കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നളിനി നെറ്റോയുടെ അഭിഭാഷകന്‍ പിന്‍വാങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായ കേസില്‍ നളിനി നെറ്റോയുടെ അഭിഭാഷകന്‍ ടി.കെ.അനന്തപത്മനാഭന്‍ പിന്മാറി. നളിനി നെറ്റോയുടെ പരാതിയെപ്പറ്റി അന്വേഷിക്കുന്ന ജസ്റ്റീസ് ശശിധരന്‍ കമ്മീഷനു മുമ്പില്‍ സപ്തംബര്‍ രണ്ട് ശനിയാഴ്ചയും അവര്‍ ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് അഭിഭാഷകന്‍ കേസ് ഉപേക്ഷിച്ചത്.

വാദി ഹാജരാകാത്തതിനാല്‍ താന്‍ കേസ് ഉപേക്ഷിക്കുകയാണെന്ന് അഡ്വ. അനന്തപത്മനാഭന്‍ ആഗസ്ത് രണ്ട് ശനിയാഴ്ച കമ്മീഷനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഇതു രണ്ടാം തവണയാണ് നളിനി നെറ്റോ ശശിധരന്‍ കമ്മീഷനു മുമ്പില്‍ ഹാജരാകാതിരുന്നത്.

സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച ആയിരുന്നു കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അന്ന് നളിനി നെറ്റോ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി മുഖാന്തിരവും നേരിട്ടും നളിനി നെറ്റോയ്ക്കു വീണ്ടും സമന്‍സ് അയച്ചിരുന്നു.

എന്നാല്‍ അവര്‍ ഈ സമന്‍സ് കൈപ്പറ്റുകയോ ശനിയാഴ്ച തെളിവെടുപ്പിനായി കമ്മീഷനു മുമ്പില്‍ ഹാജരാവുകയോ ചെയ്തില്ല. ഇതേത്തുടര്‍ന്ന് അഭിഭാഷകന്‍ വക്കാലത്ത് ഉപേക്ഷിക്കുകയായിരുന്നു.

അതേ സമയം നളിനി നെറ്റോയ്ക്കയച്ച സമന്‍സ് അവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തിരിച്ചയച്ചു. അവര്‍ അവധിയിലാണെന്ന കുറിപ്പോടെയാണ് ഇത് തിരിച്ചയച്ചത്.ഇതേപ്പറ്റി കമ്മീഷന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടും.

സമന്‍സിന്റെ വിവരം പത്രങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്ന് നളിനി നെറ്റോ ശനിയാഴ്ച കമ്മീഷന് അയച്ച കത്തില്‍ അറിയിച്ചു. കമ്മീഷന്‍ നടപടികളെക്കുറിച്ചുള്ള തന്റെ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഒരു സ്്ത്രീ എന്ന നിലയില്‍ ഭരണഘടനയും നിയമവും നല്‍കുന്ന പരിരക്ഷകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതു വരെ സമന്‍സ് നടപടി നിര്‍ത്തി വയ്ക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കേസിലെ തെളിവെടുപ്പ് സപ്തംബര്‍ 29, 30 തീയതികളിലേക്ക് മാറ്റിവച്ചു.ഈ ദിവസങ്ങളില്‍ സാക്ഷികളെ വിസ്തരിക്കും. നളിനി നെറ്റോ ഹാജരായാല്‍ അവരില്‍ നിന്നു തെളിവെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

ആരോപണവിധേയനായ മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍,അഭിഭാഷകരായ ടി.വി.പ്രഭാകരന്‍, പ്രസാദ് ഗാന്ധി, കമ്മീഷന്‍ നിയമോപദേശകന്‍ അഡ്വ.ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ എന്നിവരും ശനിയാഴ്ച ഹാജരായിരുന്നു. നളിനി നെറ്റോയ്ക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X