കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരിതകര്‍ച്ച: ദുബായ് ബന്ധം അന്വേഷിക്കുന്നു

  • By Super
Google Oneindia Malayalam News

ദില്ലി: ഓഹരിവിപണിയും ദുബായ് ആസ്ഥാനമായുള്ള അധോലോകവും തമ്മിലുള്ള ബന്ധം സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണവിധേയമാക്കുന്നു. അടുത്ത കാലത്ത് വിപണിയിലുണ്ടായ വന്‍ തകര്‍ച്ചയുടെയും ഏതാനും പ്രമുഖ ബ്രോക്കര്‍മാര്‍ ഉള്‍പ്പെട്ട ഓഹരി കുംഭകോണത്തിന്റെയും പശ്ചാത്തലത്തിലാണ് അന്വേഷണം ഓഹരി വിപണി- അധോലക ബന്ധത്തിലേയ്ക്കും വ്യാപിപ്പിക്കുന്നത്.

മുംബൈയിലെ ചില ഓഹരി ഇടപാടുകാരും ദുബായ് അധോലോകവുമായുള്ള ബന്ധമാണ് അന്വേഷണത്തിന്റെ മുഖ്യ വിഷയം.വിപണിയില്‍ അടുത്തകാലത്തുണ്ടായ തകര്‍ച്ചയുമായി ബന്ധപ്പെടുത്തിയാണ് അന്വേഷണം.

മുംബൈ ഓഹരി ഇടപാടുകാരുടെ തുടരെ തുടരെയുള്ള ദുബായ് സന്ദര്‍ശനങ്ങളും അവര്‍ക്ക് ദുബായിലുള്ള വ്യാപാര ബന്ധങ്ങളും മറ്റും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ നിരീക്ഷിച്ചു വരികയാണെന്ന് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു. ഇടപാടുകാര്‍ ദുബായിലേയ്ക്കു നടത്തിയ ഫോണ്‍ വിളികളും നിരീക്ഷിച്ചു വരുന്നു.

ദുബായ് അധോലോകവുമായി ബന്ധമുള്ള സിനിമാ വ്യാപാരികളേയും അന്വേഷണ പരിധിയില്‍ കൊണ്ടുവരും. ഇവരും ഓഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തിലാണിത ്. ഹവാല പണവും അധോലകത്തിന്റെ പണവും മറ്റും ഓഹരിവിപണയില്‍ ഇറക്കി വിപണിയില്‍ ചാഞ്ചാട്ടമുണ്ടാക്കാനുള്ള സാധ്യത അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.

ഓഹരിവിലയില്‍ സ്ഥിരമായി ചാഞ്ചാട്ടമുണ്ടാകുന്ന ചില കമ്പനികള്‍, വിദേശ നിക്ഷപ സ്ഥാപനങ്ങള്‍, ഓഹരി ഇടപാടുകാര്‍, സിനിമാ വാണിജ്യം എന്നീ മേഖലകള്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഓഹരിവിപണിയിലെ അധോലോക ഇടപെടലുകളും അന്വേഷിക്കുന്നത്.

അതേ സമയം ഓഹരി കുംഭകോണത്തെക്കുറിച്ചുള്ള സി ബി ഐയുടെ അന്വേഷണവും വിപുലപ്പെടുത്തുമെന്ന് ഏജന്‍സി വൃത്തങ്ങളില്‍ നിന്നറിയുന്നു. ബ്രോക്കര്‍മാരുടെയും ചില നിക്ഷേപകരുടെയും പങ്ക്, ചില ഓഹരികളിലുണ്ടാകുന്ന അസാധാരണമായ ചാഞ്ചാട്ടം, ബാങ്കുകളുടെ ഇടപെടലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി വരികയാണ്.

ഇന്ത്യന്‍ ബാങ്കിനെ 137 കോടി രൂപയുടെ വ്യാജ പേ ഓര്‍ഡര്‍ നല്‍കി കബളിപ്പിച്ചുവെന്ന കേസില്‍ പ്രമുഖ ദല്ലാള്‍ കേതന്‍ പരേഖിനെ സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു. പരേഖ് ഉള്‍പ്പെടെയുള്ളവര്‍ അടുത്തകാലത്ത് നടത്തിയ ഓഹരി കുംഭകോണം 800 കോടി രൂപയോളം വരുമെന്ന് സി ബി ഐ കണക്കു കൂട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X