കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നതതല അഴിച്ചു പണി ഉടനുണ്ടാകും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഭരണമാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഭരണവകുപ്പ്-പൊലീസ് ഉന്നതതലങ്ങളില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകും. യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ തന്നെ ഭരണനടപടികള്‍ ത്വരിതപ്പെടുത്താനും സുതാര്യമാക്കാനും ഔദ്യോഗികതലത്തില്‍ അഴിച്ചുപണി അനിവാര്യമായിരിക്കുകയാണ്.

ഇപ്പോള്‍ പ്രധാനപ്പെട്ട വകുപ്പുകളുടെയെല്ലാം തലപ്പത്തിരിക്കുന്ന സെക്രട്ടറിമാരും പൊലീസ് സേനയുടെ ഉന്നത തലത്തിലുള്ളവരും ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരാണ്. അധികാരമാറ്റമുണ്ടാവുമ്പോള്‍ ഇവരെയൊക്കെ മാറ്റുക സ്വാഭാവികമാണ്.

ഇപ്പോഴത്തെ ചീഫ്സെക്രട്ടറി വി കൃഷ്ണമൂര്‍ത്തിയെ മിക്കവാറും മാറ്റിയേക്കും. അദ്ദേഹത്തെ ഐ എം ജി ഡയറക്ടറാക്കിക്കൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയും എക്സൈസ് കമ്മീഷണറുമായ ജെ ലളിതാംബികയെ ചീഫ് സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരേ അടുത്തകാലത്ത് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ചില ഉത്തരവുകള്‍ കൃഷ്ണമൂര്‍ത്തിയെ അവര്‍ക്ക് അനഭിമതനാക്കിയിട്ടുണ്ട്.

പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറി കെ മോഹന്‍ദാസിനെ പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചേക്കും. ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യകാലത്ത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിയായിരുന്ന മോഹന്‍ദാസ് അടുത്തകാലത്ത് മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചപ്പോള്‍ അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോയി കണ്ടിരുന്നു. ഇത് ഇടതു നേതൃത്വത്തെ ചൊടിപ്പിക്കുകയും മോഹന്‍ദാസിനെ അപ്രധാനമായ പ്ലാനിംഗ് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയുമായിരുന്നു.

ഇതു പോലെ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് തഴയപ്പെടുകയും പ്രതികാരനടപടികള്‍ക്കിരയാവുകയും ചെയ്ത ഒട്ടേറെ ഇന്നതോദ്യോഗസ്ഥന്മാരുണ്ട്. ഇവരെയൊക്കെ മാന്യമായ തസ്തികകളില്‍ പുതിയ സര്‍ക്കാര്‍ നിയമിക്കും.

പൊലീസ് വകുപ്പിലും കാര്യമായ അഴിച്ചുപണിയുണ്ടാകും. ഇപ്പോഴത്തെ ഡി ജി പി പി ആര്‍ ചന്ദ്രന്‍ മെയ് 31 ന് വിരമിക്കും. ആ സ്ഥാനത്തേയ്ക്ക് പുതിയ ആളെ കണ്ടെത്തേണ്ടതുണ്ട്. അഡീഷണല്‍ ഡി ജി പി ജോസഫ് തോമസിനെ ഡി ജി പി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. പൊലീസ് കംപ്യൂട്ടര്‍ സെല്‍ മേധാവി പത്മനാഭനേയും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്.

മേഖലാ ഐ ജി മാര്‍ക്കും, ക്രൈംബ്രാഞ്ച് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ഫോഴ്സ് കമാന്‍ഡാന്റ്, ജയില്‍ ഡി ജി പി, ക്രമസമാധാന ചുമതലയുള്ള ഡി ഐ ജി മാര്‍, എസ് പി മാര്‍, ഡി വൈ എസ് പി മാര്‍ എന്നീ തസ്തികകളിലും പുതിയ സര്‍ക്കാരിന് അഭിമതരായവര്‍ നിയമിക്കപ്പെടും.

അടുത്ത ഒരു മാസത്തിനുള്ളില്‍ ഉന്നതല അഴിച്ചു പണി പൂര്‍ത്തായാക്കുമെന്ന് കരുതപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X