കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉയരം കൂടിയവര്‍ സംഘടിക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഉയരം ഒരു ശാപമാണോ? ആണെന്ന് ഉയരം കൂടിയവര്‍ പറയുന്നു. അതുകൊണ്ട് അവകാശങ്ങള്‍ നേടിയെടുക്കാന്‍ രാജ്യവ്യാപകമായി സംഘടിക്കുകയാണ് ഈ ഉയരക്കാര്‍ .

കേരളം ആസ്ഥാനമാക്കി രൂപീകരിച്ചിരിക്കുന്ന ടോള്‍ മെന്‍ അസോസിയേഷന്‍ എന്ന സംഘടനയില്‍ 165 പേര്‍ അംഗങ്ങളായിട്ടുണ്ട്. ആന്ധ്ര, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും സംഘടനയില്‍ അംഗങ്ങളാണ്. ആറടിയിലധികം ഉയരമുള്ളവരെ മാത്രമേ സംഘടനയില്‍ ചേര്‍ക്കൂ.

ടോള്‍ മെന്‍ അസോസിയേഷന്‍ എന്നാണ് പേരെങ്കിലും സംഘടനയില്‍ ഒരു വനിതയും അംഗമാണ്. സംഘടന ലിംഗപരമായ വിവേചനം കാണിക്കുന്നു എന്ന പരാതി ഒഴിവാക്കാനാണിതെന്ന് സംഘടനാത്തലവനായ ആറടി മൂന്നിഞ്ച് കാരന്‍ പി. സക്കറിയ ജോസഫ് പറഞ്ഞു.

ഏഴടി രണ്ടിഞ്ച് ഉയരമുള്ള ദുര്‍ഗ്ഗ പ്രസാദിനാണ് സംഘടനയില്‍ തലഎടുപ്പ് കൂടുതല്‍. ആറടി നാലിഞ്ച് ഉയരമുള്ള കോട്ടയം സ്വദേശി എബ്രഹാം ജോസഫ് ഈയിടെയാണ് സംഘടനയെക്കുറിച്ച് അറിഞ്ഞത്. ടോള്‍മെന്‍ അസോസിയേഷനില്‍ മെമ്പറായപ്പോള്‍ എബ്രഹാം ജോസഫിന് ആശ്വാസമായി. ഉയരം കൂടിയവര്‍ക്ക് നിരവധി പ്രശ്നങ്ങളുണ്ട് . സംഘടിച്ചില്ലെങ്കില്‍ ഞങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.

ബസയാത്രയാണ് ഉയരംകൂടിയവര്‍ പ്രധാനമായി അനുഭവിക്കുന്ന പ്രശ്നം. ബസ്സുകളില്‍ സീറ്റുകള്‍ക്കിടയിലുള്ള ദൂരം കുറവായതിനാല്‍ ദീര്‍ഘയാത്രകളില്‍ ഏറെ ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ട്. തിയറ്ററുകളിലും സീറ്റുകള്‍ക്കിടയിലുള്ള ദൂരം കുറവാണ്. അതുകൊണ്ട് ഇവരുടെ സിനിമാസ്വാദനവും പീഡനമായി മാറുന്നു.

വികലാംഗര്‍ക്കും മറ്റും ബസുകളില്‍ സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നതുപോലെ, ഉയരംകൂടിയവര്‍ക്കും പ്രത്യേക സീറ്റുകള്‍ ഉണ്ടെങ്കിലേ ഇതിന് പരിഹാരമുള്ളൂവെന്ന് തോമസ് പറഞ്ഞു.

കേരളത്തിലെന്നല്ല, ഇന്ത്യയിലുടനീളം തലമുറകള്‍ കഴിയുംതോറും ജനങ്ങളുടെ ഉയരം കൂടിവരികയാണെന്ന് പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ. സി.ആര്‍. സോമന്‍ പറഞ്ഞു. ഇപ്പോള്‍ കേരളത്തിലെ പുരുഷന്മാരുടെ ശരാശരി ഉയരം അഞ്ചടി അഞ്ച് ഇഞ്ചാണ്. രണ്ടു തലമുറകള്‍ കഴിയുമ്പോഴേക്കും ഇത് അഞ്ചടി ഏഴിഞ്ചായി ഉയരുമെന്നും സോമന്‍ പറഞ്ഞു.

ഇതിന് പ്രധാന കാരണം കുട്ടികള്‍ക്ക് കൂടുതലായി ലഭിക്കുന്ന ആരോഗ്യസംരക്ഷണവും പോഷകാഹാരവുമാണ്. കേരളത്തില്‍ 17നും 20നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ അവരുടെ അച്ഛനമ്മമാരേക്കാള്‍ ഉയരക്കൂടുതലുള്ളവരാണ്.- സോമന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X