കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിണറുകള്‍ ഇടിയുന്നത് ഭീതി പരത്തുന്നു

  • By Super
Google Oneindia Malayalam News

കോഴിക്കോട്: പരക്കെ പെയ്യുന്ന മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മലയാളികളെ കിണറുകള്‍ അപ്രത്യക്ഷമാകുന്നത് കൂടുതല്‍ സംഭീതരാക്കുന്നു. കാലവര്‍ഷത്തിന്റെ കെടുതി തെക്കന്‍കേരളത്തിലെ ജനങ്ങളുടെ ജീവിതമാണ് ദുസ്സഹമാക്കിയിരിക്കുന്നതെങ്കില്‍ കിണറുകള്‍ വടക്കന്‍ കേരളത്തിലുള്ളവരുടെ ഉറക്കമാണ് കെടുത്തുന്നത്.

കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ കിണറുകള്‍ അപ്രത്യക്ഷമാകുന്നത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. കോണ്‍ക്രീറ്റ് റിംഗുകള്‍ ഇറക്കിയിട്ടുള്ള കിണറുകള്‍പോലും ഭാഗികമായോ പൂര്‍ണമായോ തകരുന്നത് സ്ഥരം കാഴ്ചയായി. ചിലയിടങ്ങളില്‍ കിണറുണ്ടായിരുന്നതിന്റെ സൂചന പോലും ഉണ്ടായിരുന്നില്ല.

കാലവര്‍ഷം കനത്തതോടെ കിണറുകള്‍ അപ്രത്യക്ഷമാകുന്നതും ഇപ്പോള്‍ കൂടിയിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഇത്തരത്തിലുള്ള 18ഓളം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുകഴിഞ്ഞു. ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലായി ജൂലായ് ഒമ്പത് തിങ്കളാഴ്ച മാത്രം ഇത്തരത്തിലുള്ള 14 സംഭവങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

25 അടി താഴ്ചയുള്ള കിണറുകള്‍വരെ ഇടിഞ്ഞു താഴെ വീണു. ചിലയിടങ്ങളില്‍ വെള്ളം നിറഞ്ഞൊഴുകുകയും മറ്റു ചിലയിടങ്ങളില്‍ വെള്ളം കാണാതെ പോവുകയും ചെയ്തു. ''ദിവസവും ഞങ്ങള്‍ കണ്ടിരുന്ന കിണര്‍ പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നു. നിഗൂഢമായതെന്തോ ഇതിലുണ്ട്'', കോഴിക്കോട്ടെ പുതിയങ്ങാടിക്കടുത്ത പാവങ്ങാട് സ്വദേശി അബ്ദുള്‍ ഖാദര്‍ പറയുന്നു.

പക്ഷെ ഇതില്‍ നിഗൂഢമായി ഒന്നുമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്ന് അവര്‍ ആണയിടുന്നു. അശാസ്ത്രീയമായ നിര്‍മ്മാണരീതി കാരണമാണ് കിണറുകള്‍ തകരുന്നതെന്നാണ് ഈ വിദഗ്ധരുടെ അഭിപ്രായം.

ഭൗമശാസ്ത്രഗവേഷണ കേന്ദ്രം ജൂലായ് ഒന്നിന് നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തന്നെ നല്‍കുമെന്നും കരുതുന്നു. അടുത്തിടെ കേരളത്തിലുണ്ടായ ഭൂചലനവുമായി ഈ സംഭവത്തെ ബന്ധപ്പെടുത്തുന്നതിനെയും ശാസ്ത്രജ്ഞര്‍ എതിര്‍ക്കുകയാണ്. കിണര്‍ ഇടിഞ്ഞു വീഴുന്നിടത്തൊന്നും ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്നതാണ് അവര്‍ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണുന്നത്. മഴമൂലം വെള്ളം കൂടുതല്‍ വരുന്നതും കിണറിനടിയിലെ ചെളിയുടെ നിരയ്ക്ക് ക്ഷതം സംഭവിക്കുന്നതും കിണര്‍ ഇടിയുന്നതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X