കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഓട്ടോ, ടാക്സി പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കൂട്ടിയതില്‍ പ്രതിഷേധിച്ച് നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് ഡിസംബര്‍ ആറ് തിങ്കളാഴ്ച രാവിലെ തുടങ്ങി.
കെ എസ് ആര്‍ ടി സി യെയും സ്വകാര്യ ബസുകളെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതിനാല്‍ പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ഓട്ടോറിക്ഷകളും ടാക്സികളും ടെമ്പോകളും ട്രക്കറുകളും നിരത്തിലിറങ്ങിയില്ല.
രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, യു ടി യു സി, എസ് ടി യു തുടങ്ങിയ സംഘടനകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി എം എസ് പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.