കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ട്രാഡയെ അറസ്റ് ചെയ്തു

  • By Staff
Google Oneindia Malayalam News

മനില: മുന്‍ ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന ജോസഫ് എസ്ട്രാഡയെ ഏപ്രില്‍ 25 ബുധനാഴ്ച പൊലീസ് അറസ്റ് ചെയ്തു. മനില ഹൗസിംഗ് കോംപ്ലക്സിലുള്ള വീട്ടില്‍ നിന്നായിരുന്ന അറസ്റ് ചെയ്തത്.

സഹപ്രവര്‍ത്തകരുടെ എതിര്‍പ്പ് വകവയ്ക്കാതെ എസ്ട്രാഡയെ ഒരു വാനില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. 500 പ്രവര്‍ത്തകര്‍ പൊലീസുകാരെ തടഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്രതിരോധം തീര്‍ത്തു. പിന്നീട് പൊലീസ് ബലപ്രയോഗം നടത്തി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചശേഷമാണ് എസ്ട്രാഡയെ അറസ്റ് ചെയ്തത്. അഴിമതി വിരുദ്ധ കോടതിയില്‍ നിന്നുള്ള പ്രത്യേക അറസ്റ് വാറണ്ട് കാട്ടിയാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എസ്ട്രാഡയെ അറസ്റ് ചെയ്തത്.

ജാമ്യം നിഷേധിച്ചു

പിന്നീട് കോടതിയില്‍ ഹാജരാക്കിയ എസ്ട്രാഡയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം നല്കാനുള്ള നിയമസാധുത കാണുന്നില്ലെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. ബുധനാഴ്ച ഫിലിപ്പൈന്‍സ് പ്രാദേശിക റേഡിയോ എസ്ട്രാഡയുടെ സംഭാഷണം പ്രക്ഷേപണം ചെയ്തിരുന്നു. ഒടുവില്‍ സത്യം വിജയിക്കും- റേഡിയോ സംഭാഷണത്തില്‍ എസ്ട്രാഡയുടെ വാക്കുകള്‍ കേട്ട ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പൊട്ടിക്കരഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ജനവരിയിലാണ് അഴിമതിയാരോപണത്തെ തുടര്‍ന്നുള്ള ജനകീയ പ്രതിഷേധത്തില്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റായിരുന്ന എസ്ട്രാഡ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത്. 31 മാസത്തെ ഭരണത്തിനിടയില്‍ ഏകദേശം 800 ലക്ഷം ഡോളര്‍ എസ്ട്രാഡ അനധികൃതമായി സമ്പാദിച്ചുവെന്നായിരുന്നു ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ഒടുവിലത്തെ ആരോപണം. മനിലയില്‍ ക്യാമ്പ് ക്രെയിമിലുള്ള പൊലീസ് ആസ്ഥാനത്താണ് എസ്ട്രാഡയെ തടവിലാക്കിയിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X