കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയര്‍പുതപ്പ് കയറ്റുമതി വര്‍ധിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പരിസ്ഥിതിസംരക്ഷണത്തിനുപയോഗിക്കുന്ന കയര്‍പുതപ്പിന്റെ (കയര്‍ ജിയോ ടെക്സ്റ്റൈല്‍) കയറ്റുമതിയില്‍ വന്‍ വര്‍ധന. 1999-2000 സാമ്പത്തിക വര്‍ഷത്തില്‍ 10 കോടി രൂപയുടെ കയര്‍പുതപ്പ് കയറ്റുമതി നടന്നു. കഴിഞ്ഞ വര്‍ഷം ഇത് അഞ്ച് കോടി രൂപയ്ക്കായിരുന്നു.

മണ്ണസംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉപയോഗിക്കുന്ന കയറുത്പന്നമാണ് കയര്‍പുതപ്പ്. ഭൂമിക്ക് നല്ല പരിസ്ഥിതി സംരക്ഷണ കവചമായി ഉപയോഗിക്കാവുന്ന ഈ പുതപ്പിന്റെ ഉത്പാദന വിപണന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന വ്യവസായ വകുപ്പിന്റേത്. വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2000 കയര്‍പുതപ്പ് വര്‍ഷമായി ആചരിക്കുന്നു. ഉത്പന്നത്തിന്റെ വികസന-കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 100 പ്രത്യേക പദ്ധതികള്‍ക്ക് വ്യവസായ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്.

ഡിസംബറില്‍ ദില്ലിയില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ കയര്‍ പുതപ്പിന്റെ പ്രത്യേകപ്രദര്‍ശനം ഒരുക്കുന്നുണ്ട് സംസ്ഥാന വ്യവസായ വകുപ്പ്. ഈ പ്രദര്‍ശനം കയര്‍പുതപ്പിന് കൂടുതല്‍ അന്താരാഷ്ട്ര വിപണികള്‍ കണ്ടെത്തുമെന്ന് അധികൃതര്‍ കണക്കു കൂട്ടുന്നു.

കയര്‍പ്പുതപ്പിനെപ്പറ്റി പ്രത്യേക ലഘുലേഖയും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഉത്പന്നത്തെ സിവില്‍ എന്‍ജിനീയറിംഗ് നിര്‍മാണവസ്തുവായി ഉള്‍പ്പെടുത്തും.

അതിര്‍ത്തി റോഡുകളില്‍ വിരിക്കാന്‍ കയര്‍പുതപ്പിന്റെ കരാര്‍ കേന്ദ്ര പ്രതിരോധ വകുപ്പില്‍ നിന്നും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി സുശീലാ ഗോപാലന്‍. 1000 കോടി രൂപയ്ക്കുള്ള ഓര്‍ഡര്‍ പ്രതിരോധവകുപ്പില്‍ നിന്നും നേടാനാണ് വ്യവസായവകുപ്പിന്റെ ശ്രമം.

മണ്ണൊലിപ്പു തടയല്‍, മണ്ണ് ബലപ്പെടുത്തല്‍, നദീതീരങ്ങളുടെ സംരക്ഷണം, മണ്ണ് ഫലഭൂയിഷ്ടമാക്കല്‍ , ചതുപ്പ് നിലങ്ങളില്‍ റോഡ് നിര്‍മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് കയര്‍ പുതപ്പുകള്‍ സാധാരണ ഉപയോഗിക്കുന്നത്.

അടുത്തു തന്നെ കയര്‍പുതപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എട്ടര കോടി രൂപയുടെ പദ്ധതി സംസ്ഥാനവ്യവസായ വകുപ്പ് നടപ്പാക്കുമെന്നും വ്യവസായവകുപ്പ് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X