കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂര്‍ ഇളനീര്‍വയ്പ് ഇന്ന്

  • By Staff
Google Oneindia Malayalam News

കൊട്ടിയൂര്‍: ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിലെ ഇളനീരാട്ടത്തിനുള്ള ഇളനീര്‍ വയ്പ് ജൂണ്‍ 13 ബുധനാഴ്ച നടക്കും. വൈശാഖമഹോത്സവത്തിന്റെ പ്രധാനചടങ്ങുകളിലൊന്നായ ഇളനീരാട്ടം ജൂണ്‍ 14 വ്യാഴാഴ്ചയാണ്.

ബുധനാഴ്ച നടക്കുന്ന ഇളനീര്‍വയ്പിന് എരുവെട്ടി, കുറ്റ്യാടി, ആയിരത്തി, മുടിശേരി, മേക്കിലേരി എന്നീ തണ്ടാന്മാര്‍ നേതൃത്വം നല്‍കും.

വ്രതനിഷ്ഠയോടെ കഴിഞ്ഞ ദിവസങ്ങളില്‍ മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറു കണക്കിന് ഭക്തര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ മന്ദംചേരി പുഴയ്ക്കിപ്പുറം സംഗമിച്ചു. എരുവെട്ടിയില്‍ നിന്ന് ഇളനീര്‍വ്രതക്കാരോടൊപ്പം ചെമ്പുപാത്രത്തില്‍ കൊണ്ടുവന്ന എണ്ണയും ഇവിടെ എത്തിച്ചേര്‍ന്നു.

ബുധനാഴ്ചത്തെ ഉത്സവത്തിന്റെ ശ്രൂഭൂതബലി കഴിഞ്ഞാല്‍ തീരുമാനിച്ച മുഹൂര്‍ത്തത്തില്‍ സ്ഥാനികള്‍ കാര്യത്ത് കൈക്കോളന്‍ തിരുവഞ്ചിയിലിറങ്ങി കിഴക്കേ നടയ്ക്ക് സമീപം ഒരു പ്രത്യേകസ്ഥാനത്ത് ചെന്ന് തട്ടും പോളയും പടക്കുക എന്ന ചടങ്ങ് നടത്തും. ഇതിനു ശേഷം ഇളനീര്‍വയ്പിന് രാശി വിളിയ്ക്കും.

രാശി വിളിക്കുന്നതോടെ മന്ദംചേരിയില്‍ ഇളനീര്‍കാവുകളുമായി കാത്തുനില്‍ക്കുന്ന വ്രതക്കാര്‍ കാവുകള്‍ പുഴയിലേറ്റി ബാവലിപ്പുഴയില്‍ മുങ്ങി ഈറനണിഞ്ഞ് ഓടി തിരുവഞ്ചിത്തറയില്‍ മൂന്നു തവണ വലംവച്ച് സ്ഥാനത്ത് സമര്‍പ്പിയ്ക്കും.

സമര്‍പ്പണത്തിനു ശേഷം കിരാതമൂര്‍ത്തിയെ തൊഴുത് വ്രതക്കാര്‍ മടങ്ങിപ്പോകും. വ്യാഴാഴ്ച രാത്രിയാണ് ഇളനീരാട്ടം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X