കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൈബസ് പദ്ധതിക്ക് നാല് നിക്ഷേപകര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സ്കൈ ബസ് പദ്ധതി നടപ്പിലാക്കുന്നതിന് നാല് നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചു.

പദ്ധതിക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഒരു കനേഡിയന്‍ കമ്പനി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബഹ്റിന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് നിക്ഷേപകര്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്ന് കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ബി. രാജറാം അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് നേരത്തെ അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര നഗര വികസന വകുപ്പിന് മുന്നിലാണ് പദ്ധതി ഇപ്പോള്‍. 2005ല്‍ കൊച്ചിയിലെ റോഡുകളിലൂടെ ദിവസവും രണ്ട് ലക്ഷം വാഹനങ്ങളെങ്കിലും സഞ്ചരിക്കുമെന്നാണ് കണക്ക്. തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ ഓരോ ദിശയിലേക്ക് 20,000 പേരെങ്കിലും സഞ്ചരിക്കുന്നുണ്ടാകും എന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഈസാഹചര്യത്തില്‍ ജനക്കൂട്ടത്തെ ഒരിടത്തുനിന്നും മറ്റൊരിടത്തെത്തിക്കാന്‍ യാത്രാസംവിധാനമുണ്ടായേ മതിയാകൂ. ബസുകള്‍ക്ക് മണിക്കൂറില്‍ 6,000 മുതല്‍ 8,000 വരെ യാത്രക്കാരെ മാത്രമേ വഹിക്കാന്‍ കഴിയൂ.

കളമശേരിയില്‍ നിന്നും സൗത്ത് റെയില്‍വെ സ്റേഷനിലേക്ക് ബാനര്‍ജി റോഡ്, ഹൈക്കോടതി, മറൈന്‍ ഡ്രൈവ്, ദര്‍ബാര്‍ ഹാള്‍ റോഡ് വഴി സ്കൈ ബസിനുള്ള പോവാനുള്ള പാത നിര്‍മിക്കുകയെന്നതാണ് പദ്ധതിയുടെ ആദ്യഘട്ടം. സ്കൈബസിന് മണിക്കൂറില്‍ 40,000 മുതല്‍ ഒരു ലക്ഷം വരെ യാത്രക്കാരെ നിശ്ചിതസ്ഥലങ്ങളില്‍ എത്തിക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല, പാളം തെറ്റുമെന്ന ഭയവും വേണ്ട. പരിസ്ഥിതിക്കിണങ്ങുന്ന സാങ്കേതികവിദ്യയാണ് സ്കൈ ബസിന്റേത്.

നിര്‍മിക്കുക, കൈവശം വെക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക (ബി ഒ ഒ ടി) എന്ന അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ട്രാക്കുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ വേണ്ടിവരില്ല. സിഗ്നലുകളോ മറ്റ് റോഡുകളുമായി ബന്ധമോ ഉണ്ടാകില്ല.

പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷം പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരും കെഎസ്ഐഡിസിയും ജിസിഡിഎയും ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X