിത്രതാരം ഡോ. രാജ്കുമാറിനെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക ദൂതനെ അയക്കും.

കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഈ തീരുമാനമെടുത്തത്. താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു ദൂതനെ അയക്കണമെന്ന് വീരപ്പന്‍ കൊടുത്തയച്ചിരുന്ന ഓഡിയോ കാസറ്റില്‍ പറഞ്ഞിരുന്നതായി കൃഷ്ണ അറിയിച്ചു.

സംഘര്‍ഷാവസ്ഥ തുടരുന്നു

കര്‍ണാടകത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ബാംഗ്ലൂരില്‍ നാല് തമിഴ് പത്രങ്ങളുടെ ഓഫീസുകള്‍ ജനക്കൂട്ടം ആക്രമിച്ചു. ദിനമണി, ദിനതന്തി, കലൈകതിര്‍, ദിനസുന്ദര്‍ എന്നീ പത്രങ്ങളുടെ ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്.

വിജയനഗര്‍, കാമാക്ഷിപാല്യ, മാഗഡി എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തകര്‍ത്തു. സംസ്ഥാനത്തൊന്നാകെ പ്രതിഷേധ പ്രകടനങ്ങളും, റോഡ് തടയലും, കടയടപ്പിക്കലും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആവശ്യമെങ്കില്‍ ചില സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ടി. മഡിയാല്‍ വ്യക്തമാക്കി.

രാജ്കുമാറിനെ ഉപദ്രവിക്കില്ലെന്ന് വീരപ്പന്‍

രാജ്കുമാറിനെ ഉപദ്രവിക്കില്ലെന്ന് ഉറപ്പു നല്‍കിയാണ് വീരപ്പന്‍ തന്നെ ഓഡിയോ കാസറ്റുമായി വിട്ടയച്ചതെന്ന് രാജ്കുമാറിന്റെ ഭാര്യ പാര്‍വതമ്മ പറഞ്ഞു. ഞങ്ങള്‍ പറയുന്നതു ചെയ്യൂ... ആരെയും ഞങ്ങള്‍ ഉപദ്രവിക്കില്ല, വീരപ്പന്‍ ഇങ്ങനെ പറഞ്ഞുവെന്ന് അവര്‍ അറിയിച്ചു.വീരപ്പനും കൂട്ടരും വീടാക്രമിച്ചപ്പോള്‍ ആര്‍ക്കും ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ തന്റെ ഭര്‍ത്താവ് അവരുടെ കൂടെ പോവുകയായിരുന്നുവെന്ന് പാര്‍വതമ്മ പറഞ്ഞു. തന്റെ ആരാധകരോട് സംയമനം പാലിക്കാന്‍ പറയണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നതായും അവര്‍ വെളിപ്പെടുത്തി.

തമിഴ്നാടിനെയും കര്‍ണാടകത്തെയും കേന്ദ്രം സഹായിക്കും

രാജ്കുമാറിനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്നാട്-കര്‍ണാടക സര്‍ക്കാരുകള്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രമോദ് മഹാജന്‍ ലോക്സഭയില്‍ ഉറപ്പു നല്‍കി. തട്ടിക്കൊണ്ടു പോകലിനെ ലോക്സഭ ഒന്നടങ്കം അപലപിച്ചു.

തമിഴ്നാട്-കര്‍ണാടക മുഖ്യമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനി ടെലഫോണില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X