കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യുഷയുടെ കാമുകന്‍ അറസ്റില്‍

  • By Super
Google Oneindia Malayalam News

ഹൈദരാബാദ് : ദുരൂഹമായി മരണപ്പെട്ട തെലുങ്കു നടി പ്രത്യുഷയുടെ കാമുകന്‍ സിദ്ധാര്‍ത്ഥ റെഢിയെ പൊലീസ് അറസ്റു ചെയ്തു. രണ്ടു ദിവസം മുമ്പ് അറസ്റിലായ റെഡ്ഡിയെ ഹൈദരാബാദ് ഒമ്പതാം മെട്രോപോളിറ്റന്‍ കോടതി 20-ാം തീയതി വരെ റിമാന്റു ചെയ്യാന്‍ ഉത്തരവിട്ടു.

സിദ്ധാര്‍ത്ഥയ്ക്ക് കസ്റഡിയില്‍ നല്‍കുന്ന വിഐപി പരിഗണന അവസാനിപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇയാള്‍ക്ക് മേലില്‍ പുറത്തു നിന്നും ആഹാരം നല്‍കേണ്ടെന്നും ജയിലിലെ ഭക്ഷണം നല്‍കിയാല്‍ മതിയെന്നും ഉത്തരവ് നിര്‍ദ്ദേശിക്കുന്നു.

പ്രത്യുഷയുടെ മരണം ആന്ധ്രയില്‍ വന്‍ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. വിവിധ തലങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായതിനാല്‍ കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്രത്തോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസിന്റെ സത്യാവസ്ഥ അറിയാന്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മൂന്നംഗ സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥയെ ബോധം വീണപ്പോള്‍ പൊലീസ് അറസ്റു ചെയ്തത്. പ്രത്യുഷ ആത്മഹത്യ ചെയ്തതു തന്നെയാണെന്ന് ബോധം വന്നയുടെനെ സിദ്ധാര്‍ത്ഥ പ്രസ്താവിച്ചിരുന്നൂ.

കഴിഞ്ഞ മാസം 24-ാം തീയതി ശീതള പാനീയത്തില്‍ കീടനാശിനി ചേര്‍ത്ത് താനും പ്രത്യുഷയും ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി. അധികം കഴിച്ച് ആദ്യം അവശനിലയിലായ കാമുകിയെ താനാണ് ആശുപത്രിയിലെത്തിച്ചതെന്നും മൊഴിയില്‍ പറയുന്നു. ആശുപത്രിയിലെത്തിച്ച് അധികം കഴിയുംമുമ്പ് പ്രത്യുഷ മരിച്ചു. തുടര്‍ന്ന് സിദ്ധാര്‍ത്ഥയും കുഴഞ്ഞു വീണത്രേ!

മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് രേഖപ്പെടുത്തിയ പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പ്രശ്നം രൂക്ഷമായി. പോസ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ പരാമര്‍ശങ്ങള്‍ ആന്ധ്രയില്‍ കോളിളക്കമുണ്ടാക്കി. കൊലപാതകത്തിനു മുമ്പ് പ്രത്യൂഷ ക്രൂരമായ ബലാത്സംഗത്തിനു വിധേയമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ന്ന് വന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യയാണെന്നാണ് രേഖപ്പെടുത്തിയത്. മൃതദേഹത്തിന്റെ കഴുത്തിലെ പാടുകള്‍ പ്രാഥമിക പരിശോധന നല്‍കിയ വേളയില്‍ ഉണ്ടായതാണെന്നാണ് ഫോറന്‍സിക് വിദഗ്ദ്ധരുടെ നിഗമനം. വയറ്റില്‍ കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ തന്റെ മകള്‍ അവസാനമായി ധരിച്ചിരുന്ന വസ്ത്രം പരിശോധിച്ചില്ലെന്നാണ് പ്രത്യൂഷയുടെ അമ്മയുടെ ആരോപണം. മരണത്തില്‍ ആന്ധ്രയിലെ ഒരു മന്ത്രിയ്ക്ക് കൈയുണ്ടെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണവും തെലുങ്ക് രാഷ്ട്രീയത്തിലും സിനിമാ വേദിയിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.

സിദ്ധാര്‍ത്ഥയുടെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനവും സംശയം ബലപ്പെടുത്തുന്നു. പൊലീസ് കസ്റഡിയിലുളള പ്രതിയ്ക്ക് വിഐപി പരിഗണന നല്‍കരുതെന്ന ജഡ്ജിയുടെ അസാധാരണ പരാമര്‍ശം ഇവരുടെ രാഷ്ട്രീയ-പണ സ്വാധീനത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ഏതായാലും വിദഗ്ദ്ധ അന്വേഷണത്തിനു മാത്രമേ സത്യം കണ്ടെത്താനാകൂ എന്നതില്‍ ആന്ധ്രയില്‍ ഏകാഭിപ്രായമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X