കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മില്‍മാ പാലില്‍ ഗുണമേന്മ മുദ്ര
തിരുവനന്തപുരം: മില്‍മയുടെ പാല്‍ പാക്കറ്റില്‍ ആഗസ്ത് 24 വെള്ളിയാഴ്ച മുതല്‍ ഗുണമേന്മ മുദ്ര പതിപ്പിക്കും.
ദേശീയ ക്ഷീരവികസന ബോര്‍ഡ് നല്‍കുന്നതാണ് മുദ്രയെന്ന് മില്‍മാ ചെയര്‍മാന്‍ പി. ടി. ഗോപാലക്കുറുപ്പ് ആഗസ്ത് 22 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു തുള്ളി പാലാണ് ഗുണമേന്മ മുദ്ര.
ക്ഷീര സഹകരണസംഘങ്ങള്‍ വഴി ശേഖരിക്കുന്ന ചെയ്യുന്ന പാലിന്റെ ഗുണമേന്മ ഉറപ്പു വരുത്തിയതിനാണ് പ്രത്യേക മുദ്ര നല്‍കുന്നത്. കേരളത്തിന് പുറമേ ദില്ലിക്ക് മാത്രമേ മുദ്ര നല്‍കിയിട്ടുള്ളുവെന്നും ഗോപാലക്കുറുപ്പ് വ്യക്തമാക്കി.