കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനാപകടം: തീവ്രവാദി ആക്രമണമല്ലെന്ന്

  • By Super
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ യാത്രാവിമാനം തകര്‍ന്നു വീണത് സാങ്കേതികത്തകരാറു മൂലമാണെന്ന് അമേരിക്കയിലെ വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ റിപ്പോര്‍ട്ട്. ഈ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദി ആക്രമണമാണെന്ന് കരുതുന്നില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം വിമാനത്തിന്റെ ഇടത്തു ഭാഗത്ത് പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇരട്ട എഞ്ചിനുകളുള്ള ഈ വിമാനത്തിന്റെ ഒരു എഞ്ചിന്‍ അടര്‍ന്നുവീഴുന്നത് കണ്ടുവെന്നും മറ്റൊരു ദൃക്സാക്ഷി പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫയര്‍ഫോഴ്സുകാരും മറ്റ് രക്ഷാപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏതാനും വീടുകളിലേക്കും ഷോപ്പിംഗ് കോംപ്ലക്സുകളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. അടര്‍ന്നുവീണ എഞ്ചിന്‍ ഒരു ഗ്യാസ് സ്റേഷനിലേക്ക് വീണതുമൂലമാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നു. യാത്രാവിമാനത്തില്‍ 246 യാത്രക്കാരുണ്ടായിരുന്നതായി സംശയിക്കുന്നു.

നവമ്പര്‍ 12 തിങ്കളാഴ്ച അമേരിക്കന്‍ സമയം രാവിലെ 9.15നാണ് ദുരന്തമുണ്ടായത്. ന്യൂയോര്‍ക്കിലെ ജെഎഫ്കെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് രണ്ടുമിനിറ്റിനകമാണ് വിമാനം തകര്‍ന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് സാന്റോ ഡൊമിന്‍ഗോയിലേക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X